• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

രാജ്യത്തെ 'സർക്കാരി താലിബാൻ' കീഴടക്കി: കര്‍ഷര്‍ക്കെതിരായ ലാത്തിച്ചാര്‍ജില്‍ വിമര്‍ശനവുമായി ടികായത്ത്

Google Oneindia Malayalam News

ദില്ലി: കർണാലിലെ കർഷകർക്കെതിരെ ഹരിയാന പോലീസ് നടത്തിയ ലാത്തിച്ചാർജിനെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച് ഭാരതീയ കിസാൻ യൂണിയൻ (B K U) നേതാവ് രാകേഷ് ടിക്കായത്ത്. കർഷകരുടെ "തല തകർക്കാൻ" ഉത്തരവിടുന്ന രാജ്യം 'സർക്കാരി താലിബാന്റെ' കൈകളിലാണെന്നും ഇന്ത്യൻ ദേശീയ പതാകയെ ബിജെപി കാര്യമാക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. "നമ്മുടെ രാജ്യത്തെ സർക്കാരി താലിബാൻ കൈവശപ്പെടുത്തിയിരിക്കുകയാണ്. സർക്കാർ താലിബാന്റെ കമാൻഡർമാർ നമുക്ക് ചുറ്റുമുണ്ട്. അവരെ നമ്മള്‍ തിരിച്ചറിയേണ്ടതുണ്ട്. അവരിലൊരാളാണ് കഴിഞ്ഞ ദിവസം കർഷകരുടെ ശിരസ് തകർക്കാൻ ഉത്തരവിട്ടത്. പോലീസ് സേനയിലൂടെ അവർ രാജ്യം മുഴുവൻ കീഴടക്കാൻ ആഗ്രഹിക്കുകയാണെന്നും രാകേഷ് ടിക്കായത്ത് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.

ബിജെപിക്ക് ദേശീയ പതാകയോട് യാതൊരു ബഹുമാനവുമില്ല. അടുത്തിടെ ഒരാൾ (കല്യാൺ സിംഗ്) മരിച്ചു. അന്ന് അവർ ദേശീയ പതാകയ്ക്ക് മുകളിൽ ബിജെപി പതാക വെച്ചതായും രാകേഷ് ടിക്കായത്ത് പറഞ്ഞു. ജാലിയൻ വാലാബാഗ് സംഭവത്തിൽ ആളുകളെ കൊല്ലാൻ ഉത്തരവിട്ട ബ്രിട്ടീഷ് ജനറൽ ഡയറുമായി ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിന്റെ പെരുമാറ്റത്തെ രാകേഷ് ടിക്കായത്ത് ഉപമിക്കുകയും ചെയ്തു. "ഹരിയാന മുഖ്യമന്ത്രി ഖട്ടാറിന്റെ പെരുമാറ്റം ജനറൽ ഡയറിന്റേത് പോലെയാണ്. കർഷകരോട് ഹരിയാന പോലീസ് നടത്തിയ അതിക്രമങ്ങൾ സഹിക്കാനാകില്ല. കർഷകൻ എല്ലാത്തിനും ഒരു ദിവസം മറുപടി നല്‍കും," രാകേഷ് ടികായത്ത് ട്വിറ്ററില്‍ കുറിച്ചു. ആയുഷ് സിന്‍ഹയെ എത്രയും പെട്ടെന്ന് സര്‍വീസില്‍ നിന്നും പുറത്താക്കണമെന്നും സംയുക്ത കിസാന്‍ സമിതിയുടെ നേതാക്കള്‍ ആവശ്യപ്പെട്ടു. അതുണ്ടായില്ലെങ്കില്‍ ജില്ലാ മജിസ്ട്രേറ്റിന്‍റെ ആസ്ഥാനത്തേക്ക് പ്രതിഷേധം വ്യാപിപ്പിക്കുമെന്നും കര്‍ഷകര്‍ വ്യക്തമാക്കി.

കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ മൂന്ന് കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധം നടത്തുന്ന കര്‍ഷകരുടെ തല അടിച്ചുപൊട്ടിക്കണമെന്ന് പോലീസുകാരോട് ആക്രോശിച്ച് ഹരിയാനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറര്‍ എത്തുന്നതിന് മുന്നോടിയായിട്ടായിരുന്നു പ്രതിഷേധം. പ്രതിഷേധത്തിന്‍റെ ഭാഗമായി കഴിഞ്ഞ ദിവസം കര്‍ഷകര്‍ കര്‍ണാലിലേക്കുള്ള ദേശീയ പാത ഉപരോധിച്ചിരുന്നു. ഇവര്‍ക്കെതിരെ പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ നിരവധി കര്‍ഷകര്‍ക്ക് പരിക്കേറ്റിരുന്നു. ഈ ലാത്തിച്ചാര്‍ജിന് തൊട്ടുമുന്‍പാണ് കര്‍ഷകരുടെ തലയ്ക്ക് അടിക്കാന്‍ കര്‍ണാലിലെ എസ് ഡി എം ആയ ആയുഷ് സിന്‍ഹ നിര്‍ദേശിക്കുന്നു ദൃശ്യങ്ങള്‍ പുറത്ത് വന്നത്.

'-ലാത്തിച്ചാര്‍ജില്‍ അവരെ അടിച്ചാല്‍ മാത്രം പോര. ലാത്തിച്ചാര്‍ജ് കഴിയുമ്പോള്‍ തലയ്ക്ക് പരിക്കില്ലാത്ത ഒരു പ്രതിഷേധക്കാരനേയും ഞാന്‍ കാണരുത്. അവരുടെ തല അടിച്ച് പൊട്ടിക്കൂ'- എന്നായിരുന്നു ആയുഷ് സിന്‍ഹയുടെ നിര്‍ദേശം. വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളും ബിജെപി നേതാവ് വരുണ്‍ ഗാന്ധി ഉള്‍പ്പടേയുള്ളവരും രൂക്ഷ വിമര്‍ശനവുമായി രംഗത്ത് എത്തിയിരുന്നു. ആയുഷ് സിന്‍ഹയ്ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി ഹരിയാന ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാലയും രംഗത്ത് എത്തിയിട്ടുണ്ട്.

cmsvideo
  80 കോടിയെ..ചില്ലറക്കാരനല്ല ഈ കര്‍ഷസമര നേതാവ്‌ രകേഷ്‌ ടികായത്ത് | Oneindia Malayalam

  "ഒരു ഐഎഎസ് ഉദ്യോഗസ്ഥന്റെതായ ധാർമ്മിക നിലവാരം പുലർത്താത്ത പ്രസ്താവനകൾ ആയുഷ് സിന്‍ഹയില്‍ നിന്നും ഉണ്ടായി. ഇന്നലത്തെ സംഭവത്തിൽ ഞാൻ വേദനിക്കുന്നു. സമയക്രം പാലിച്ചുകൊണ്ട് തന്നെ അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കും''- ഉപമുഖ്യമന്ത്രി പറഞ്ഞു. ഒരു ഉദ്യോഗസ്ഥൻ തന്റെ ധാർമ്മിക നിലവാരം കാത്തുസൂക്ഷിക്കുന്ന പ്രതിജ്ഞ നിറവേറ്റതുണ്ട്. അത് പാലിക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. അദ്ദേത്തിനെതിരെ ഉചിതമായ നപടിയുണ്ടാകുമെന്ന കാര്യം ഉറപ്പിച്ച് പറയുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  English summary
  'Sarkari Taliban' have captured country: Rakesh Tikayat lashes out at government over police lathicharge
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X