Get Updates
Get notified of breaking news, exclusive insights, and must-see stories!

7 മാസത്തിനിടെ 'സര്‍പ്പ' രക്ഷിച്ചത് 2606 പാമ്പുകളെ, ഇനി പാമ്പുകളെ കണ്ടാല്‍ വഴി മാറാതെ നടക്കാം!!

കോഴിക്കോട്: പാമ്പുകളെ കണ്ടാല്‍ ആരുമൊന്ന് പേടിക്കുക പതിവാണല്ലേ? എന്നാല്‍ ആ പാമ്പുകളെ രക്ഷിക്കാനും ഒരു സംവിധാനം വേണമല്ലോ? അത്തരമൊരു സംരംഭം നേരത്തെ വനംവകുപ്പ് തുടങ്ങിയിരുന്നു. ഇന്ന് ലോക പാമ്പുദിനം കൂടിയാണ്. ഇത്രയും നാള്‍ കൊണ്ട് വനംവകുപ്പ് തുടങ്ങിയ സര്‍പ്പ എന്ന ആപ്പ് എന്ത് നേട്ടങ്ങളുണ്ടാക്കി. പറയാതിരിക്കാനാവില്ല. അദ്ഭുതപ്പെടുന്ന കാര്യങ്ങളാണ് ഈ ആപ്പ് നടത്തി കൊണ്ടിരിക്കുന്നത്. ഒരുപാട് പാമ്പുകള്‍ക്ക് കൃത്യമായ ആവാസ വ്യവസ്ഥ ഒരുക്കുന്നതിലും ഇവര്‍ വന്‍ വിജയമായിരിക്കുകയാണ്.

മകളുമായി അദ്ദേഹം വലിയ അടുപ്പമായിരുന്നു; ഒടുവിൽ ജാനിനെ കുറിച്ച് വെളിപ്പെടുത്തി ആര്യ

1

പ്ലേ സ്റ്റോറില്‍ നാല് റേറ്റിംഗുള്ള ആപ്പാണ് സര്‍പ്പ. ചുരുങ്ങിയ നാള്‍ കൊണ്ട് വന്‍ വിജയമായിരിക്കുകയാണ് ഈ ആപ്പ്. അതായത് പാമ്പുകളെ കണ്ടാല്‍ ഇനി നിങ്ങള്‍ പേടിക്കുകയോ വഴിമാറി നടക്കുകയോ വേണ്ട. കൈയ്യില്‍ മൊബൈല്‍ ഉണ്ടെങ്കില്‍ ആ പാമ്പിന്റെ ചിത്രമെടുക്കുക, എന്നിട്ട് സര്‍പ്പ ആപ്പില്‍ അപ്ലോഡ് ചെയ്യുക. വൈകാതെ തന്നെ രക്ഷാ സംഘം എത്തി ഈ പാമ്പിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിരിക്കും. അതിവേഗത്തിലുള്ള ഈ റെസ്‌പോണ്‍സാണ് സോഷ്യല്‍ മീഡിയയില്‍ അടക്കം ഹിറ്റായത്.

2

പാമ്പുകളെ കൊല്ലാതിരിക്കാനും അതുവഴി പ്രകൃതിയിലെ സന്തുലിതാവസ്ഥ നിലനിര്‍ത്തുക എന്ന ദൗത്യവുമായിട്ടാണ് വനംവകുപ്പ് ഇങ്ങനൊരു പദ്ധതി തുടങ്ങിയത്. വനപാലകര്‍ക്കും പൊതുജനങ്ങള്‍ക്കുമെല്ലാം മുമ്പ് വനംവകുപ്പ് പരിശീലനവും നല്‍കിയിരുന്നു. ഇവര്‍ക്കെല്ലാം പാമ്പ് പിടിക്കാനുള്ള അനുമതിയുമുണ്ട്. പാമ്പിന്റെ വിവരം ലഭിക്കുന്ന ലൊക്കേഷന്‍ പരിശോധിച്ചാല്‍ റെസ്‌ക്യൂവര്‍ സ്ഥലത്തെത്തുക. ഇതിനായി പൊതുജനങ്ങളില്‍ നിന്ന് പണമൊന്നും വാങ്ങുന്നില്ല. പ്ലേസ്റ്റോറില്‍ നിന്ന് സൗജന്യമായി സര്‍പ്പ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.

3

ജനുവരി മുതലുള്ള ഈ ആപ്പിന്റെ പ്രവര്‍ത്തനം വന്‍ വിജയമായിരുന്നുവെന്നാണ് കണക്കുകളിലൂടെ നോക്കുമ്പോള്‍ മനസ്സിലാവുന്നത്. 2606 പാമ്പുകളെയാണ് ഏഴ് മാസത്തിനിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വനംവകുപ്പ് രക്ഷിച്ചത്. രക്ഷിച്ചതില്‍ അധികവും മൂര്‍ഖന്‍ പാമ്പുകളാണെന്ന് വനംവകുപ്പ് പറയുന്നു. 1075 മൂര്‍ഖന്‍ പാമ്പുകളെയാണ് ഈ കാലയളവില്‍ രക്ഷിച്ചത്. 509 പെരുമ്പാമ്പുകള്‍, 195 ചേനത്തണ്ടന്‍ പാമ്പ് എന്നിവയെ ഈ ആപ്പ് വഴി രക്ഷിച്ചെന്ന് അരിപ്പ ഫോറസ്റ്റ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡെപ്യൂട്ടി ഡയറക്ടര്‍ മുഹമ്മദ് അന്‍വര്‍ പറഞ്ഞു.

4

കേരളത്തില്‍ 110ഓളം പാമ്പ് വര്‍ഗങ്ങളാണ് ഉള്ളത്. ഇതില്‍ മനുഷ്യവാസമുള്ള സ്ഥലത്ത് കാണപ്പെടാറുള്ളത് നാല്‍പ്പതോളം വിഭാഗങ്ങളെയാണ്. മൂര്‍ഖന്‍, ചേനത്തണ്ടന്‍, എന്നിവയാണ് ഇതില്‍ അപകടകാരിയായ പാമ്പുകള്‍. അതേസമയം പാമ്പുകളെ പിടിക്കുന്നതിനായി ഇതുവരെ 827 റെസ്‌ക്യൂവേഴ്‌സിനെയാണ് ഇതുവരെ വനംവകുപ്പ് പരിശീലിപ്പിച്ചിട്ടുള്ളത്. മലപ്പുറം ജില്ലയിലാണ് ഏറ്റവുമധികം റെസ്‌ക്യൂവര്‍മാരുള്ളത്. 132 പേരാണ് ജില്ലയില്‍ നിന്നുള്ളത്. ആപ്പില്‍ ചിത്രം അപ്ലോഡ് ചെയ്താല്‍ ഉടനെ റെസ്‌ക്യുവര്‍മാര്‍ സ്ഥലത്തെത്തുകയും, പാമ്പിനെ പിടിച്ച് അതിന് അനുയോജ്യമായ വാസസ്ഥലത്ത് എത്തിക്കുകയും ചെയ്യുമെന്നും മുഹമ്മദ് അന്‍വര്‍ പറഞ്ഞു.

Recommended Video

cmsvideo
    Animal keeper Harshad closed snake cage even after getting bite| Oneindia Malayalam
    5

    അതേസമയം 15 മിനുട്ട് മുതല്‍ രണ്ട് മണിക്കൂര്‍ വരെയാണ് പരാതി വന്ന സ്ഥലത്ത് എത്താനെടുക്കുന്ന സമയം. ആ മേഖലയില്‍ അപ്പോള്‍ റെസ്‌ക്യൂവര്‍മാര്‍ ഉണ്ടെങ്കില്‍ അതിവേഗം എത്തുകയും ചെയ്യും. എന്നാല്‍ റെസ്‌ക്യൂവര്‍മാരുടെ ഇടപെടല്‍ സംസ്ഥാനത്ത് പാമ്പ് കടിയേല്‍ക്കുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടാക്കിയിട്ടുണ്ടെന്നും വനംവകുപ്പ് പറയുന്നു. നിലവില്‍ സര്‍പ്പയെ കൂടാതെ സ്‌നേക്ക്ഹബ്, സ്‌നേക്ക് ലെന്‍സ്, സ്‌നേക്ക്പീഡിയ തുടങ്ങിയ ആപ്പുകളും പാമ്പുകളില്‍ നിന്ന് നിങ്ങളെ രക്ഷിക്കാനായി കേരളത്തിലുണ്ട്.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+