കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശശികലയെ സന്നിധാനത്തെത്തിച്ചില്ലെങ്കിൽ കേരളം സ്തംഭിക്കും; ഹർത്താൽ നീട്ടുമെന്ന് ഭീഷണി

  • By Goury Viswanathan
Google Oneindia Malayalam News

പമ്പ: പോലീസ് കസ്റ്റഡിയിലുള്ള ഹിന്ദു ഐക്യവേദി നേതാവ് പികെ ശശികലയെ സന്നിധാനത്ത് എത്തിക്കണമെന്ന് ശബരില മകർമ സമിതി. ശശികലയെ അറസ്റ്റ് ചെയ്ത പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാൻ സർക്കാർ തയാറാകണം. ആവശ്യം അംഗീകരിച്ചില്ലെങ്കിൽ ഹർത്താൽ നീട്ടുമെന്ന മുന്നറിയിപ്പുമായി പ്രവർത്തകർ രംഗത്ത്.

ശശികലയെ തിരിച്ചെത്തിച്ചില്ലെങ്കിൽ കേരളം സ്തംഭിപ്പിക്കുമെന്നും പ്രവർത്തകർ താക്കീത് നൽകുന്നു. ശനിയാഴ്ച പുലർച്ചെ പ്രഖ്യാപിച്ച ഹർത്താലിൽ ജനം വലയുമ്പോഴാണ് വീണ്ടും ഹർത്താൽ ഭീഷണി. പോലീസ് നിയന്ത്രണങ്ങൾ ലംഘിച്ച് സന്നിധാനത്തേയ്ക്ക് രാത്രി പ്രവേശിക്കണമെന്നാവശ്യപ്പെട്ട ശശികലയോട് തിരികെ പോകാ‌ൻ പോലീസ് ആവശ്യപ്പെട്ടെങ്കിലും അവർ കൂട്ടാക്കിയില്ല.

sasikala

ഒടുവിൽ അഞ്ച് മണിക്കൂറോളം തടഞ്ഞുവച്ച ശേഷം ശശികലയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ശശികലയുടെ അറസ്റ്റിൽ പ്രതിഷേധിച്ച് ശബരിമല കർമ സമിതിയും ഹിന്ദു ഐക്യവേദിയുമാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. ബിജെപിയും ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

ശശികലയെ റാന്നി പോലീസ് സ്റ്റേഷനിലെത്തിച്ചപ്പോൾ രണ്ടായിരത്തിലധികം പ്രതിഷേധക്കാർ പോലീസ് സ്റ്റേഷന് മുമ്പിൽ തടിച്ചുകൂടി. പികെ ശശികല സ്റ്റേഷനിൽ ഉപവാസസമരം ആരംഭിക്കുകയും ചെയ്തു. സ്റ്റേഷൻ ജാമ്യത്തിൽ ശശികലയെ വിട്ടയക്കാമെന്ന് പോലീസ് അറിയിച്ചെങ്കിലും ഇവർ വിസമ്മതിക്കുകയായിരുന്നു.

ആ കുലസ്ത്രീയിലൂടെ സ്ത്രീകള്‍ക്ക് ആത്മാഭിമാനം സംരക്ഷിക്കാമായിരുന്നു.. ശശികലയെ പരിഹസിച്ച് കുറിപ്പ്ആ കുലസ്ത്രീയിലൂടെ സ്ത്രീകള്‍ക്ക് ആത്മാഭിമാനം സംരക്ഷിക്കാമായിരുന്നു.. ശശികലയെ പരിഹസിച്ച് കുറിപ്പ്

ശശികല വിജയിച്ചു; പോലീസ് വഴങ്ങി, അറസ്റ്റ് ചെയ്തിടത്ത് തിരിച്ചെത്തിക്കും, പ്രതിഷേധം അവസാനിച്ചുശശികല വിജയിച്ചു; പോലീസ് വഴങ്ങി, അറസ്റ്റ് ചെയ്തിടത്ത് തിരിച്ചെത്തിക്കും, പ്രതിഷേധം അവസാനിച്ചു

English summary
sabarimala should be taken to sannithanam, sabarimala karma samithi warns police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X