ശാശ്വതീകാനന്ദയുടെ മരണത്തില്‍ ഗൗരിയമ്മയ്ക്കും ചിലത് പറയാനുണ്ട്
ആലപ്പുഴ: ശിവഗിരി മുന്‍ മഠാധിപതി ശാശ്വതീകാനന്ദയുടെ മരണം സംബന്ധിച്ച ആശയക്കുഴപ്പങ്ങള്‍ക്ക് ഇതുവരെ അവസാനമായിട്ടില്ല. മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന ആരോപണങ്ങള്‍ ഇപ്പോഴും ശക്തമായിത്തന്നെ നിലനില്‍ക്കുന്നുണ്ട്.
ഇതിനിടയിലാണ് മുന്‍ മന്ത്രിയും ജെഎസ്എസ് നേതാവും ആയ കെആര്‍ ഗൗരിയമ്മയുടെ വെളിപ്പെടുത്തല്‍ പുറത്ത് വരുന്നത്. ശാശ്വതീകാനന്ദ കുളിയ്ക്കാന്‍ ഇറങ്ങുമ്പോള്‍ അദ്ദേഹത്തിനൊപ്പം മറ്റൊരാള്‍ കൂടി ഉണ്ടായിരുന്നു എന്നാണ് ഗൗരിയമ്മ പറയുന്നത്.

ആലുവ പുഴയില്‍ കുളിയ്ക്കാനിറങ്ങിയ ശാശ്വതീകാനന്ദ മുങ്ങി മരിച്ചു എന്നായിരുന്നു ഔദ്യോഗിക വിശദീകരണം. സ്വാമിയ്‌ക്കൊപ്പം മറ്റാരെങ്കിലും ഉണ്ടായിരുന്നോ എന്ന കാര്യത്തില്‍ പല തരം ആരോപണങ്ങള്‍ അന്ന് മുതലേ നിലവിലുണ്ട്.
ശാശ്വിതീകാനനന്ദ പുഴയില്‍ നീന്തുമ്പോള്‍ അദ്ദേഹത്തോടൊപ്പം മറ്റൊരാള്‍ ഉണ്ടായിരുന്നുവെന്നാണ് ഗൗരിയമ്മ പറയുന്നത്. കൃഷ്വകുപ്പിലെ പ്രൊഡക്ഷന്‍ കമ്മീഷണര്‍ ആയിരുന്ന കെ മോഹന്‍ദാസ് ആണ് ഇക്കാര്യം തന്നോട് പറഞ്ഞതെന്നും ഗൗരിയമ്മ പറഞ്ഞു.
പുഴയോട് ചേര്‍ന്ന ഒരു കെട്ടിടത്തിന് മുകളില്‍ നിന്നാണ് മോഹന്‍ദാസ് ഇത് കണ്ടത്. എന്നാല്‍ ഒപ്പമുണ്ടായിരുന്ന ആള്‍ ആരാണെന്ന് വ്യക്തമായിരുന്നില്ലെന്നും ഗൗരിയമ്മയോട് പറഞ്ഞുവത്രെ. ശാശ്വതീകാനന്ദ മരിച്ചതിന് രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് മോഹന്‍ദാസ് ഇക്കാര്യം തന്നോട് പറഞ്ഞതെന്നും ഗൗരിയമ്മ പറയുന്നു.












Click it and Unblock the Notifications