സവർക്കറുടേയും ഗോൾവാൾക്കറുടേയും ലേഖനം; കണ്ണൂര്‍ സര്‍വ്വകലാശാലയിലെ വിവാദ സിലബസ് മരവിപ്പിച്ചു
കണ്ണൂർ; കടുത്ത പ്രതിഷേധങ്ങൾക്ക് പിന്നാലെ കണ്ണൂർ സർവ്വകലാശാലയിലെ വിവാദ സിലബസ് താത്കാലകമായി മരവിപ്പിച്ചു. വിഷയത്തെ കുറിച്ച് പഠിച്ച് അഞ്ച് ദിവസത്തിനകം റിപ്പോർട്ട് നൽകാനും നിർദ്ദേശിച്ചതാതി വൈസ് ചാൻസിലർ ഡോ ഗോപിനാഥ് രവീന്ദ്രൻ അറിയിച്ചു. വിഷയത്തില്‍ ഉന്നത വിദ്യാഭ്യാസവകുപ്പ് കണ്ണൂര്‍ സര്‍വകലാശാല വിസിയോട് വിശദീകരണം തേടിയിരുന്നു.

ആർഎസ്എസ് ആചാര്യൻമാരായ വിഡി സവർക്കർ, എംഎസ് ഗോൾവൽക്കർ എന്നിവരുടെ ലേഖനങ്ങൾ ഉൾപ്പെടുത്തി കണ്ണൂർ സർവ്വകലാശാല എംഎ ഗവേണൻസ് ആന്റ് പൊളിറ്റിക്സിന്റെ സിലബസ് പരിഷ്കരിച്ച നടപടിയാണ് വ്യാപിക വിമർശനത്തിന് വഴിവെച്ചത്. പിജി മൂന്നാം സെമസ്റ്ററിലാണ് വിവാദ പാഠപുസ്തകങ്ങള്‍ ഉള്‍പ്പെടുത്തിയത്.രചനകള്‍ അക്കാദമിക പുസ്തകങ്ങളായി പരിഗണിക്കാത്തവയാണെന്നും ഇവയില്‍ വര്‍ഗ്ഗീയ പരാമര്‍ശമുണ്ടെന്നുമാണ് പരാതി ഉയർന്നത്.
റെഡ് സാരിയില്‍ കിടിലം ലുക്കില്‍ നടി ആന്‍ അഗസ്റ്റിന്‍; വിഷമത്തിലാണോ എന്ന് ആരാധകര്‍
വിഷയത്തിൽ കെഎസ്യു, യൂത്ത് കോൺഗ്രസ്, ഫ്രറ്റേണിറ്റി, എംഎസ്എഫ് പ്രവർത്തകർ വലിയ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. എന്നാൽ സിലബസിനെ പിന്തുണയ്ക്കുന്ന നിലപാടായിരുന്നു എസ്എഫ്ഐ സ്വീകരിച്ചത്. സവര്‍ക്കറുടെ പുസ്തകം വിമര്‍ശനാത്മകമായി പഠിക്കണമെന്നായിരുന്നു യൂണിയൻ ചെയർമാൻ എംകെ ഹസൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. ഇതെല്ലാം പഠിച്ച് വിമർശനാത്മകമായിട്ടാണ് കാര്യങ്ങളെ കൈകാര്യം ചെയ്യേണ്ടത്. നമ്മൾ എല്ലാവരേയും കുറിച്ച് പഠിക്കണം. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സംഘപരിവാറിനെ എതിര്‍ക്കുന്നത് ജെഎന്‍യു ക്യാമ്പസാണ്. അവിടേയും സവർക്കറിനെ കുറിച്ച് പഠിപ്പിക്കുന്നുണ്ടെന്നും ഹസൻ പറഞ്ഞു.
അതേസമയം വിവാദത്തിൽ കഴമ്പില്ലെന്നും എത്ര പ്രതിഷേധം ഉണ്ടായാലും സിലബസ് പിൻവലിക്കില്ലെന്നുമായി സർവ്വകലാശാല വൈസ് ചാൻസിലർ ഗോപിനാഥ് രവീന്ദ്രൻ ആദ്യം പ്രതികരിച്ചത്. രാജ്യം ഭരിക്കുന്ന പാർട്ടിയുടെ ഹിന്ദുത്വ രാഷ്ട്രീയം എന്തെന്ന് വിദ്യാർത്ഥികൾ മനസിലാക്കണം. സവർക്കറുടേയും ഗോൾവാർക്കറുടേയും ആശയങ്ങളാണ് രാജ്യം ഭരിക്കുന്ന പാർട്ടി നടപ്പാക്കുന്നത്. മറ്റ് സര്‍വകലാശാലകളും ഈ പുസ്തകങ്ങള്‍ പഠിപ്പിക്കണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു എക്സ്പെർട്ട് കമ്മിറ്റി തന്ന സിലബസ് താൻ അംഗീകരിക്കുകയായിരുന്നു. യോജിപ്പില്ലാത്ത പുസത്കം വായിക്കരുത് എന്ന് പറയുന്നത് താലിബാൻ രീതിയാണെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ റിപ്പോർട്ട് ലഭിച്ച ശേഷം ഉന്നത വിദ്യാഭ്യാസ കൗൺസിൽ വിഷയം പരിശോധിക്കുമെന്ന് മന്ത്രി ആർ ബിന്ദു പറഞ്ഞു. വർഗീയത സിലബസിന്റെ ഭാഗമാക്കുന്നത് അപകടകരമാണെന്നും അവർ പ്രതികരിച്ചു. നടപടി വിസി അറിഞ്ഞുകൊണ്ടാകണമില്ലെന്നും മന്ത്രി വ്യക്തമാക്കി.
അതിനിടെ എസ്എഫ്ഐ നിലപാടിനെതിരെ കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. ആർജവത്തോടെ നിലപാട് പറയാൻ ഇടയ്ക്കൊക്കെ എസ്എഫ്ഐയ്ക്ക് സാധിക്കണമെന്ന് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു. 'ഇതാണ് കെഎസ്യു,എസ്എഫ്ഐയുടേയും പ്രത്യയശാസ്ത്രം തമ്മിലുള്ള വ്യത്യാസം.ഞങ്ങൾ കൂടുതലിടത്ത് ജയിച്ചെ, ഞങ്ങൾ കൂടുതൽ ഉയരത്തിൽ കൊടി കെട്ടിയെ, ഞങ്ങൾ കൂടുതൽ പേരുടെ തല തല്ലിപ്പൊളിച്ചെ" എന്നൊക്കെ പറഞ്ഞ് സ്വയം കുളിര് കോരുന്ന സഖാകുട്ടികൾക്ക് ഇടയ്ക്കൊക്കെ ആർജ്ജവത്തോടെ നിലപാട് പറയാനും സാധിക്കണം... ഏറ്റവും കുറഞ്ഞത് ശ്രീ. വിജയനോട് ചോദിക്കാതെയും പേടിക്കാതെയും ഏമ്പക്കമെങ്കിലുംവിടണം...അല്ലാത്ത പക്ഷം കൊടിയിലെ "സ്വാതന്ത്ര്യവും, ജനാധിപത്യവും" വെട്ടി "വിജയനും, വിജയനിസവും'' എന്ന് തിരുത്തിയെഴുതണം',രാഹുൽ ഫേസ്ബുക്കിൽ കുറിച്ചു.
ഇത് അംഗീകരിക്കാനാവില്ല-ടി സിദ്ധിഖ് എംഎൽഎ
'ഇവിടെ ഒരു 'സ(വ)ർക്കാറുണ്ട്' എന്ന് എസ് എഫ് ഐ പറഞ്ഞപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല. എന്നാൽ ഗാന്ധി, നെഹ്‌റു, പട്ടേൽ തുടങ്ങിയവർക്കൊപ്പം എം എസ് ഗോള്‍വാള്‍ക്കറുടെ 'നാം അഥവാ നമ്മുടെ ദേശീയത്വം നിര്‍വചിക്കപ്പെടുന്നു' (വീ ഔര്‍ നാഷന്‍ഹുഡ് ഡിഫൈന്‍സ്), വിചാരധാര (ബഞ്ച് ഓഫ് തോട്‌സ്), വി ഡി സവര്‍ക്കറുടെ 'ആരാണ് ഹിന്ദു' (Hindutva: Who Is a Hindu) എന്നീ പുസ്തകങ്ങൾ ചേർത്ത് നിർത്തുന്നത് അംഗീകരിക്കനാവില്ല.
അവസാനം ഗാന്ധിയും, നെഹ്‌റുവും സിലബസിൽ നിന്ന് ഇല്ലാതാകുകയും ആർ എസ് എസ് ബുദ്ധിജീവികൾ മാത്രം അവശേഷിക്കുകയും ചെയ്യുന്ന കാലത്തെ ഭയപ്പെടുക തന്നെയാണ്, ടി സിദ്ധിഖ് എംഎൽഎ പറഞ്ഞു.












Click it and Unblock the Notifications