കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

താളം തെറ്റിയ ശ്രീലതയ്ക്ക് ഇനി മഴയെ ഭയക്കേണ്ട മാനം നോക്കി കിടക്കുന്ന തന്റെ സ്വപ്‌ന വീടിന് മേല്‍ക്കുര വരാന്‍ പോവുന്നു

  • By Sreejith Kk
Google Oneindia Malayalam News

പേരാമ്പ്ര : രാജന് മനസിന്റെ താളം തെറ്റിയ തന്റെ ഭാര്യ ശ്രീലതയെ മഴയെ പേടിക്കാതെ ഉറക്കാം. മാനം നോക്കി കിടക്കുന്ന തന്റെ സ്വപ്‌ന വീടിന് മേല്‍ക്കുര വരാന്‍ പോവുന്നു.

നിര്‍ധന പട്ടികജാതി കുടുംബമായ പാലേരി പാറക്കടവ് കൈതേരി മുക്കില്‍ പുത്തന്‍ പുരയില്‍ രാജന്‍ കുടുംബം പോറ്റിപോന്നത് കൂലിവേലചെയ്തിട്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ പതിമൂന്ന് വര്‍ഷക്കാലമായി പ്രിയതമയുടെ മനസിന്റെ താളം തെറ്റിയപ്പോള്‍ അവരെ പരിചരിക്കലും വീട്ടിലെ ജോലികളുമായി കഴിയേണ്ടി വന്നു രാജന്. ഇത് തന്റെ സ്വന്തമായൊരു വീട് എന്ന സ്വപ്‌നത്തെ പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിയും വന്നു.

rajans home

പട്ടികജാതിക്കാര്‍ക്ക് ഐഎവൈ പദ്ധതി പ്രകാരം ലഭിച്ച 42,500 രൂപ ഉപയോഗിച്ച് വീടിന്റെ ചുവര്‍ ഉയര്‍ത്തിയെങ്കിലും തുടര്‍ന്നുള്ള പണികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ല. പിന്നീടുള്ള നാളുകള്‍ ആശുപത്രിയിലും വീട്ടിലുമായി ഭാര്യയെ പരിചരിച്ച് പണിക്ക് പോവാന്‍ കഴിയാത്ത അവസ്ഥയില്‍. വീടിന്റെ മേല്‍ക്കൂര നാട്ടുകാര്‍ ചേര്‍ന്ന് കെട്ടിമേഞ്ഞെങ്കിലും തുടര്‍ന്ന് വന്ന വര്‍ഷങ്ങളിലെ മഴയും വെയിലുമേറ്റ് അത് നശിച്ചതോടെ ചോര്‍ന്ന് ഒലിക്കുന്ന അവസ്ഥയിലാണ് വീടുള്ളത്.

English summary
scheduled cast family got sanction to renovate home
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X