Get Updates
Get notified of breaking news, exclusive insights, and must-see stories!

'സ്കൂൾ കലോത്സവത്തിന് ഇനി ഭക്ഷണം പാചകം ചെയ്യാനില്ല'...കടുത്ത തീരുമാനവുമായി പഴയിടം നമ്പൂതിരി

സ്കൂൾ കലോത്സവം അതി​ഗംഭീരമായി അവസാനിച്ചിരിക്കുകയാണ്. ആതിഥേയർ ആയ കോഴിക്കോട് തന്നെ കിരീടം സ്വന്തമാക്കുകയും ചെയ്തു.
കലോത്സവത്തിൽ പങ്കെടുത്ത എല്ലാവരും പൂർണ തൃപ്തിയോടെ തന്നെയാണ് കോഴിക്കോട് വിട്ടുപോയതും. കോഴിക്കോടിന്റെ സ്നേഹത്തെക്കുറിച്ചും സംഘാടന മികവിനെക്കുറിച്ചും പറയാൻ എല്ലാവർക്കും നൂറ് നാവ്...

പക്ഷേ കലോത്സവത്തിനിടെ കല്ലുകടിയായി ഒരു വിവാദാം ഉണ്ടായിരുന്നു. നോൺ വെജ് വിവാദം...ഭക്ഷണത്തിൽ നോൺവെജ് കൂടി ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാ​ഗം മുന്നോട്ട് വന്നു, സോഷ്യൽമീഡിയയിൽ ചർച്ചയായി. ഇപ്പോൾ കലോത്സവം അവസാനിച്ചിട്ടും വിവാദം അവസാനിക്കാത്ത സ്ഥിതിയായി. വിഷയത്തിൽ പ്രതികരണവുമായി സ്കൂൾ കലോത്സവത്തിൽ വർഷങ്ങളായി ഭക്ഷണം പാകം ചെയ്ത പഴയിടം മോഹനൻ നമ്പൂതിരി തന്നെ രം​ഗത്തെത്തിയിരിക്കുകയാണ്. കടുത്ത ഒരു തീരുമാനത്തിലാണ് അദ്ദേ​ഹം എത്തിയിരിക്കുന്നത്..

1

സ്കൂൾ കലോത്സവത്തിന് ഇനി ഭക്ഷണം പാചകം ചെയ്യാൻ ഇല്ലെന്നാണ് പഴയിടം മോഹനൻ നമ്പൂതിരി പറഞ്ഞിരിക്കുന്നത്. ഇത്തവണത്തെ വിവാദങ്ങൾ വല്ലാതെ ആശങ്ക ഉണ്ടാക്കി. നോൺ വെജ് വിവാദത്തിന് പിന്നിൽ വർഗീയ അജണ്ടയാണെന്നും പഴയിടം മോഹനൻ നമ്പൂതിരി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു പ്രതികരണം. സ്കൂൾ കലമേളക്ക് ഭക്ഷണം പാചകം ചെയ്യുന്നത് നിർത്താൻ മുൻപ് ഒരിക്കൽ തീരുമാനിച്ചിരുന്നു. അന്ന് സർക്കാർ സമ്മർദം കൊണ്ടാണ് വീണ്ടും മേളക്ക് എത്തിയത്. ഇനി ടെൻഡറിൽ പങ്കെടുക്കില്ലെന്ന് പഴയിടം മോഹനൻ നമ്പൂതിരി പറഞ്ഞു.

2

അതേസമയം, കലോത്സവത്തിന് അടുത്ത വര്‍ഷം മുതല്‍ സസ്യേതര വിഭവങ്ങള്‍ ഒരുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇറച്ചിയും മീനും വിളമ്പാന്‍ കലോത്സവ മാനുവല്‍ പരിഷ്കരിക്കും എന്നും ശിവന്‍ കുട്ടി പറഞ്ഞിരുന്നു. പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കിലും സര്‍ക്കാര്‍ തീരുമാനിച്ചാല്‍ എപ്പോള്‍ വേണമെങ്കിലും നോണ്‍വെജ് വിളമ്പാമെന്ന് പഴയിടം മോഹനന്‍ നമ്പൂതിരിയും വ്യക്തമാക്കിയിരുന്നു..

4

കലോത്സവത്തിൽ നോൺ വെജ് വിളമ്പുന്നതിൽ തനിക്ക് യാതൊരു എതിർപ്പുമില്ലെന്നും നോൺ വെജ് വിളമ്പണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് സ‍ർക്കാരാണെന്നും കായിക മേളയിൽ മാംസാഹാരം വിളമ്പുന്നവർ തന്റെ സംഘത്തിൽ തന്നെ ഉണ്ടെന്നും പഴയിടം പറഞ്ഞിരുന്നു. കലാമേളായിൽ മാംസാഹാരം വിളമ്പുന്നതിൽ പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടെന്ന് പഴയിടം പറഞ്ഞിരുന്നു.

4

ബുധനാഴ്ച കോഴിക്കോട്ടെ കലോത്സവത്തിൽ പങ്കെടുക്കാൻ 9500 കുട്ടികളുണ്ടാവും എന്നായിരുന്നു കണക്ക്. എന്നാൽ 20,000-ത്തിലേറെ പേരാണ് ഭക്ഷണം കഴിക്കാൻ എത്തിയത്. തീർന്നാലും പെട്ടെന്ന് തന്നെ പകരം ഭക്ഷണം സജ്ജമാക്കാം എന്നതാണ് വെജിന്‍റെ ഗുണം. എത്രസമയം വരെ നോണ് വെജ് ഭക്ഷണം കേട് കൂടാതെയിരിക്കും എന്ന കാര്യത്തിൽ സംശയമുണ്ട്. എന്നാൽ കലവറയിലേക്ക് എത്തുന്ന പച്ചക്കറികളുടെ കാര്യത്തിൽ കൃത്യമായ ധാരണയുണ്ട്. കായികമേളയിൽ ഇദ്ദേഹത്തിന്റെ ടീം തന്നെ നോണ് വെജ് വിളമ്പുന്നുണ്ടെന്നും പഴയിടം പറഞ്ഞിരുന്നു.

5

എന്നാൽ, കായികമേളയിൽ പത്ത് ശതമാനം പേർക്ക് മാത്രം വെജിറ്റേറിയൻ ഭക്ഷണം വിളമ്പിയാൽ മതിയാവും. എന്നാൽ കലോത്സവത്തിൽ അതിലേറെ പേർക്ക് വെജിറ്റേറിയൻസ് ആയിരിക്കും. കലോത്സവത്തിൽ താൻ മുഖ്യപാചകകാരനായി എത്തുന്നതിനെ ബ്രാഹ്മണമേധാവിത്തം എന്ന് വിമ‍ർശിക്കുന്നവർ അതിൽ എത്രത്തോളം യുക്തിയുണ്ടെന്ന് കൂടി ചിന്തിക്കണമെന്നും പഴയിടം പറഞ്ഞിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+