കുതിരവട്ടം: മാനസികാരോഗ്യ കേന്ദ്രത്തിൽ വീണ്ടും സുരക്ഷ വീഴ്ച: രണ്ട് അന്തേവാസികള്‍ ചാടിപ്പോയി
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ വീണ്ടും സുരക്ഷാ വീഴ്ച. രണ്ട് അന്തേവാസികള്‍ ഭിത്തി തുരന്ന് ചാടിപ്പോയി. മാനസിക പ്രശ്നമുള്ള പുരുഷനും സ്ത്രീയുമാണ് ആശുപത്രിയില്‍ നിന്നും രക്ഷപ്പെട്ടത്. അന്തേവാസികൾ തമ്മിലുള്ള തർക്കത്തെ തുടർന്ന് ഒരു യുവതി ആശുപത്രിയില്‍ വെച്ച് കൊല്ലപ്പെട്ടിരുന്നു. ഇതേ വാർഡിലെ അന്തേവാസിയായ സ്ത്രീ ഭിത്തി തുരന്നാണ് പുറത്ത് ചാടിയത്. മറ്റൊരു വാർഡിൽ നിന്ന് ഒരു പുരുഷനും ചാടിപ്പോയിട്ടുണ്ടെന്ന് സൂപ്രണ്ട് അറിയിച്ചു. പഴയ കെട്ടിടത്തിൻ്റെ ചുവര് വെള്ളം കൊണ്ട് നനച്ച് പാത്രം കൊണ്ട് തുരന്ന നിലയിൽ ആയിരുന്നെന്ന് സൂപ്രണ്ട് പറയുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
കൊലപാതകത്തിൽ ആശുപത്രി അധികൃതർക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്നത് സംബന്ധിച്ച് അഡീഷണൽ ഡി എം ഒ അന്വേഷണം നടത്തിയിരുന്നു. ഇത് സംബന്ധിച്ച റിപ്പോർട്ട് ഇന്ന് ഡി എം ഒ യ്ക്ക് കൈമാറും. ബുധനാഴ്ച കൊലപാതകം നടന്നിട്ടും ആശുപത്രി അധികൃതർ ഇതറിഞ്ഞത് വ്യാഴാഴ്ച പുലർച്ചെ മാത്രമായിരുന്നു. ഇതേ തുടർന്ന് ആശുപത്രി അധികൃതർക്കെതിരെ വലിയ വിമർശനമാണ് ഉയരുന്നത്. സംഭവത്തില്‍ പ്രതിയായ ബംഗാള്‍ സ്വദേശിനിയായ അന്തേവാസിയുടെ അറസ്റ്റ് ഇന്നുണ്ടായേക്കും. സുരക്ഷാ ജീവനക്കാരുടെ കുറവ് വലിയ പ്രശ്നമായി തന്നെയാണ് ആരോഗ്യ വകുപ്പിൻ്റെ വിലയിരുത്തൽ.

കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിൽ അന്തേവാസിയായ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ സമഗ്രമായ അന്വേഷണം നടക്കണമെന്ന് ആവശ്യപ്പെട്ട് ആർ എം പി ഐ നേതാവും വടകര എം എല്‍ എയുമായ കെകെ രമ രംഗത്ത് എത്തി. ഇതുസംബന്ധിച്ചു നിലനിൽക്കുന്ന അവ്യക്തതകൾ നീക്കാനുള്ള അടിയന്തിര ഇടപെടലുകൾ സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാവണമെന്നും അവർ വ്യക്തമാക്കുന്നു.
മാത്രമല്ല കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിലെ അടിസ്ഥാനസൗകര്യങ്ങൾ അടിയന്തിരമായി വർധിപ്പിക്കണം. അന്തേവാസികളെ നോക്കാൻ ആവശ്യമായ സ്റ്റാഫുകൾ പോലുമില്ലാത്ത അവസ്ഥയാണു നിലവിലുള്ളത് . മനസിന്റെ താളംതെറ്റിയവർ ചികിത്സക്കായാണ് ഇവിടെയെത്തുന്നത്. എന്നാൽ, ഇവിടുത്തെ അന്തരീക്ഷം ഇത്തരം വ്യക്തികളിൽ രോഗം വർധിക്കുന്ന അവസ്ഥയാണ്. മാനസികരോഗികളെയും മറ്റ് രോഗികളെപോലെ കാണാൻ ഇന്നും നമ്മുടെ സമൂഹത്തിന് കഴിഞ്ഞിട്ടില്ല.
മറ്റ് ആശുപത്രികളിലുള്ള സൗകര്യങ്ങളെങ്കിലും ഇവിടങ്ങളിൽ അടിയന്തിരമായി ഒരുക്കണം. മറ്റു ആശുപത്രികളിൽ ഉള്ള പ്രാഥമിക സൗകര്യങ്ങൾ പോലും ഒരുക്കാതെ സർക്കാരിന്റെ ഭാഗത്തുനിന്നുമുള്ള വലിയ അവഗണനയാണ് കുതിരവട്ടം ആശുപത്രിയുൾപ്പടെ നേരിടുന്നതെന്നും കെകെ രമ വ്യക്കമാക്കുന്നു.
മഹാരാഷ്ട്ര സ്വദേശിനിയായ ജിയറാം ജിലോട്ട കൊല്ലപ്പെടാനുണ്ടായ കാരണങ്ങളിൽ ഒന്ന് ഇവിടെ കട്ടിലിനുവേണ്ടിയുള്ള തർക്കമാണെന്നാണ് കേൾക്കുന്നത്. രോഗികൾക്ക് കിടക്കാൻപോലും ആവശ്യമായ സൗകര്യങ്ങളില്ല എന്നാണ് ഇതിൽ നിന്നും മനസിലാക്കേണ്ടത്. ഇത് സർക്കാരിന്റെ അടിയന്തിര ശ്രദ്ധപതിയേണ്ട കാര്യമാണ്. രോഗികളും അവരോടൊപ്പമുള്ള കൂട്ടിരിപ്പുകാരും അങ്ങേയറ്റം ബുദ്ധിമുട്ടിയാണ് ഇവിടെ കഴിച്ചുകൂട്ടുന്നത്. മറ്റ് രോഗികളെപോലെ മാനസികരോഗികളും സമൂഹത്തിന്റെ ഭാഗമാണ്. അവരോട് മനുഷ്യത്വപൂർണമായ ഇടപെടലും, കൃത്യമായ ചികിത്സയും ലഭ്യമാക്കാൻ കഴിയേണ്ടതുണ്ട്. ആരോഗ്യവകുപ്പിന്റെ അടിയന്തിരമായ ശ്രദ്ധ ഇക്കാര്യത്തിൽ ഉണ്ടാവേണ്ടതാണ്.
എല്ലാവരും ഒരു ചിയേഴ്സ് പറഞ്ഞേ: പുത്തന്‍ ചിത്രവുമായി നസ്രിയ ഫഹദ്, ഏറ്റെടുത്ത് ആരാധകർ
ഇപ്പോൾ നടക്കുന്ന വകുപ്പ് തല അന്വേഷണത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുമുണ്ടായ വീഴ്ചയാണ് കൊലപാതകം തടയാതെ പോയതിനു കാരണമായതെന്നാണ് പത്രവാർത്തകളിൽ നിന്നും മനസിലാക്കുന്നത്. ഈ ഉദ്യോഗസ്ഥർക്കെതിരായ പതിവ് നടപടിയിൽ കാര്യങ്ങളെ ഒതുക്കി അവസാനിപ്പിക്കുന്നതിന് പകരം, മാനസികാരോഗ്യ കേന്ദ്രത്തിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാനും, രോഗികളുടെ ജീവന് സുരക്ഷ ഉറപ്പ് വരുത്താനും നല്ല പരിചരണം ലഭ്യമാക്കാനും കഴിയും വിധം ഇത്തരം ഇടങ്ങളിലെ ജീവനക്കാരുടെ എണ്ണം ആവശ്യാനുസരണം വർദ്ധിപ്പിക്കാനും സർക്കാർ തയ്യാറാവേണ്ടതുണ്ട്. മാനസികവൈകല്യമുള്ളവരും മനുഷ്യരാണ്. ഓരോ ജീവനും വിലപ്പെട്ടതാണെന്നും കെകെ രമ എം എല്‍ എ കൂട്ടിച്ചേർത്തു.












Click it and Unblock the Notifications