Get Updates
Get notified of breaking news, exclusive insights, and must-see stories!

യാത്രക്കാരുള്ള ട്രെയിന്‍ കടത്തിവിട്ടു; വന്ദേഭാരത് 2 മിനിറ്റ് വൈകി, റെയില്‍വെ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: വന്ദേഭാരത് എക്‌സ്പ്രസ് രണ്ട് മിനിറ്റ് വൈകിയതിനെ തുടര്‍ന്ന് റെയില്‍വെയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. കഴിഞ്ഞ ദിവസം പിറവത്ത് വേണാട് എക്‌സ്പ്രസിന് ആദ്യ സിഗ്നല്‍ നല്‍കിയതിനെ തുടര്‍ന്ന് വന്ദേഭാരത് എക്‌സ്പ്രസ് രണ്ട് മിനിറ്റ് വൈകിയിരുന്നു. ഇതോടെയായിരുന്നു റെയില്‍വെ ഉദ്യോഗസ്ഥനെതിരെ നടപടിയുണ്ടായത്.

പിറവം സ്റ്റേഷനില്‍ വേണാട് എക്‌സ്പ്രസും വന്നതും വന്ദേഭാരത് എക്‌സ്പ്രസിന്റെ ട്രെയല്‍ റണ്ണും ഒരേ സമയത്താണ് നടന്നത്. വേണാട് എക്‌സ്പ്രസില്‍ കൂടുകല്‍ യാത്രക്കാരുള്ളതിനാല്‍ കടന്നുപോകാന്‍ ആദ്യം സിഗ്നല്‍ നല്‍കുകയായിരുന്നു. ഇതിന് തുടര്‍ന്ന് വന്ദേഭാരത് വൈകിയത്. ഈ സാഹചര്യത്തിലാണ് മുതിര്‍ന്ന ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍ നല്‍കിയത്.

vande bharath

കഴിഞ്ഞ ദിവസമാണ് വന്ദേഭാരത് എക്സ്പ്രസിന്റെ ആദ്യ ട്രെയല്‍ റണ്‍ നടന്നത്. തിരുവനന്തപുരത്ത് നിന്ന് കണ്ണൂരേക്കായിരുന്നു ട്രെയല്‍ റണ്‍. ഏഴ് മണിക്കൂര്‍ പത്ത് മിനിറ്റ് കൊണ്ടാണ് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ട്രെയിന്‍ കണ്ണൂരേക്ക് എത്തിയത്. ഈ മാസം 25ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രെയിന്‍ ഫ്ളാഗ് ഓഫ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു.

അതേസമയം, ആദ്യത്തെ ട്രെയല്‍ റണ്‍ പല ട്രെയിനുകളുടെയും സമയക്രമത്തെ ബാധിച്ചിരുന്നു. ഇക്കാര്യം വ്യക്തമായി വിലയിരുത്തുന്നതിന്റെ ഭാഗമായി വീണ്ടും ട്രെയല്‍ റണ്‍ നടത്തിയേക്കും. കഴിഞ്ഞ ദിവസം യാത്രക്കാരുള്ള ഒരുപാട് ട്രെയിനുകളുടെ സമയക്രമത്തെ വന്ദേഭാരത് എക്‌സ്പ്രസിന്റെ ട്രെയല്‍ റണ്‍ ബാധിച്ചിരുന്നു.

ട്രെയിന്‍ കണ്ണൂര്‍ എത്തിയതിന് പിന്നാലെ വൈകീട്ട് തന്നെ തിരുവനന്തപുരത്തേക്ക് തിരിച്ചിരുന്നു. ഏഴ് മണിക്കൂര്‍ 20 മിനിറ്റ് എടുത്താണ് ട്രെയിന്‍ തിരുവനന്തപുരത്തേക്ക് എത്തിയത്. വന്ദേഭാരത് എക്സ്പ്രസിന് തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് എത്താന്‍ ഷോര്‍ണൂര്‍ എറണാകുളം റൂട്ടില്‍ മൂന്നാം ട്രാക്കിന് റെയില്‍വെ നടപടി തുടങ്ങി. അധികം ഭൂമി ഏറ്റെടുക്കാതെ നടപ്പാക്കാനാണ് ശ്രമം. ഭൂമി ഏറ്റെടുക്കാതെ ട്രാക്കുകളുടെ വളവുകളും നിവര്‍ത്തും. ആദ്യഘട്ടത്തില്‍ മണിക്കൂറില്‍ 110 കിലോമീറ്ററും ഭാവിയില്‍ 130മാണ് ലക്ഷ്യം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+