സെപ്റ്റംബർ 13 പിണറായി വിജയന് നിർണായകം, ലാവലിൻ കേസ് സുപ്രീം കോടതി പരിഗണിക്കും
ദില്ലി: എസ്എന്‍സി ലാവലിന്‍ കേസ് സുപ്രീം കോടതി സെപ്റ്റംബര്‍ 13ന് പരിഗണിക്കും. മുഖ്യമന്ത്രി പിണറായി വിജയനെ കേസില്‍ നിന്ന് കുറ്റവിമുക്തനാക്കിയതിന് എതിരെയാണ് അന്വേഷണ ഏജന്‍സിയായ സിബിഐ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയത്. 13ന് തന്നെ കേസ് പരിഗണിക്കുമെന്നും ലിസ്റ്റില്‍ നിന്നും കേസ് മാറ്റരുത് എന്നും ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശം നല്‍കി.
നാല് വര്‍ഷത്തിനിടെ മുപ്പതിലധികം തവണ ഹര്‍ജികള്‍ പരിഗണിക്കുന്നത് മാറ്റി വെച്ചിരുന്നു. ഇക്കാര്യം ടിപി നന്ദകുമാറിന്റെ അഭിഭാഷകയായ എംകെ അശ്വതി ചൂണ്ടിക്കാണിച്ചതിന് പിന്നാലെയാണ് കേസ് 13ന് തന്നെ ലിസ്റ്റ് ചെയ്യണമെന്ന് സുപ്രീം കോടതി നിര്‍ദേശം നല്‍കിയത്. ലാവ്‌ലിന്‍ കേസ് പ്രതിപ്പട്ടികയില്‍ നിന്ന് പിണറായി വിജയന്‍ അടക്കമുളളവരെ ഒഴിവാക്കിക്കൊണ്ടുളളതായിരുന്നു ഹൈക്കോടതി വിധി. പിണറായി വിജയനെ കൂടാതെ മുന്‍ ഊര്‍ജ്ജവകുപ്പ് സെക്രട്ടറി കെ മോഹനചന്ദ്രന്‍, ഊര്‍ജ്ജ വകുപ്പ് മുന്‍ ജോയിന്റ് സെക്രട്ടറി എ ഫ്രാന്‍സിസ് എന്നിവരെയാണ് ഒഴിമാക്കിയത്. ഇതിനെതിരെ സിബിഐ സമര്‍പ്പിച്ച അപ്പീലില്‍ 2018ലാണ് സുപ്രീം കോടതി നോട്ടീസ് അയച്ചത്.

പിണറായിക്കെതിരെ ലാവലിന്‍ കേസില്‍ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി അദ്ദേഹത്തെ 2017ല്‍ കുറ്റവിമുക്തനാക്കിയത്. സിബിഐ പ്രത്യേക കോടതി വിധി ശരിവെച്ച് കൊണ്ടായിരുന്നു ഹൈക്കോടതി വിധി. ലാവലിന്‍ ഇടപാടിലൂടെ പിണറായി പ്രത്യേക സാമ്പത്തിക നേട്ടം ഉണ്ടാക്കിയിട്ടില്ലെന്നും അദ്ദേഹത്തെ കുടുക്കാന്‍ സിബിഐ ശ്രമിച്ചു എന്നും ഹൈക്കോടതി അന്ന് ചൂണ്ടിക്കാട്ടുകയുണ്ടായി. ജസ്റ്റിസ് പി ഉബൈദിന്റേതായിരുന്നു വിധി.
കുട്ടിക്കാലത്തെ മുതല പിടുത്തം മുതല്‍ നാടകം കളി വരെ: മോദിയെ കുറച്ചുള്ള ചില കൗതുക വാർത്തകള്‍
കെഎസ്ഇബി മുന്‍ അക്കൗണ്ട്‌സ് മെമ്പര്‍ കെജി രാജശേഖരന്‍ നായര്‍, മുന്‍ ബോര്‍ഡ് ചെയര്‍മാന്‍ ആര്‍ ശിവദാസന്‍, ജനറേഷന്‍ വിഭാഗം മുന്‍ ചീഫ് എഞ്ചിനീയര്‍ എം കസ്തൂരിരംഗ അയ്യര്‍ എന്നിവരെ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കിയിരുന്നില്ല. ഇവര്‍ ലാവലിന്‍ കേസില്‍ വിചാരണ നേരിടണമെന്നും ഹൈക്കോടതി വിധി പ്രസ്താവിച്ചു. പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണം എന്നാവശ്യപ്പെട്ട് ഇവര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഈ ഹര്‍ജികളിലും 2018ല്‍ സുപ്രീം കോടതി നോട്ടീസ് അയച്ചു. പന്നിയാര്‍, പള്ളിവാസല്‍, ചെങ്കുളം ജലവൈദ്യുതി പദ്ധതികളുടെ പുനരുദ്ധാരണത്തിന് ലാവലിന്‍ കമ്പനിയുമായി കരാര്‍ ഒപ്പിട്ടത് വഴി സംസ്ഥാനത്തിന് 374 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് കേസ്. നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് പിണറായി വിജയന്‍ വൈദ്യുതി മന്ത്രി ആയിരിക്കെയായിരുന്നു ലാവലിന്‍ കരാര്‍.












Click it and Unblock the Notifications