Get Updates
Get notified of breaking news, exclusive insights, and must-see stories!

KSRTC ബസ്സിൽ ഗുരുതര കൊവിഡ് പ്രോട്ടോക്കോൾ ലംഘനം; സംഭവം കൊട്ടാരക്കര ഡിപ്പോയിൽ

തിരുവനന്തപുരം: കൊട്ടാരക്കരയിൽ നിന്ന് കൊല്ലത്തേക്ക് പുറപ്പെട്ട കെഎസ്ആർടിസി ബസിൽ ഗുരുതര കൊവിഡ് പ്രോട്ടോകോൾ ലംഘനം.ബസ്സിനുള്ളിൽ 250ഓളം പേരെ കുത്തിനിറച്ചാണ് യാത്ര.ജീവനക്കാരുടെ അടക്കം ഒത്താശയോടെയാണ് ഇത്തരത്തിലുള്ള അപകട യാത്രയെന്നുള്ളതാണ് ഗൗരവമായി കാണേണ്ടത്.

Recommended Video

cmsvideo
    KSRTC bus broke covid protocols at Kollam | Caught in camera

    ഹോട്ട് ലുക്കിൽ ഇഷാനി കൃഷ്ണ; ചിത്രങ്ങൾ കാണാം

    1

    അതേ സമയം,കൊവിഡ് രണ്ടാം തരംഗത്തിലെ രോഗവ്യാപനതോത് ഇനിയും അവസാനിച്ചിട്ടില്ലാത്തതിനാൽ ജാഗ്രത വേണമെന്ന് സർക്കാർ ആവർത്തിച്ച് മുന്നറിയിപ്പ് നൽകുമ്പോഴാണ് അധികൃതരുടെ സഹായത്തോടെ ഈ നിയമലംഘനം. യാത്രക്കാർ കുത്തിനിറഞ്ഞുള്ള ബസ്സിലെ യാത്രയുടെ ദൃശ്യങ്ങൾ 'വൺ ഇന്ത്യ മലയാള'ത്തിന് ലഭിച്ചു.

    2

    വൈകിട്ട് ഏഴ് മണിയോടെ കൊട്ടാരക്കര ഡിപ്പോയിലാണ് സംഭവം. കൊട്ടാരക്കരയിൽ നിന്ന് ചെങ്കോട്ട വഴി കൊല്ലത്തേക്കുള്ള ആർപിസി 937-ാം നമ്പർ ബസ്സിലാണ് കൊവിഡ് മാനദണ്ഡങ്ങളുടെ നഗ്നമായ ലംഘനമുണ്ടായത്. ഡ്രൈവറും കണ്ടക്ടറും ഇതൊന്നും മുഖവിലയ്ക്കെടുക്കാതെ സർവീസ് നടത്തുകയായിരുന്നു. ബസ്സ് നിരവധി യാത്രക്കാരുമായി യാത്ര പുറപ്പെടുകയും ചെയ്തു.

    3

    വിവിധ സ്ഥലങ്ങളിലേക്ക് പോകുന്നതിനായി ബസിൽ ഏതാണ്ട് 250 ഓളം യാത്രക്കാരാണുണ്ടായിരുന്നത്. ഇത്രയും അധികം ആളുകൾ ബസ്സിൽ കയറി കൂടിയിട്ടും അധികൃതർ ആരും തന്നെ ഇവരോട് സാമൂഹ്യ അകലം പാലിക്കാനോ, കൂടുതൽ യാത്രക്കാരുള്ള പശ്ചാത്തലത്തിൽ കുറച്ചു പേരോട് പോലും പുറത്തിറങ്ങാനോ ആവശ്യപ്പെട്ടില്ല.ജനങ്ങൾ അത്യാവശ്യ സാധനങ്ങൾ വാങ്ങാൻ പോലും പുറത്തിറങ്ങിയാൽ കർശന പരിശോധന നടത്തി പിഴയീടാക്കുന്ന പൊലീസ് എന്തുകൊണ്ട് ഇതൊന്നും കണ്ടില്ലെന്ന് ഗുരുതര ചോദ്യമാണ് മറ്റു യാത്രക്കാർ പോലും ഇവിടെ ഉന്നയിക്കുന്നത്.

    4

    നാഴികക്ക് നാൽപത് വട്ടം ജനങ്ങളോട് കൊവിഡ് പ്രോട്ടോകോൾ പാലിക്കണമെന്ന് സർക്കാരും മുഖ്യമന്ത്രിയും ആവർത്തിച്ച് ആവശ്യപ്പെടുമ്പോഴും ഇത്തരത്തിലുള്ള നിയമലംഘനങ്ങൾ ക്ഷണിച്ചു വരുത്തുന്നത് വലിയ അപകടമാണെന്ന മുന്നറിയിപ്പ് പോലും യാതൊരു കൂസലും കൂടാതെയാണ് ഇവർ മറികടക്കുന്നത്. രാജ്യത്ത് ഏറ്റവുമധികം രോഗികളുള്ള കേരളത്തിൽ വരും മാസങ്ങൾ നിർണായകമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പറഞ്ഞിട്ടുണ്ട്. വീക്കിലി ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷിയോ (WIPR) എട്ടിന് മുകളിലുള്ള സ്ഥലങ്ങളിൽ സർക്കാർ ഇന്നലെ മുതൽ കടുത്ത ലോക്ഡൗൺ നിർദ്ദേശങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

    5

    നിലവിൽ 10 മുകളിലെന്നുള്ളത് ഇന്നലെ മുതൽ 8 ആക്കി മാറ്റുകയായിരുന്നു. ഓണക്കാലം കൂടി വരുന്ന പശ്ചാത്തലത്തിൽ യാത്രകൾക്ക് അടക്കം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും നിയമലംഘനം സർക്കാർ ബസുകളിൽ തുടരുന്നതായി ഇത്തരം കാഴ്ചകൾ തെളിയിക്കുന്നു. കൂടാതെ, കേരളത്തിലെ ഏറ്റവും കൂടുതൽ രോഗികളുള്ള ഏഴോളം ജില്ലകളിൽ പ്രത്യേക ശ്രദ്ധയും കരുതലും വേണമെന്നും ഉദ്യോഗസ്ഥർ നിർദ്ദേശിച്ചിട്ടുണ്ട്. എന്നാൽ ഇതിനൊക്കെ പുല്ലുവില കൽപ്പിക്കുന്ന കാഴ്ചയാണ് വൈകിട്ടോടെ കൊട്ടാരക്കര ഡിപ്പോയിൽ ഉണ്ടായത്.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+