തൊടുപുഴയിലെ പെണ്‍വാണിഭം.... ആരാണ് ആ സിനിമ നടി? എത്ര സിനിമാക്കാര്‍ക്ക് ബന്ധം?
സിനിമ മേഖലയുമായി അടുത്ത് പ്രവര്‍ത്തിക്കുന്ന സൂരജ് എന്ന ആളാണ് സ്ത്രീകളെ തൊടുപുഴയില്‍ എത്തിച്ചത് എന്നാണ് വിവരം. സിനിമ സെറ്റില്‍ വച്ചാണ് ഇയാളെ പരിചയപ്പെട്ടതെന്ന് പിടിയിലായ നടിയും പറയുന്നു
തൊടപുഴ: കഴിഞ്ഞ ആഴ്ചയാണ് തൊടുപുഴയില്‍ ആ സംഭവം നടന്നത്. സിനിമ നടി ഉള്‍പ്പെട്ട പെണ്‍വാണിഭ സംഘത്തെ പിടികൂടി. നടത്തിപ്പുകാരും ഇടപാടുകാരും സിനിമാ നടി ഉള്‍പ്പെടെയുള്ള സ്ത്രീകളും ആണ് പിടിയിലായത്.
വെറും 12 വയസ്സുള്ള ആണ്‍കുട്ടിയുമായി ട്യൂഷന്‍ ടീച്ചര്‍ ചെയ്തത്... ഞെട്ടിപ്പിക്കുന്ന സംഭവം
ആരൊക്കെയാണ് ഇടപാടുകാരെന്നും എത്രയാണ് ഓരോ ദിവസവും ലഭിക്കുന്ന പണമെന്നും കൃത്യമായി ഇവര്‍ രേഖപ്പെടുത്തിവച്ചിരുന്നു. എന്നാല്‍ അതിലും ഞെട്ടിക്കുന്ന കാര്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.
'അടിവസ്ത്രത്തിലെ കറ' ... അങ്ങനെ മറക്കുമോ മോണിക്കയെ മലയാളികള്‍
പെണ്‍വാണിഭ സംഘത്തിന് സിനിമ മേഖലയുമായി വേറേയും ബന്ധമുണ്ടെന്നാണ് റിപ്പോര്‍ട്ട്. മറ്റ് ചില സിനിമാക്കാര്‍ക്കും സംഭവുമായി ബന്ധമുണ്ടത്രെ.

സിനിമ നടി
ഒക്ടോബര്‍ 22 ന് ആയിരുന്നു തൊടുപുഴയ്ക്ക് അടുത്ത് കദളിക്കാട് വച്ചാണ് പെണ്‍വാണിഭ സംഘം പിടിയിലായത്. വിശദമായ ചോദ്യം ചെയ്യലിലാണ് സംഘത്തില്‍ ഒരു സിനിമ നടി കൂടി ഉണ്ടെന്ന കാര്യം പോലീസിന് മനസ്സിലായത്.

അമല
അമല എന്നാണ് സിനിമ നടി എന്ന് അവകാശപ്പെടുന്ന പെണ്‍കുട്ടി പേര് പറഞ്ഞത്. പാലക്കാട് സ്വദേശിനിയാണ്. രണ്ട് സിനിമകളിലാണ് അമല അഭിനയിച്ചിട്ടുള്ളത്.

സിനിമകള്‍
വീരപുത്രന്‍, ഹാപ്പി ജേണി എന്നീ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് എന്നാണ് യുവതി അവകാശപ്പെടുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

വീരപുത്രന്‍
മുഹമ്മദ് അബ്ദുറങ്മാന്റെ ജീവിതത്തെ കുറിച്ച് പിടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്ത ചിത്രമാണ് വീരപുത്രന്‍. നരേന്‍ ആണ് സിനിമയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുള്ളത്. എന്നാല്‍ അമല ഇതില്‍ ഏത് കഥാപാത്രത്തെയാണ് അവതരിപ്പിച്ചത് എന്ന് വ്യക്തമല്ല

ഹാപ്പി ജേണി
ജയസൂര്യ നായകനായ സിനിമയാണ് ഹാപ്പി ജേണി. സംവിധാനം ചെയ്തത് ബോബന്‍ സാമുവല്‍. നല്ല പ്രേക്ഷക അഭിപ്രായം നേടിയ സിനിമ ആയിരുന്നു ഇത്. എന്നാല്‍ ഇതിലും അമലയുടെ കഥാപാത്രം എന്തായിരുന്നു എന്ന് വ്യക്തമല്ല.

സൂരജ്
സിനിമ, സീരിയല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സൂരജ് എന്ന് പേരുള്ള ഒരാളാണ് സ്ത്രീകളെ തൊടുപുഴയിലെ വീട്ടില്‍ എത്തിച്ചത് എന്നാണ് പറയുന്നത്. അമലയ്ക്ക് സൂരജിനെ നേരത്തേ പരിചയം ഉണ്ടായിരുന്നു എന്നാണ് പറയുന്നത്. മംഗളം ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

പരിചയം
സൂരജിനെ പരിചയപ്പെട്ടത് സിനിമ സെറ്റുകളില്‍ വച്ചായിരുന്നു എന്നാണ് അമല പോലീസിനോട് പറഞ്ഞിട്ടുള്ളത്. ഓണ്‍ലൈന്‍ വഴിയാണ് ഇടപാടുകള്‍ നടത്തിയിരുന്നത് എന്നും പറയുന്നു.

കണക്ക് സൂക്ഷിച്ചു
ഓരോ ദിവസം വരുന്ന ഇടപാടുകാരുടെ എണ്ണവും അവര്‍ തരുന്ന പണവും എല്ലാം കൃത്യമായി പെണ്‍വാണിഭ സംഘം എഴുതി സൂക്ഷിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ട്. പ്രതിദിനം 30000 രൂപ വരെ ആയിരുന്നത്രെ ഇവരുടെ വരുമാനം.

ഫോണ്‍ നമ്പര്‍
പിടിയിലായ ഇടനിലക്കാരില്‍ നിന്ന് വേറേയും ചില വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. മോഹന്‍ എന്ന ഇടനിലക്കാരന്റെ കൈയ്യിലെ ഡയറില്‍ 20 പെണ്‍കുട്ടികളുടെ ഫോണ്‍ നമ്പറുകള്‍ ഉണ്ടായിരുന്നു.

കൂടുതല്‍ പേര്‍
സിനിമ മേഖലയില്‍ നിന്നുള്ള ആള്‍ തന്നെയാണോ സൂരജ് എന്ന് അന്വേഷിച്ച് വരികയാണ്. സിനിമ മേഖലയില്‍ നിന്ന് കൂടുതല്‍ പേര്‍ ഈ കണ്ണിയില്‍ അംഗങ്ങളാണോ എന്നും അന്വേഷിക്കുന്നുണ്ട്.












Click it and Unblock the Notifications