Get Updates
Get notified of breaking news, exclusive insights, and must-see stories!

ലൈംഗിക പീഡനക്കേസ്: സിവിക് ചന്ദ്രന്റെ ജാമ്യം റദ്ദാക്കണം, സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: ലൈംഗിക പീഡനക്കേസില്‍ സിവിക് ചന്ദ്രന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയിലേക്ക്. കോഴിക്കോട് സെഷന്‍സ് കോടതി വിധിക്കെതിരെയാണ് ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കുന്നത്. വിധിയിലെ വിവാദ പരാമര്‍ശങ്ങള്‍ നീക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെടും. കേസില്‍ കോടതിയുടെ പരാമര്‍ശങ്ങള്‍ ഹൈക്കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തും. വിവാദ പരാമര്‍ശങ്ങള്‍ നീക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെടും.

1

കേസില്‍ സിവിക് ചന്ദ്രന് ജാമ്യം അനുവദിച്ചതിലല്ല, മറിച്ച് കോടതിയുടെ പരാമര്‍ശങ്ങളാണ് അപ്പീല്‍ നല്‍കാനുള്ള പ്രധാന കാരണം. സുപ്രിം കോടതിയുടെ മുന്‍ ഉത്തരവുകള്‍ക്ക് വിരുദ്ധമായ പരാമര്‍ശമാണ് കോഴിക്കോട് സെഷന്‍സ് കോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിക്കും.

2

ഇതുമായി ബന്ധപ്പെട്ട് ഇന്ന് തന്നെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും. പരാതിക്കാരിയുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട് കോടതി നടത്തിയ പരാമര്‍ശമാണ് വിവാദമായിരിക്കുന്നത്. ദൃശ്യങ്ങള്‍ പരിശോധിക്കുമ്പോള്‍ കേസ് തന്നെ നിലനില്‍ക്കില്ലെന്നാണ് കോടതി സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചുകൊണ്ട് പറഞ്ഞത്. ഇത് നിയമപരമായി ഒരിക്കലും സാധൂകരിക്കാനാകുന്നതല്ലെന്ന നിലപാടാണ് സര്‍ക്കാരിന്. ഇതേ തുടര്‍ന്നാണ് സെഷന്‍സ് കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുന്നത്.

3

അതേസമയം, ദേശീയ വനിത കമ്മിഷനും രംഗത്തത്തിയിരുന്നു. സിവിക് ചന്ദ്രന്‍ കേസില്‍ അതിജീവിതയ്‌ക്കെതിരായ കോടതി പരാമര്‍ശത്തില്‍ ദേശീയ വനിത കമ്മീഷന്‍ നടപടിക്കൊരുങ്ങുന്നുണ്ട്. കോടതിയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ നിയമ നടപടി ആലോചിക്കുകയാണ് ദേശീയ വനിത കമ്മീഷന്‍. റിട്ട് പെറ്റീഷന്‍ ഫയല്‍ ചെയ്യുന്നതും പരിഗണിക്കുന്നുണ്ട്.

4

സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം നല്‍കി കോഴിക്കോട് സെഷന്‍സ് കോടതി നടത്തിയ പരാമര്‍ശങ്ങളെ ദേശീയ വനിത കമ്മീഷന്‍ അപലപിച്ചു. കോടതിയുടെ പരാമശങ്ങള്‍ അതീവ ദൗര്‍ഭാഗ്യകരമെന്ന് വനിത കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ പറഞ്ഞു. വിധിയിലെ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ കോടതി അവഗണിച്ചുവെന്നും രേഖ ശര്‍മ കുറ്റപ്പെടുത്തി.

5

ശരീരഭാഗങ്ങള്‍ കാണുന്ന നിലയിലാണ് യുവതി വസ്ത്രം ധരിച്ചുന്നത്. ഇത്തരത്തില്‍ യുവതി പ്രകോപനമുണ്ടാക്കുന്ന വസ്ത്രം ധരിച്ചതിനാല്‍ പീഡനത്തിനുള്ള 354 എ വകുപ്പ് നിലനില്‍ക്കില്ലെന്നാണ് കോടതിയുടെ കണ്ടെത്തല്‍. സ്തീവിരുദ്ധവും നിയമ ലംഘനവുമാണ് കോടതി ഉത്തരവിലെ പരാമര്‍ശങ്ങളെന്ന് നിയമരംഗത്തുള്ളവര്‍ കുറ്റപ്പെടുത്തുന്നു.സെഷന്‍സ് ജഡ്ജിയുടെ പരാമര്‍ശത്തിനെതിരെ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് പരാതി നല്‍കാനാണ് പരാതിക്കാരിയുടെ തീരുമാനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+