ഗവര്‍ണറെ തടഞ്ഞ് കരിങ്കൊടി പ്രതിഷേധം; സര്‍ക്കാരും എസ്എഫ്‌ഐയും തമ്മില്‍ ഒത്തുകളിയെന്ന് ആരിഫ് ഖാന്‍
തൃശൂര്‍: ഗവര്‍ണര്‍ക്കെതിരെ വീണ്ടും പ്രതിഷേധവുമായി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍. ഇരിങ്ങാലക്കുടയില്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്‌ഐ കരിങ്കൊടി പ്രതിഷേധം നടത്തി. മുദ്രാവാക്യം വിളികളും കരിങ്കൊടിയുമായിട്ടായിരുന്നു എസ്എഫ്‌ഐയുടെ പ്രതിഷേധം. അഞ്ച് ഇടത്തായി പോലീസിനെ വെട്ടിച്ച് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഗവര്‍ണറുടെ വാഹനവ്യൂഹത്തിന് നേരെ ചാടിവീണു.
ഗവര്‍ണര്‍ ഗാന്ധി സ്മൃതി മണ്ഡപത്തില്‍ പങ്കെടുക്കാനാണ് എത്തിയത്. ടൗണ്‍ഹാള്‍ പരിസരത്തായിരുന്നു പോലീസിനെ മറികടന്നുള്ള എസ്എഫ്‌ഐയുടെ പ്രതിഷേധം. അതേസമയം സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ കടുത്ത ആരോപണങ്ങളാണ് ഗവര്‍ണര്‍ ഉന്നയിച്ചത്.

എസ്എഫ്‌ഐ സര്‍ക്കാരും ഒത്തുകളിക്കുകയാണെന്ന് ഗവര്‍ണര്‍ ആരോപിച്ചു. കരിങ്കൊടി കാണിക്കേണ്ട കാര്യമില്ല. ആക്രമിക്കണമെങ്കില്‍ കാറിന് പുറത്തേക്ക് വരാന്‍ തയ്യാറാണ്. നേരിട്ട് ആക്രമിക്കാം. സര്‍ക്കാരും വിദ്യാര്‍ത്ഥികളും നത്തുന്ന നാടകമാണ് പ്രതിഷേധങ്ങളെല്ലാമെന്നും ഗവര്‍ണര്‍ പറഞ്ഞു.
നേരത്തെ ഗവര്‍ണര്‍ക്കെതിരെയുള്ള പ്രതിഷേധവുമായി ബന്ധപ്പെട്ട് തൃശൂരില്‍ നാല് എസ്എഫ്‌ഐ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. മുഖ്യമന്ത്രി ഒരു കൈ കൊണ്ട് എസ്എഫ്‌ഐക്കാരോട് പ്രതിഷേധിക്കാനും, മറുകൈ കൊണ്ട് അറസ്റ്റ് ചെയ്യാനും പോലീസിനോട് നിര്‍ദേശിക്കുകയാണ്. പിണറായി ഒരു നാടക കമ്പനി തുടങ്ങുന്നതാണ് നല്ലതെന്നും ഗവര്‍ണര്‍ പരിഹസിച്ചു.
പ്രതിഷേധക്കാരുടെ ഉദ്ദേശം എന്നെ ഭയപ്പെടുത്തുകയാണ്. അവര്‍ക്ക് എന്നയെല്ല, കാറിനെയാണ് ആക്രമിക്കുകയുമാണ്. പ്രതിഷേധിക്കുന്ന യുവാക്കളെ ചൂഷണം ചെയ്യുകയാണ്. അവര്‍ തനിക്ക് നേരെ ഉപയോഗപ്പെടുത്തുകയാണ്. അവരോട് സഹതാപം മാത്രമാണ് ഉള്ളതെന്നും ഗവര്‍ണര്‍ പറഞ്ഞു. കേരളത്തിലെ പോലീസ് അനാവശ്യമായ സമ്മര്‍ദവും ബുദ്ധിമുട്ടും അനുഭവിക്കുന്നുണ്ട്. പോലീസുകാരുടെ ഈ ബുദ്ധിമുട്ടില്‍ സഹതാപമുണ്ട്. ഇതിന്റെയെല്ലാം ഉത്തരവാദി മുഖ്യമന്ത്രിയാണെന്നും ഗവര്‍ണര്‍ ആരോപിച്ചു.












Click it and Unblock the Notifications