• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ചുംബനം ഇത്രക്കും തെറ്റാണോ?,കേരളത്തിന്റെ അട്ടിപ്പേറവകാശം ആരുമെടുക്കേണ്ട..'; ഷൈജു ദാമോദരന്‍

Google Oneindia Malayalam News

സോഷ്യല്‍മീഡിയ നിറയെ ഇപ്പോള്‍ ഫുട്ബോള്‍ കമന്റേറ്റര്‍ ഷൈജു ദാമോദരനെക്കുറിച്ചുള്ള ചര്‍ച്ചയാണ്. കേരള ബ്ലാസ്റ്റേഴ്സ് താരം ഇവാന്‍ കലിയുഷ്നിയുടെ കാല്‍പാദത്തില്‍ ചുംബിച്ചത് വിവാദമായതിന് പിന്നാലെയാണ് അദ്ദേഹത്തിനെതിരെ ട്രോളുകളും വിമര്‍ശനങ്ങളും വന്നുതുടങ്ങിയത്.

ഇപ്പോള്‍ സംഭവത്തില്‍ വിശദീകരണവുമായി അദ്ദേഹം രംഗത്ത് എത്തിയിരുന്നത് . വിവാദങ്ങളെല്ലാം ഒരേതരം പ്രൊഫൈലുകളില്‍ നിന്നാണെന്ന് ഷൈജു ദാമോദരന്‍ പറഞ്ഞു. മനോരമ ന്യൂസ്. കോമിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പ്രത്യേക കേന്ദ്രത്തില്‍ നിന്നുള്ള സംഘടിത ആക്രമണമാണ് നടക്കുന്നതെന്നും . കോണ്‍ഗ്രസോ യൂത്ത് കോണ്‍ഗ്രസോ വിചാരിച്ചാല്‍ വാടികരിഞ്ഞുപോകുന്നയാളല്ല താന്‍ എന്നും ഷൈജു ദാമോദരന്‍ വ്യക്തമാക്കി.

pc: shaiju Damodaran Facebook

1

താന്‍ ഒരു ഫുട്ബോള്‍ പണ്ഡിതനോ ബുദ്ധിജീവിയോ ഒന്നുമല്ല. വികാരങ്ങളും വിചാരങ്ങളും ഉള്ള ഒരു സാധാരണ മനുഷ്യന്‍ ആണെന്നാണ് ഷൈജു ദാമോദരന്‍ പറയുന്നത്. പ്രിയപ്പെട്ട ടീം വിജയിക്കുമ്പോള്‍ സന്തോഷിക്കുകയും പരാജയപ്പെടുമ്പോള്‍ സങ്കടപ്പെടുകയും ചെയ്യുന്ന ആളാണ് താനെന്നും തന്റെ ആരാധനാകേന്ദ്രം ഫുട്ബോള്‍ മൈതാനമാണെന്നും ഷൈജു ദാമോദരന്‍ പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സ് ആരാധനാ വിഗ്രഹവും. എന്നെ വിസ്മയിപ്പിച്ച രണ്ടു ഗോളുകള്‍ ആ കളിക്കാരന്റെ ഇടതുകാലില്‍ നിന്നാണ് പിറന്നത്. അതുകൊണ്ടാണ് ആ കാലുകള്‍ എനിക്ക് തരാമോ എന്നു തന്നെ ചോദിച്ചത്, അദ്ദേഹം പറയുന്നു.

2

ചുംബനം ഇത്രക്കും തെറ്റാണോ? അത് സ്‌നേഹത്തിന്റെയും വിശ്വാസത്തിന്റെയും ഒക്കെ ചിഹ്നമാണ്. എന്തുകൊണ്ടാണ് മലയാളിക്ക് അങ്ങനെ കാണാന്‍ പറ്റാത്തത്. മനുഷ്യര്‍ക്കിടയില്‍ നിറവും രാജ്യവും വന്‍കരയും തമ്മില്‍ വേര്‍തിരിവ് ഒരു വിഷയമാണോ ഈ ആധുനിക കാലത്തും? ഷൈജു ദാമോദരന്‍ ചോദിച്ചു.

3

ഷൈജു ദാമോദരന്‍ കൊടുത്ത ആ ഉമ്മ കേരളത്തിന് വേണ്ട എന്ന് സോഷ്യല്‍മീഡിയയില്‍ വരുന്ന വിമര്‍ശനത്തിലും ഷൈജു പ്രതികരണം നടത്തി. കേരളത്തിന് വേണ്ടി എന്ന് പറഞ്ഞ വാക്കിനെ വിമര്‍ശിക്കുന്നവരുടേത് മാത്രമാണോ കേരളം? കേരളീയനായതില്‍ അഭിമാനിക്കുന്ന ആളാണ് ഞാന്‍. കേരളത്തിന്റെ അട്ടിപ്പേറവകാശം ആരും എടുക്കേണ്ട, അദ്ദേഹം പറഞ്ഞു.

4

ഇപ്പോഴുള്ള ഈ വിമര്‍ശനങ്ങളെല്ലാം ഒരേതരം പ്രൊഫൈലുകളില്‍ നിന്നാണ് ഉണ്ടാവുന്നതെന്നും പ്രത്യേക കേന്ദ്രത്തില്‍ നിന്നുള്ള സംഘടിതമായ ആക്രമണം ആണ് എന്നും ഷൈജു പറയുന്നു. ഇതിനൊക്കെ കാരണം തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ താന്‍ ഒരു മുന്നണിക്കുവേണ്ടി പരസ്യമായി രംഗത്തിറങ്ങിയതാണെന്നും യൂത്ത് കോണ്‍ഗ്രസോ കോണ്‍ഗ്രസോ വിചാരിച്ചാല്‍ വാടിക്കരിഞ്ഞുപോകുന്ന ആളല്ല ഷൈജു ദാമോദരന്‍ എന്നും അദ്ദേഹം പറഞ്ഞു.

5

ഒരു മലയാളിയോടും വിരോധവും ദേഷ്യവും ഇല്ല. എതിര്‍ചേരിയില്‍ നിന്ന് പുലഭ്യം പറയുന്നതിലൂടെ ആരെങ്കിലും സന്തുഷ്ടരാകുന്നുണ്ടെങ്കില്‍ അതിലും ഹാപ്പി. ഈ ജോലി ചെയ്യാന്‍ നിയുക്തനായിരിക്കുന്നിടത്തോളം ഇവിടെ ഉണ്ടാകും. ഇതെല്ലാം പാര്‍ട് ഓഫ് ദി ഗെയിം., അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

6

എന്റെ ഹൃദയത്തിന്റെ സ്ഥാനത്ത് കരിങ്കല്ല് അല്ല. സന്തോഷം വരുമ്പോള്‍ ലോലമായിപ്പോകുന്ന ആ ഹൃദയം കൊണ്ട് തന്നെയാണ് ഞാന്‍ കമന്ററി പറയാറ്, നാക്ക് കൊണ്ടല്ല. കമന്ററി ബോക്‌സിലെ അതേ ഉന്മാദം തന്നെയാണ് എന്റെ സ്വഭാവം. സ്‌നേഹം വരുമ്പോള്‍ ഉമ്മ വയ്ക്കും ചിലപ്പോള്‍ കടിക്കും. ഞാന്‍ ഒരു ഉന്മാദിയായ മനുഷ്യനാണ്.

കലിയൂഷ്നിയുമായുള്ള അഭിമുഖത്തിനിടെയായിരുന്നു ഷൈജു ദാമോദര്‍ കാല്‍ മടിയില്‍ വെക്കാന്‍ ആവശ്യപ്പെട്ട് ചുംബിച്ചത്. ഇത് കേരളത്തിന്റെ മുഴുവന്‍ ചുംബനമാണ് എന്ന് പറഞ്ഞുകൊണ്ടാണ് ഷൈജു ചുംബിച്ചത്. എന്നാല്‍ നോ എന്ന് പറഞ്ഞുകൊണ്ട് കലിയൂഷ്നി കാല്‍ പിന്‍വലിക്കുകയായിരുന്നു.

English summary
Shaiju Damodaran open up about why he kissed the leg of kerala blaster star ivan kalyuzhnyi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X