കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാജ് കിരണും എഡിജിപി അജിത് കുമാറും ഫോണില്‍ സംസാരിച്ചത് 19 തവണ; ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

Google Oneindia Malayalam News

തിരുവനന്തപുരം: മുന്‍ മാധ്യമപ്രവര്‍ത്തകന്‍ ഷാജ് കിരണും വിജിലന്‍സ് മേധാവിയായിരുന്ന എ ഡി ജി പി എം ആര്‍ അജിത് കുമാറും തമ്മില്‍ ഫോണില്‍ 19 തവണ സംസാരിച്ചിരുന്നു എന്ന് റിപ്പോര്‍ട്ട്. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉദ്ധരിച്ച് റിപ്പോര്‍ട്ടര്‍ ടി വിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്വര്‍ണ കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് ഈ സംഭാഷണം എന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ ബുധനാഴ്ച രാവിലെ മുതല്‍ വൈകിട്ട് വരെയാണ് ഇരുവരും തമ്മില്‍ ഫോണ്‍ സംഭാഷണം നടത്തിയത് എന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇതിന് പുറമേ വാട്‌സാപ്പ് സന്ദേശങ്ങളും കൈമാറിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് സ്വപ്‌ന സുരേഷ് കോടതിയില്‍ 164 സ്‌റ്റേറ്റ്‌മെന്റ് നല്‍കാന്‍ എത്തിയത്. ഇതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും മുന്‍ മന്ത്രി കെ ടി ജലീലിനും എതിരെ ഗുരുതര ആരോപണങ്ങള്‍ ആണ് സ്വപ്‌ന സുരേഷ് ഉന്നയിച്ചത്.

ഡ്രെസ് ഏതായാലും സൗന്ദര്യത്തിന്റെ പര്യായം... അതാണ് പ്രിയാമണി

1

ഇതിന് പിന്നാലെ ബുധനാഴ്ച വാര്‍ത്താസമ്മേളനം നടത്തിയും സ്വപ്‌ന സുരേഷ് ആരോപണങ്ങള്‍ ആവര്‍ത്തിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്വപ്‌ന സുരേഷിന്റെ പാലക്കാട്ടെ ഫ്‌ളാറ്റില്‍ നിന്ന് സ്വര്‍ണ കടത്ത് കേസിലെ മറ്റൊരു പ്രതിയായ സരിത്തിനെ വിജിലന്‍സ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ ലൈഫ് മിഷന്‍ കേസിലും പ്രതിയാണ്. ഇതിനു പിന്നാലെയാണ് ഷാജ് കിരണും എ ഡി ജി പി എം ആര്‍ അജിത് കുമാറും തമ്മില്‍ ഇത്രയും തവണ ഫോണില്‍ വിളിച്ചതും വാട്‌സാപ് സന്ദേശങ്ങള്‍ കൈമാറിയതും.

2

സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിനു തൊട്ടുപിന്നാലെ വിജിലന്‍സ് സരിത്തിനെ കസ്റ്റഡിയിലെടുത്തതും നിയമവിരുദ്ധമായി ഫോണ്‍ പിടിച്ച് വാങ്ങിയതും പൊലീസ് സേനയ്ക്കാകെ നാണക്കേടുണ്ടാക്കി എന്നാണ് ഇന്റലിജന്‍സിന്റെ വിലയിരുത്തല്‍. ഈ പശ്ചാത്തലത്തിലാണ് എം ആര്‍ അജിത് കുമാറിനെ വിജിലന്‍സ് മേധാവി സ്ഥാനത്ത് നിന്നു മാറ്റാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉടന്‍ ഉത്തരവിട്ടത്.

3

എം ആര്‍ അജിത് കുമാര്‍, എ ഡി ജി പി വിജയ് സാഖറെ എന്നിവരുമായി ഷാജ് കിരണ്‍ നിരന്തരം സംസാരിച്ചതായി സ്വപ്ന സുരേഷ് കഴിഞ്ഞ ദിവസങ്ങളില്‍ ആരോപിച്ചിരുന്നു. രഹസ്യമൊഴി നല്‍കിയ തന്നെ കൊണ്ട് മൊഴി പിന്‍വലിപ്പിക്കാന്‍ ചില ഇടപെടലുകള്‍ വിജിലന്‍സ് ഡയറക്ടര്‍ എം ആര്‍ അജിത് കുമാര്‍ നടത്തി എന്നായിരുന്നു സ്വപ്‌ന സുരേഷിന്റെ ആരോപണം. ഷാജ് കിരണാണ് ഇതിന് പിന്നില്‍ എന്നും സ്വപ്‌ന സുരേഷ് പറഞ്ഞിരുന്നു.

5

തന്റെ മുന്നില്‍ ഷാജ് കിരണ്‍ ഇരിക്കുന്ന സമയത്ത് ഷാജ് കിരണിന്റെ ഫോണിലേക്ക് എ ഡി ജി പി അജിത് കുമാര്‍ വാട്സ് ആപ് കോള്‍ ചെയ്തു എന്നും സ്വപ്‌ന സുരേഷ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എം ആര്‍ അജിത് കുമാര്‍ കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ ആയിരിക്കെ കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തനായിരുന്നു ഷാജ് കിരണ്‍. സരിത്തിനെ വിജിലന്‍സാണ് കസ്റ്റഡിയിലടുത്തത് എന്ന വിവരം ഷാജ് കിരണ്‍ ആദ്യമറിഞ്ഞത് എം ആര്‍ അജിത് കുമാര്‍ വഴിയാണെന്നും സ്വപ്‌ന സുരേഷ് വെളിപ്പെടുത്തിയിരുന്നു.

5

അതേസമയം അജിത് കുമാറുമായി മറ്റൊരു തരത്തിലും ബന്ധമില്ല എന്നായിരുന്നു ഷാജ് കിരണ്‍, സ്വപ്‌ന സുരേഷ് ശബ്ദരേഖ പുറത്ത് വിട്ടതിന് പിന്നാലെ പറഞ്ഞത്. കൊച്ചിയിലായിരിക്കെ ബന്ധപ്പെട്ടിട്ടുണ്ടായിരുന്നു എന്നും അങ്ങനെ അറിയും എന്നുമായിരുന്നു ഷാജ് കിരണ്‍ പറഞ്ഞത്. സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചന ആണെന്നും അത് തെളിയിക്കും എന്നുമാണ് ഷാജ് കിരണ്‍ പറയുന്നത്.

കറുത്ത മാസ്‌ക് വിലക്കിയിട്ടില്ല; വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ്കറുത്ത മാസ്‌ക് വിലക്കിയിട്ടില്ല; വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ്

English summary
Shaj Kiran and ADGP Ajit Kumar spoke on the phone 19 times after swapna suresh's revelation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X