കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്ക് തിരഞ്ഞെടുപ്പ് വേണം; താന്‍ മത്സരിക്കാനില്ലെന്ന് ശശി തരൂര്‍
കോണ്‍ഗ്രസിന്റെ പ്രവര്‍ത്തക സമിതിയിലേക്ക് തരൂരിനെ ഉള്‍പ്പെടുത്തണമെന്ന് നേരത്തെ കേരളത്തിലെ നേതാക്കള്‍ പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ കണ്ട് ആവശ്യപ്പെട്ടിരുന്നു.

ദില്ലി: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്ക് തിരഞ്ഞെടുപ്പ് വേണമെന്ന് ആവശ്യപ്പെട്ട് ശശി തരൂര്‍ എംപി. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ആരോഗ്യത്തിന് തിരഞ്ഞെടുപ്പ് അത്യാവശ്യമാണെന്നും തരൂര്‍ വ്യക്തമാക്കി.
അതേസമയം താന്‍ പ്രവര്‍ത്തക സമിതിയിലേക്ക് മത്സരിക്കാനില്ലെന്നും തരൂര്‍ പറഞ്ഞു. നേരത്തെ അദ്ദേഹം പ്രവര്‍ത്തക സമിതിയിലേക്ക് മത്സരിക്കുമെന്ന സൂചനകളുണ്ടായിരുന്നു. ഇക്കാര്യത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
മറ്റുള്ളവര്‍ മുന്നോട്ട് വരട്ടെയെന്നും അദ്ദേഹം പറഞ്ഞു. പ്രവര്‍ത്തക സമിതിയിലേക്ക് തിരഞ്ഞെടുപ്പ് വേണമെന്ന കാര്യത്തില്‍ താന്‍ പാര്‍ട്ടിയെ ഉപദേശിക്കേണ്ട കാര്യമില്ലെന്നും തരൂര്‍ വ്യക്തമാക്കി. പിടിഐക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു തരൂര്‍ നിലപാട് അറിയിച്ചത്.

ഛത്തീസ്ഗഡിലെ റായ്പൂരില്‍ കോണ്‍ഗ്രസിന്റെ പ്ലീനറി സമ്മേളനം നടക്കാനിരിക്കുകയാണ്. ഇതിന്റെ ഭാഗമായിട്ടാണ് അദ്ദേഹം തന്‍െ അഭിപ്രായം പറഞ്ഞത്. കോണ്‍ഗ്രസ് നിര്‍ണായക പരിപാടികളിലേക്ക് കടക്കാനിരിക്കുകയാണ്. ആ സമയത്താണ് പ്ലീനറി സമ്മേളനം വരുന്നതെന്നും തരൂര്‍ പറഞ്ഞു.
2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് തന്ത്രങ്ങളൊരുക്കാന്‍ കൂടിയാണ് ഈ യോഗം ചേരുന്നത്. അതേസമയം കോണ്‍ഗ്രസിന്റെ പ്രവര്‍ത്തക സമിതിയിലേക്ക് തരൂരിനെ ഉള്‍പ്പെടുത്തണമെന്ന് നേരത്തെ കേരളത്തിലെ നേതാക്കള്‍ പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ കണ്ട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അദ്ദേഹം ഉറപ്പ് നല്‍കിയിരുന്നില്ല.
ഇതുമായി ബന്ധപ്പെട്ട് ആലോചന തുടങ്ങിയില്ലെന്നായിരുന്നു ഖാര്‍ഗെ കേരളത്തിലെ എംപിമാരെ അറിയിച്ചത്. തരൂര്‍ പാര്‍ട്ടിക്ക് മുതല്‍ക്കൂട്ടാണെന്ന് കാര്യം അംഗീകരിക്കുന്നുവെന്നാണ് ഖാര്‍ഗെ പറഞ്ഞത്.
താന്‍ തിരഞ്ഞെടുപ്പുകള്‍ പാര്‍ട്ടിക്ക് നല്ലതാണെന്ന കാര്യം ഉയര്‍ത്തി. അതോടൊപ്പം തന്നെ ഒരു തിരഞ്ഞെടുപ്പില്‍ മത്സരിച്ച് പരാജയപ്പെട്ടു. പാര്‍ട്ടിക്ക് ഇനി എന്താണ് ചെയ്യേണ്ടതെന്ന് പറഞ്ഞ് കൊടുക്കേണ്ടതില്ല. എന്റെ കടമ അവസാനിച്ചു.
ഇനിയുള്ള തീരുമാനം പാര്‍ട്ടി എടുക്കട്ടെ. എന്ത് തീരുമാനിച്ചാലും ഒപ്പമുണ്ടെന്നും തരൂര്‍ പറഞ്ഞു. കേരളത്തില്‍ നിന്ന് നേതൃത്വത്തിന്റെ പിന്തുണയില്ലെങ്കിലും നിരവധി നേതാക്കള്‍ അദ്ദേഹത്തെ പിന്തുണയ്ക്കുന്നുണ്ട്.
ഇതൊക്കെ കണ്ടാല്‍ പോവാതിരിക്കുന്നത് എങ്ങനെ, ഇന്ത്യയിലെ ഈ സ്ഥലങ്ങള്‍ ഏജ്ജാതി ലുക്കാണ്
എംകെ രാഘവന്‍, കെ മുരളീധരന്‍, ബെന്നി ബെഹാന്‍ എന്നിവരെല്ലാം ഖാര്‍ഗെയെ കണ്ടവരിലുണ്ട്. ഹൈബി ഈഡന്‍, അനില്‍ ആന്റണി അടക്കമുള്ള യുവ നിരയും ദേശീയ തലത്തിലെ യുവ നേതാക്കളും തരൂരിനെ പിന്തുണയ്ക്കുന്നുണ്ട്.
എന്നാല്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ എന്നിവര്‍ തരൂരിനെ എതിര്‍ക്കുന്ന വിഭാഗത്തിലാണ്. നേതൃത്വം അദ്ദേഹത്തിനായി വാദിക്കില്ലെന്ന് ഉറപ്പാണ്.
ഫെബ്രുവരി 24 മുതല്‍ 28 വരെ റായ്പൂരില്‍ വെച്ചാണ് പ്ലീനറി സമ്മേളനം നടക്കുന്നത്. ഇതില്‍ വെച്ചാണ് പ്രവര്‍ത്തക സമിതിയിലേക്ക് തിരഞ്ഞെടുപ്പ് വേണോ എന്ന് തീരുമാനിക്കുക.












Click it and Unblock the Notifications