Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷീ ടാക്‌സിക്ക് ഡ്രൈവര്‍മാര്‍ ഇല്ല

തിരുവനന്തപുരം: സ്ത്രീകളുടെ സുരക്ഷയുടെ കാര്യത്തില്‍ സര്‍ക്കാരുകള്‍ക്കൊക്കെ വലിയ താത്പര്യവും ഉത്തരവാദിത്തവും ഒക്കെയാണ്. പക്ഷേ ആവശ്യത്തിന് ഉപകരിക്കാറില്ലെന്ന് മാത്രം. എന്നാല്‍ ഈ അപവാദത്തെ മാറ്റി മറിക്കാന്‍ വേണ്ടിയാണ് സംസ്ഥാന സര്‍ക്കാര്‍ സ്ത്രീകള്‍ക്ക് വേണ്ടി സ്ത്രീകള്‍ നടത്തുന്ന ഷീ ടാക്‌സി തുടങ്ങാന്‍ പദ്ധതിയിട്ടത്.

2013 നവംബര്‍ 19 നാണ് ഷി ടാക്‌സി പദ്ധതി തുടങ്ങുന്നത്. പക്ഷേ തുടക്കത്തില്‍ തന്നെ പദ്ധതിയില്‍ കല്ല് കടിയാണെന്നാണ് റിപ്പോര്‍ട്ട്. ആവശ്യത്തിന് പെണ്‍ ഡ്രൈവര്‍മാര്‍ ഇല്ല എന്നതാണ് തുടക്കത്തിലേ പദ്ധതി നേരിടുന്ന പ്രശ്‌നം. 25 ഡ്രൈവര്‍മാര്‍ വേണ്ടിടത്ത് അഞ്ച് പേരെ മാത്രമേ ഇതുവരെ കിട്ടിയിട്ടുള്ളൂ.

She Taxi

സാമൂഹ്യ നീതി വകുപ്പിന്റെ ജെന്‍ഡര്‍ പാര്‍ക്കും വനിത വികസന കോര്‍പ്പറേഷനും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. സ്ത്രീ സുരക്ഷ മാത്രമല്ല പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. വനിതകള്‍ക്കുള്ള സ്വയം തൊഴില്‍ പദ്ധതികൂടിയാണ്.

ആവശ്യത്തിന് സ്ത്രീ ഡ്രൈവര്‍മാരെ കിട്ടുന്നില്ല എന്നതാണ് പദ്ധതി നേരിടുന്ന പ്രശ്‌നമെന്ന് വകുപ്പ് മന്ത്രി എംകെ മുനീര്‍ തന്നെ പറയുന്നു. നിലവില്‍ ലഭിച്ച അപേക്ഷകരില്‍ നിന്ന് അഞ്ച് പേരെ തിരഞ്ഞെടുത്ത് അവര്‍ക്ക് പരിശീലനം നല്‍കുന്നുണ്ട് ഇപ്പോള്‍. ഒരു സ്ത്രീക്ക് പ്രതിമാസം എല്ലാ ചെലവുകളും കഴിച്ച് 20000 രൂപവരെ ഷി ടാക്‌സിയിലൂടെ വരുമാനം നേടാനാകുമെന്നാണ് വനിത വികസ കോര്‍പ്പറേഷന്‍ കണക്കാക്കുന്നത്.

വാഹനം വാങ്ങുന്നതിന് വനിത വികസന കോര്‍പ്പറേഷനാണ് വായ്പകള്‍ അനുവദിക്കുന്നത്. ഉദാരമായ പലിശ വ്യവസ്ഥകളുള്ള വായ്പകളാണ് ഇവ. തുടക്കത്തില്‍ മൊത്തം ചെലവിന്റെ 10 ശതമാനം മാത്രം അപേക്ഷകര്‍ ചെലവഴിച്ചാല്‍ മതി എന്ന പ്രത്യേകതയും ഉണ്ട്.

ആദ്യ ഘട്ടത്തില്‍ അഞ്ച് ഷി ടാക്‌സികളാണ് തിരുവനന്തപുരത്ത് തുടങ്ങുന്നത്. ഇത് മൂന്ന് മാസം കൊണ്ട് 100 എണ്ണമാക്കും. അതിന് ശേഷം കൊച്ചി, കോഴിക്കോട് നഗരങ്ങളിലേക്ക് കൂടി വ്യാപിക്കിക്കും എന്നിങ്ങനെയാണ് വകുപ്പിന്റെ കണക്കുകൂട്ടല്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+