കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനാധിപത്യ വിരുദ്ധനായ മുഖ്യമന്ത്രിയെന്ന് ചരിത്രം രേഖപ്പെടുത്തും, ഉറപ്പ്: ഷിബു ബേബി ജോണ്‍

Google Oneindia Malayalam News

തിരുവനന്തപുരം: നിയമസഭയില്‍ ഇന്ന് നടന്ന സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും വിമര്‍ശനവുമായി ആര്‍ എസ് പി നേതാവ് ഷിബു ബേബി ജോണ്‍ രംഗത്ത്. ലോകത്തെ ഞെട്ടിച്ച ഏകാധിപതികളുടെ പാതയിലൂടെ സഞ്ചരിക്കുന്ന കേരളാ മുഖ്യമന്ത്രിയെ ജനാധിപത്യകേരളത്തിലെ ജനാധിപത്യ വിരുദ്ധനായ മുഖ്യമന്ത്രിയെന്ന് ചരിത്രം രേഖപ്പെടുത്തുമെന്ന് ഉറപ്പാണെന്ന് ഷിബു ബേബി ജോണ്‍ പറഞ്ഞു.

ജനാധിപത്യം ഇരുമ്പ് മറച്ചട്ടയ്ക്കുള്ളിലാകുന്നത് അത്യന്തം ഖേദകരമാണ്. ജനങ്ങളുടെ അറിയാനുള്ള അവകാശത്തെ റദ്ദ് ചെയ്യുകയെന്ന ഏകാധിപത്യത്തിന്റെ മൂര്‍ത്തീഭാവമാണ് ഇന്ന് കേരള നിയമസഭയില്‍ കണ്ടത്. ഭരണപക്ഷത്തിനൊപ്പം പ്രതിപക്ഷത്തിന്റെ ശബ്ദം കൂടി ചേരുമ്പോഴാണ് നമ്മുടെ മുന്‍തലമുറ വിഭാവനം ചെയ്തത് പോലെ മികച്ച ജനാധിപത്യ വ്യവസ്ഥിതി ഇവിടെ പുലരുകയുള്ളുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ഷിബു ബേബി ജോണിന്റെ വാക്കുകളിലേക്ക്...

shibu baby jhon

ജനാധിപത്യം ഇരുമ്പ് മറച്ചട്ടയ്ക്കുള്ളിലാകുന്നത് അത്യന്തം ഖേദകരമാണ്. ജനങ്ങളുടെ അറിയാനുള്ള അവകാശത്തെ റദ്ദ് ചെയ്യുകയെന്ന ഏകാധിപത്യത്തിന്റെ മൂര്‍ത്തീഭാവമാണ് ഇന്ന് കേരള നിയമസഭയില്‍ കണ്ടത്. ഭരണപക്ഷത്തിനൊപ്പം പ്രതിപക്ഷത്തിന്റെ ശബ്ദം കൂടി ചേരുമ്പോഴാണ് നമ്മുടെ മുന്‍തലമുറ വിഭാവനം ചെയ്തത് പോലെ മികച്ച ജനാധിപത്യ വ്യവസ്ഥിതി ഇവിടെ പുലരുകയുള്ളു.

പ്രതിപക്ഷ പ്രതിഷേധങ്ങളെയും അവരുടെ ഭാഗത്ത് നിന്നുള്ള അഭിപ്രായങ്ങളെയും ജനങ്ങളിലെത്താന്‍ അനുവദിക്കില്ലെന്നത് ഏകാധിപത്യത്തിന്റെ സ്വരമാണ്. ഈ ജനാധിപത്യവിരുദ്ധതയെ ഏതെങ്കിലും ഉദ്യോഗസ്ഥരുടെ തലയില്‍ കെട്ടിവച്ച് കൈകഴുകാന്‍ സര്‍ക്കാരിനാകില്ല. ലോകത്തെ ഞെട്ടിച്ച ഏകാധിപതികളുടെ പാതയിലൂടെ സഞ്ചരിക്കുന്ന കേരളാ മുഖ്യമന്ത്രിയെ ജനാധിപത്യകേരളത്തിലെ ജനാധിപത്യ വിരുദ്ധനായ മുഖ്യമന്ത്രിയെന്ന് ചരിത്രം രേഖപ്പെടുത്തുമെന്ന് ഉറപ്പ്.

അതേസമയം, നിയമ സഭയിലെ മാധ്യമ വിലക്ക് പിന്‍വലിക്കണമെന്നും ഉത്തരവാദികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് യു ഡി എഫ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി പി.സി വിഷ്ണുനാഥ് എം എല്‍ എ നിയമസഭാ സ്പീക്കര്‍ക്ക് കത്ത് നല്‍കിയിരുന്നു. കേരള നിയമസഭയുടെ ചരിത്രത്തില്‍ ഇതുവരെ കേട്ടുകേള്‍വിയില്ലാത്ത മാധ്യമ നിയന്ത്രണമാണ് ഇന്ന് ഏര്‍പ്പെടുത്തിയത്. ഇത് ജനാധിപത്യ വിരുദ്ധവും ജനങ്ങളുടെ അറിയാനുള്ള അവകാശം നിഷേധിക്കലുമാണെന്ന് പി സി വിഷ്ണുനാഥ് കത്തില്‍ പറഞ്ഞു.

സിനിമ സെറ്റിലെ ഐസിസി പുനസ്ഥാപിച്ചു; അമ്മയില്‍ നിന്നും ഡബ്ല്യൂസിസിയില്‍ നിന്നും ഇവര്‍ അംഗങ്ങള്‍സിനിമ സെറ്റിലെ ഐസിസി പുനസ്ഥാപിച്ചു; അമ്മയില്‍ നിന്നും ഡബ്ല്യൂസിസിയില്‍ നിന്നും ഇവര്‍ അംഗങ്ങള്‍

മന്ത്രിമാരുടെയും പ്രതിപക്ഷ നേതാവിന്റെയും ഓഫീസുകളില്‍ പ്രവേശിപ്പിക്കുന്നതില്‍ നിന്നും മാധ്യമ പ്രവര്‍ത്തകരെ വിലക്കിയിരുന്നു. പി.ആര്‍.ഡി മാധ്യമങ്ങള്‍ക്ക് നല്‍കിയ ദൃശ്യത്തില്‍ ഭരണപക്ഷത്തിന്റേത് മാത്രമേയുളളു. ഈ ഗുരുതരമായ വിഷയത്തില്‍ അടിയന്തരമായി ഇടപെട്ട് മാധ്യമ വിലക്ക് പിന്‍വലിക്കണമെന്നും ഉത്തരവാദികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും കത്തില്‍ പ്രതിപക്ഷം അഭ്യര്‍ത്ഥിച്ചു.

അതേസമയം, വിഷയത്തില്‍ പ്രതികരിച്ച് കെ പി സി സി അധ്യക്ഷനും രംഗത്തെത്തിയിരുന്നു. എന്നും കേരളത്തിലെ ഇടതുപക്ഷം നടത്തുന്ന കള്ള പ്രചാരണങ്ങള്‍ക്ക് മുമ്പില്‍ ചൂട്ടും കത്തിച്ചോടിയ പാരമ്പര്യമാണ് കേരളത്തിലെ മാധ്യമങ്ങള്‍ക്കുള്ളത്. അതേ മാധ്യമങ്ങളെ നിയമസഭയില്‍ എല്‍ ഡി എഫ് തന്നെ വിലക്കുന്നത് കാലത്തിന്റെ കാവ്യനീതിയാണെന്ന് സുധാകരന്‍ പറഞ്ഞു.

മാധ്യമങ്ങളുടെ താരാട്ടുപാട്ടിലൂടെ വളര്‍ന്നു വന്ന് നിലനില്‍ക്കുന്ന ഒരു ജനവിരുദ്ധ പ്രസ്ഥാനമാണ് സിപിഎം. സിനിമാക്കഥകളെ വെല്ലുന്ന കള്ളക്കഥകള്‍ ചമച്ച് ഇടതു നേതാക്കളെ അവര്‍ എന്നും ബിംബങ്ങളാക്കിയിട്ടുണ്ട്. ഖദര്‍ധാരികളെ ഇല്ലാക്കഥകള്‍ പടച്ചുണ്ടാക്കി എന്നും വേട്ടയാടിയിട്ടുമുണ്ട്. പിണറായി വിജയന് വരെ ജനകീയത ഉണ്ടാക്കി വെളുപ്പിച്ചെടുക്കാന്‍ രാപ്പകല്‍ അദ്ധ്വാനിച്ചത് ഇതേ ഇടതുമാധ്യമങ്ങളാണ്.
ഇന്നിതാ കള്ളക്കടത്തു വീരനായ മുഖ്യമന്ത്രിയ്‌ക്കെതിരെ നിയമസഭയില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ പോലും ജനങ്ങളിലെത്തിക്കാന്‍ കഴിയാതെ മാധ്യമങ്ങള്‍ ഭാഗികമായി വിലക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ വളര്‍ത്തിയെടുത്തവര്‍ ജനങ്ങള്‍ക്കെതിരേ മാത്രമല്ല ,നിങ്ങള്‍ക്കെതിരെയും തിരിയുന്നത് അനിവാര്യമായ തിരിച്ചടിയാണെന്നും സുധാകരന്‍ പറഞ്ഞു.

English summary
Shibu Baby John Says History will record an anti-democratic CM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X