അർജുനെ കണ്ടെത്തുമോ? 'രക്ഷാപ്രവർത്തനം തുടരുമെന്ന് പറഞ്ഞ ആരെയും ഇന്ന് കാണാനില്ല'
ഷിരൂർ: അർജുന് വേണ്ടിയുള്ള രക്ഷാപ്രവർത്തനം പൂർണമായി ഉപേക്ഷിച്ച നിലയിലെന്ന് കല്യാശ്ശേരി എം എൽ എ വിജിൻ. രക്ഷാപ്രവർത്തനം തുടരുമെന്ന് പറഞ്ഞ ആരെയും ഇന്ന് കാണാനില്ല. ദൗത്യത്തിന് കർണാടകയ്ക്ക് താല്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ ഭരണകൂടമില്ല, നേവിയില്ല, ആർമി ഇല്ല എല്ലാ സംവിധാനങ്ങളും ഇവിടെ നിന്ന് പോയിക്കഴിഞ്ഞു എന്നും അദ്ദേഹം പറയുന്നു.
ഗംഗാവലി പുഴയിൽ പരിശോധന നടത്തുമെന്നായിരുന്നു ജില്ലാ ഭരണകൂടം പറഞ്ഞിരുന്നത്. എന്നാൽ അതുണ്ടായില്ല. നേവി സംഘം കാർവാറിലേക്ക് തിരകെ പോയി. രക്ഷി ദൗത്യത്തിന്റെ ഭാഗമായിട്ടോ ജില്ലാ ഭരണകൂടത്തിന്റെ ഭാഗമായോ ഉള്ള ആരും പ്രദേശത്ത് ഇല്ലെന്നാണ് വിവരം. നിലവിൽ രണ്ടോ മൂന്നോ പോലീസുകാർ മാത്രമാണ് ഉള്ളത്. ജെ സി ബി ഉപയോഗിച്ച് റോഡ് ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്.

തൃശൂരിൽ നിന്ന് ഡ്രഡ്ജർ കൊണ്ടുവന്നാലെ രക്ഷാപ്രവർത്തനം മുന്നോട്ട് പോകുമെന്ന സ്ഥിതിയാണ്. അടിയൊഴുത്ത് അടക്കമുള്ള കാര്യങ്ങൾ പരിശോധിച്ച ശേഷം മാത്രമായിരിക്കും ഇത് സംബന്ധിച്ച് തീരുമാനമുണ്ടാവുക. അർജുനെ കാണാതായിട്ട് ഇന്നേക്ക് 14 ദിവസമായി
ഇന്നലെ വൈകുന്നേരം നടന്ന ഉന്നതതല യോഗത്തിന് ശേഷമാണ് അർജുനായുള്ള തിരച്ചിൽ താത്ക്കാലികമായി അവസാനിപ്പിക്കാൻ തീരുമാനിച്ചത്. അർജുനായുള്ള തിരച്ചിൽ 13ാം ദിവസവും ഫലം കാണാതെ വന്നതോടെയാണ് തീരുമാനം. കേരളം തിരച്ചിൽ തുടരണമെന്ന് ആവശ്യപ്പെട്ടെങ്കിലും തിരിച്ചിൽ തുടരാനാവില്ലെന്ന് കർണാടക വ്യക്തമാക്കി.
അർജുനായുള്ള തിരച്ചിൽ യാതാെരു കാരണവശാലും നിർത്തരുതെന്ന് അർജുന്റെ സഹോദരി അഞ്ജു പറഞ്ഞിരുന്നു. അർജുനെ പോലെ മറ്റ് രണ്ട് പേരെയും തിരിച്ചുകിട്ടാനുണ്ട്. എത്രയും പെട്ടെന്ന് അവരെ തിരിച്ചുകിട്ടുന്നക് വകെ യാതൊരു കാരണവശാലും രക്ഷാദൗത്യം നിർത്തരുതെന്നും അഞ്ജു മാധ്യമങ്ങളോട് പറഞ്ഞു.
ലോറി കണ്ടുവെന്ന് നേരത്തെ പറഞ്ഞിരുന്നു. എന്നാൽ പിന്നീട് അതേക്കുറിച്ച് യാതൊരു വിവരവും ഇല്ല. ഇക്കാര്യത്തിൽ ചെറിയൊരു വിഷമമുണ്ടെന്ന് അഞ്ജു പറഞ്ഞു. ആരെയു കുറ്റം പറയില്ല. അർജുനെ കാണാതായിട്ട് ഇപ്പോൾ 13 ദിവസമായി. അമ്മ ഇപ്പോഴും ചോദിക്കുന്നുണ്ട് എന്റെ മകന് എന്താണ് പറ്റിയതെന്ന് ഈ 13 ദിവസം ആയിട്ട് ഞങ്ങൾ ഇനി എന്താണ് പറയുകയ എന്നാണ് തിരിച്ച് വരിക എന്നൊന്നം അറിയില്ലെന്നും അവർ പറഞ്ഞു. ജൂലായ് 16 ന് ആണ് അർജുനെ കാണാതായത്.












Click it and Unblock the Notifications