Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ നിന്നെത്തിയ രക്ഷാപ്രവര്‍ത്തകരെ ഇറക്കിവിട്ട് കര്‍ണാടക പൊലീസ്; ലാത്തിചാര്‍ജ് നടത്തുമെന്ന് ഭീഷണി

മംഗലാപുരം: ഷിരൂരില്‍ മണ്ണിടിച്ചില്‍ അപകടത്തെ തുടര്‍ന്ന് കാണാതായ അര്‍ജുന് വേണ്ടിയുള്ള തിരച്ചിലിനിടെ മലയാളി രക്ഷാപ്രവര്‍ത്തകരെ ഇറക്കിവിട്ട് കാര്‍വാര്‍ എസ്പി. എത്രയും പെട്ടെന്ന് ഇവിടെ നിന്ന് പോകണം എന്നും അല്ലെങ്കില്‍ ലാത്തിച്ചാര്‍ജ് നടത്തും എന്നുമാണ് എസ്പി ഭീഷണിപ്പെടുത്തിയത് എന്ന് നസ്ര റെസ്‌ക്യൂ ടീം അംഗം വണ്‍ഇന്ത്യ മലയാളത്തോട് പറഞ്ഞു. അര്‍ജുന് വേണ്ടി സൈന്യവും കേരളത്തില്‍ നിന്ന് വന്നിട്ടുള്ള രക്ഷാപ്രവര്‍ത്തകരും തിരച്ചില്‍ നടത്തുന്നുണ്ട്.

'ഇന്ന് എസ്പി വന്നിട്ട് നിങ്ങളെ ആരേയും ഇവരെ അനുവദിക്കില്ല, ആര്‍മി പരാതി നല്‍കിയത് കൊണ്ടാണ് ഇത് പറയുന്നത് എന്ന് പറഞ്ഞു. ആര്‍മിയുമായി ബന്ധപ്പെട്ടപ്പോള്‍ അവര്‍ക്ക് പ്രശ്‌നമൊന്നുമില്ല എന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇന്നലെ രണ്ട് മണി മുതല്‍ ഞങ്ങള്‍ അവരുടെ കൂടെ പ്രയത്‌നിക്കുന്നുണ്ട്. ഒന്നുകില്‍ ഇദ്ദേഹത്തിന്റെ ഈഗോ കൊണ്ടായിരിക്കാം,' രക്ഷാപ്രവര്‍ത്തക ടീമിലെ അംഗം പറയുന്നു.

Shirur Landslide

അരമണിക്കൂറിനുള്ളില്‍ പുറത്ത് പോയിട്ടില്ലെങ്കില്‍ ലാത്തിച്ചാര്‍ജ് വേണ്ടി വരും എന്നാണ് അദ്ദേഹം പറയുന്നത്. ഞങ്ങള്‍ രഞ്ജിത്ത് ഇസ്രായേലിന്റെ കൂടെയാണ് ഉള്ളത്. അദ്ദേഹത്തെ വരെ അതിന്റെ മുകളില്‍ നിന്ന് പിടിച്ചിറക്കി താഴേക്ക് കൊണ്ടുവരികയാണ്. രക്ഷാപ്രവര്‍ത്തനം പ്രതീക്ഷയുടെ ഘട്ടത്തിലെത്തിയപ്പോഴാണ് പൊലീസിന്റെ ഭാഗത്ത് നിന്നുള്ള ഈ നടപടി. മെറ്റല്‍ ഡിറ്റക്ടറില്‍ രണ്ട് സ്ഥലത്ത് നിന്ന് സിഗ്നല്‍ ലഭിച്ചിട്ടുണ്ട് എന്നും ലോറി തന്നെയാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മലയാളികളെ ആരേയും ഉള്ളിലേക്ക് കടത്തി വിടുന്നില്ല എന്ന് കണ്ണൂരില്‍ നിന്നെത്തിയ സംഘാംഗങ്ങളും വണ്‍ഇന്ത്യ മലയാളത്തോട് പറഞ്ഞു. ഞങ്ങളെ പോലുള്ള ആള്‍ക്കാരെ ആവശ്യമില്ല എന്ന തരത്തിലാണ് ഇവരുടെ പ്രവര്‍ത്തനം. അവരിപ്പോഴും റോഡിലെ തടസങ്ങള്‍ നീക്കുന്നതിനാണ് മുന്‍ഗണന നല്‍കുന്നത്. ട്രാഫിക് ബ്ലോക്ക് ഒഴിവാക്കുക എന്നതാണ് അവരുടെ ലക്ഷ്യമെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

'യഥാര്‍ത്ഥത്തില്‍ ഇന്നലെ മുതലാണ് ഇവര്‍ വര്‍ക്ക് ചെയ്യാന്‍ തുടങ്ങിയത്. കര്‍ണാടക മുഖ്യമന്ത്രി വരെ സീരിയസായി എടുത്തത് ഇന്നലെ മുതലാണ്. നമ്മുടെ നാട്ടിലായിരുന്നു ഇതെങ്കില്‍ ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാകില്ലായിരുന്നു. ആരാണ് വൈകിപ്പിക്കുന്നത് എന്ന് മനസിലാകുന്നില്ല. ഒരുപാട് പേര് വരാന്‍ തയ്യാറായി നില്‍ക്കുന്നുണ്ട്. പക്ഷെ ഇവര്‍ അനുവദിക്കുന്നില്ല,' സംഘത്തിലെ ഒരു അംഗം പറയുന്നു.

മാധ്യമങ്ങളെ പോലും തടയുന്നത് പല കാര്യങ്ങളും മറച്ച് വെക്കാനാണ് എന്നും ഇവര്‍ ആരോപിക്കുന്നു. അതേസമയം അര്‍ജുന് വേണ്ടിയുള്ള തിരച്ചിലില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചെന്നാണ് സൈന്യം പറയുന്നത്. അര്‍ജുന് വേണ്ടി ഇന്ന് ഏഴാം ദിവസമാണ് തിരച്ചില്‍ നടത്തുന്നത്. ഇന്നലെയാണ് സൈന്യം രക്ഷാപ്രവര്‍ത്തനത്തിന് എത്തിയത്. ഇന്ന് രാവിലെ മുതല്‍ സ്‌കൂബ ഡൈവേഴേ്‌സ് പുഴയിലും തിരച്ചില്‍ നടത്തുന്നുണ്ട്. മണ്ണിടിച്ചില്‍ നടന്നതിന് സമീപത്തുള്ള ഗംഗാവലി പുഴയിലാണ് സ്‌കൂബ പരിശോധന.

പുഴയില്‍ വലിയ തോതില്‍ പാറക്കഷണങ്ങളും മണ്ണും അടിഞ്ഞിട്ടുണ്ട്. ഈ സ്ഥലത്താണ് പരിശോധന നടത്തുന്നത്. അര്‍ജുന്റെ ലോറി പുഴയിലേക്ക് പോയിരിക്കാനുള്ള സാധ്യതയും സൈന്യം പരിഗണിക്കുന്നുണ്ട്. അതിനാല്‍ തന്നെ പുഴയിലെ പരിശോധനക്കായി കൂടുതല്‍ ഉപകരണങ്ങള്‍ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് നാവികസേന എന്നാണ് അറിയാന്‍ കഴിയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+