കൊലയ്ക്ക് മുമ്പ് മൂവരും ചേര്‍ന്ന് ലൈംഗിക ബന്ധം? അനിതയുടെ കൊലപാതകത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്
കുട്ടനാട്: കൈനകരിയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ആണ് പുറത്ത് വരുന്നത്. ആദ്യം ഒരു അസ്വാഭാവിക മരണം എന്ന് മാത്രം കരുതിയിരുന്നിടത്ത് നിന്ന് സംഭവം കൊലപാതകമെന്ന് കണ്ടെത്തിയത് പോലീസിന്റെ മികവുറ്റ അന്വേഷണത്തിലൂടെ ആയിരുന്നു.
കൊലപാതകം ആസൂത്രണം ചെയ്തതും നടപ്പിലാക്കിയതും കൊല്ലപ്പെട്ട അനിതയുടെ കാമുകന് പ്രബീഷ് സദാനന്ദനും പ്രബീഷിന്റെ മറ്റൊരു കാമുകിയായ പതിശേരില്‍ രജനിയും ചേര്‍ന്നാണ്. കൊലയ്ക്ക് മുമ്പ് അനിതയുമായി ശാരീരിക ബന്ധത്തിലും ഏര്‍പ്പെട്ടിരുന്നു. വിശദാംശങ്ങള്‍...
വീടിനെ അപകടത്തിലാക്കി ചാഞ്ഞ് മരം, രക്ഷയ്ക്ക് എസ്എഫ്ഐ പ്രവര്‍ത്തകര്‍- ചിത്രങ്ങളിലൂടെ

രണ്ട് പ്രണയങ്ങള്‍
ഒരേ സമയം അനിതയുമായും രജനിയുമായും പ്രബീഷ് പ്രണയത്തിലായിരുന്നു എന്നാണ് പറയുന്നത്. എന്നാല്‍ അനിത ഗര്‍ഭിണിയായതോടെ ആണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. തന്നെ വിവാഹം കഴിക്കണം എന്ന് പ്രബിത ആവശ്യപ്പെട്ടു. പക്ഷേ, അതിന് പ്രബീഷ് തയ്യാറായിരുന്നില്ല.

ഒരുമിച്ച് ജീവിക്കാം
അനിത ഗര്‍ഭിണിയായ വിവരം രജനിയും അറിഞ്ഞു. രണ്ട് പേരേയും ഒരുമിച്ച് നോക്കാം എന്നായിരുന്നു പ്രബീഷ് രജനിയോട് പറഞ്ഞത്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ രജനിയോ അനിതയോ തയ്യാറായില്ല. ഇതിനൊടുവില്‍ ആണ് പ്രബീഷും രജനിയും ചേര്‍ന്ന് അനിതയെ ഇല്ലാതാക്കാന്‍ തീരുമാനിച്ചത്.

സ്നേഹത്തോടെ വിളിച്ചുവരുത്തി
കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആണ് ജൂലായ് 9 ന് അനിതയെ, കൈനകരിയിലുള്ള രജനിയുടെ വീട്ടിലേക്ക് പ്രബീഷ് വിളിച്ചുവരുത്തിയത്. അനിതയെ വിവാഹം കഴിക്കാമെന്ന വാഗ്ദാനത്തോടെ ആയിരുന്നു ഇത് എന്നാണ് വിവരം. എന്നാല്‍ വീട്ടില്‍ വച്ച് കൊലപ്പെടുത്തുക എന്നതായിരുന്നു രണ്ട് പേരുടേയും ലക്ഷ്യം.

മൂവരും ചേര്‍ന്ന് ലൈംഗിക ബന്ധം
രജനിയുടെ വീട്ടില്‍ വച്ച് മൂവരും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു എന്നാണ് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നത്. ലൈംഗിക ബന്ധത്തിനിടെ പ്രബീഷും രജനിയും ചേര്‍ന്ന് അനിതയുടെ കൈഴുത്ത് ഞെരിച്ചു. കൊലപ്പെടുത്താന്‍ വേണ്ടി തന്നെ ആയിരുന്നു ഇത് ചെയ്തത്. എന്നാല്‍ അനിത അപ്പോള്‍ അബോധാവസ്ഥയില്‍ മാത്രമായിരുന്നു.

മുങ്ങിമരണം
അനിത മരിച്ചു എന്ന് കരുതിയാണ് മൃതദേഹം പുഴയില്‍ ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്. പുഴയിലേക്കെത്തവേ വള്ളം മറിയുകയും അനിത വെള്ളത്തില്‍ വീഴുകയും ചെയ്തു. ശ്വാസകോശത്തില്‍ വെള്ളം കയറിയായിരുന്നു അനിത മരിച്ചത് എന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായിട്ടുണ്ട്. കഴുത്തിലെ പരിക്കുകള്‍ ആണ് സംഭവം കൊലപാതകമാണെന്ന സംശയത്തിലേക്ക് നയിച്ചത്.

ചെറിയ സംശയത്തില്‍ നിന്ന്
അജ്ഞാത മൃതദേഹം കിട്ടിയെന്ന വാട്സ് ആപ്പ് സന്ദേശം കണ്ട് പുന്നപ്ര സ്വദേശിയ്ക്ക് തോന്നിയ സംശയം ആണ് കൊലപാതകത്തിന്റെ ചുരുളുകള്‍ ഇത്ര പെട്ടെന്ന് അഴിച്ചത്. അനിതയെ കുറിച്ച് തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണങ്ങളാണ് ഒടുവില്‍ പ്രബീഷിലേക്കും രജനിയിലേക്കും എത്തിയത്.

ഓണ്‍ലൈന്‍ ഓര്‍ഡര്‍ വീട്ടിലേക്കുള്ള വഴിയായി
ഇതിനിടെ ആയിരുന്നു പ്രബീഷ് സ്വന്തം മൊബൈല്‍ ഫോണില്‍ നിന്ന് ഓണ്‍ലൈന്‍ ആയി ഭക്ഷണത്തിന് ഓര്‍ഡര്‍ ചെയ്തത്. ഇതോടെ എവിടെയാണ് പ്രബീഷ് ഉള്ളത് എന്നത് പോലീസിന് വ്യക്തമായി. ഒടുവില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെന്ന വ്യാജേനെ ആണ് പ്രബീഷിനേയും രജനിയേയും പിടികൂടിയത്.

പോലീസ് സ്റ്റേഷനില്‍ എത്തിയപ്പോള്‍
പ്രബീഷ് ഭക്ഷണം ഓര്‍ഡര്‍ ചെയ്ത ഹോട്ടലിലെ ഭക്ഷണം കഴിച്ചവര്‍ക്ക് ഛര്‍ദ്ദിയും വയറിളക്കവും പിടിപെട്ടു എന്നും എത്രയും പെട്ടെന്ന് തങ്ങള്‍ക്കൊപ്പം ആശുപത്രിയിലേക്ക് പോരണം എന്നും ആയിരുന്നു ആരോഗ്യ പ്രവര്‍ത്തകര്‍ ചമഞ്ഞ പോലീസിന്റെ ആവശ്യം. ഒരു സംശയവും കുടാതെ രജനിയേയും കൂട്ടി പ്രബീഷ് വാഹനത്തില്‍ കയറുകയും ചെയ്തു. ഒടുവില്‍ വണ്ടി പോലീസ് സ്റ്റേഷനില്‍ എത്തിയപ്പോഴാണ് രണ്ട് പേര്‍ക്കും കാര്യം പിടികിട്ടിയത്.
സാന്ത്വനത്തിലെ അഞ്ജലിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറലാകുന്നു, കാണാം
-
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം












Click it and Unblock the Notifications