Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊവിഡ് നിരീക്ഷണത്തിലിരിക്കുന്നവര്‍ കുഴഞ്ഞുവീണു മരിക്കുന്നു; കാരണം ഇതാണ്...!!

തിരുവനന്തപുരം: കൊവിഡ് നിരീക്ഷണത്തിലിരിക്കെ നിരവധി പേര്‍ കുഴഞ്ഞ് വീണ് മരിച്ചിരുന്നു. ഇതിന്റെ പ്രധാന കാരണം എന്താണെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് വിദഗ്ദ സമിതി. സൈലന്റ് ഹൈപോക്‌സിയ കാരണമാണ് ആളുകള്‍ കുഴഞ്ഞ് വീണ് മരിക്കുന്നതെന്നാണ് വിദഗ്ദസമിതി ചൂണ്ടിക്കാണിക്കുന്നു. കൊവിഡ് രോഗികളുടെ ശരീരത്തിലെ ഓക്‌സിജന്റെ അളവ് മുന്നറിയിപ്പില്ലാതെ കുറയുന്നതാണ് സൈലന്റ് ഹൈപോക്‌സിയ എന്ന് പറയുന്നത്. സാധാരണ ഓക്‌സിജന്റെ അളവ് താഴുമ്പോള്‍ ശരീരം ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നതാണ്.

covid

കേരളത്തില്‍ ഇത്തരം മരണങ്ങള്‍ കുറവാണെന്നാണ് സമിതി പറയുന്നത്. നിരീക്ഷണത്തിലിരിക്കുന്നവര്‍ കുഴഞ്ഞുവീണ് മരിക്കുന്നത് സംബന്ധിച്ച് പഠനം നടത്താന്‍ മുഖ്യമന്ത്രി വിദഗ്ദ സമിതിയോട് നിര്‍ദ്ദേശിച്ചിരുന്നു. പ്രായമായവര്‍ക്കാണ് ഏറ്റവും കൂടുതലായി സൈലന്റ് ഹൈപോക്‌സിയ കണ്ടുവരുന്നത്്, ഇത് തടയാനുള്ള മാര്‍ഗങ്ങളും വിദഗ്ദ സമിതി കണ്ടെത്തിയിട്ടുണ്ട്,

സംസ്ഥാനത്ത് ഇന്ന് 1103 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 240 പേര്‍ രോഗബാധിതരായി. കോഴിക്കോട് ജില്ലയില്‍ 110 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ 105 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 102 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 80 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 79 (ഒരാള്‍ മരണമടഞ്ഞു) പേര്‍ക്കും, കോട്ടയം ജില്ലയില്‍ 77 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ 68 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ 62 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 52 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ 40 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ 36 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ 35 പേര്‍ക്കും, വയനാട് ജില്ലയില്‍ 17 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+