സിൽവർ ലൈൻ: കേരളം വായ്പ എടുക്കും; തിരിച്ചടവ് മുടങ്ങിയാൽ പിടി വീഴുന്നത് കേന്ദ്രത്തിന്
തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിക്ക് 33,700 കോടി രൂപ വായ്പയെടുക്കാൻ കെ-റെയിലിന് ഗാരന്റി നൽകുന്നത് കേരള സർക്കാരാണ്. ഈ വായ്പയുടെ ബാധ്യത കേന്ദ്രസർക്കാരിന്റെ കൂടി ഭാഗമാണ്. സംസ്ഥാന സർക്കാരുകൾ എടുക്കുന്ന വായ്പയുടെ തിരിച്ചടവ് മുടങ്ങുന്ന സാഹചര്യത്തിൽ കേന്ദ്രത്തിന് ബാധ്യത വരും.
ഭരണഘടനാ വകുപ്പ് 293 പ്രകാരമാണിത്. വായ്പ വിഷയത്തിൽ കേന്ദ്ര സാമ്പത്തിക കാര്യ മന്ത്രാലയം കൂടുതൽ പരിശോധനകൾ നടത്തുന്നതും വിലയിരുത്തുന്നതും ഈ സാഹചര്യത്തിലാണ്. സംസ്ഥാനങ്ങൾക്ക് വേണ്ട വിദേശ വായ്പയ്ക്ക് അനുമതി നൽകുന്നത് കേന്ദ്ര സർക്കാരാണ്.

എന്നാൽ, സംസ്ഥാന പദ്ധതികൾക്ക് സംസ്ഥാന സർക്കാരിന്റെ ഗാരന്റി കേന്ദ്രം ആവശ്യപ്പെടും എന്നതാണ് വസ്തുത. വായ്പ തിരിച്ചടയ്ക്കുന്നതിൽ സംസ്ഥാനം പരാജയപ്പെട്ടാൽ സംസ്ഥാനത്തിനുള്ള കേന്ദ്ര വിഹിതത്തിൽ നിന്നാവും തുക ഈടാക്കുന്ന എന്നതാണ് നിബന്ധന.
സംസ്ഥാനങ്ങളും രാജ്യവും കടക്കെണിയിലാകാതിരിക്കാൻ സംസ്ഥാനത്തിന്റെ ആഭ്യന്തര വരുമാനത്തിന്റെ (ജിഎസ്ഡിപി) 29.5 ശതമാനമായി സഞ്ചിത കടം ചുരുക്കിയിട്ടുണ്ട്. പല സംസ്ഥാനങ്ങളും ഇതിൽ മാറ്റം വരുത്താറുണ്ട് എന്നാണ് വിവരം. ഈ വർഷത്തെ ബജറ്റ് എസ്റ്റിമേറ്റിൽ ജിഎസ്ഡിപിയുടെ 37.1% ആകും സഞ്ചിത കടം.
കിഫ്ബി പോലെയുള്ള ഏജൻസികൾ വഴിയും കടം എടുക്കാറുണ്ട്. ബജറ്റിന് പുറമെയാണ് കിഫ്ബിയുടെ കടമെടുപ്പ് എന്ന് വാദിക്കുന്നു. മോട്ടർ വാഹന നികുതിയുടെ 50% ഉൾപ്പെടെ സർക്കാർ ഖജനാവിലേക്കെത്തുന്ന വരുമാനം കിഫ്ബിയിലേക്ക് എത്തുന്നു. ഈ സാഹചര്യങ്ങൾ കേരളത്തിൽ നില നിൽക്കുകയാണ്. ഇതിന് പിന്നാലെയാണ് 33,700 കോടി രൂപ വിദേശ വായ്പയായി കേരളം സ്വീകരിക്കാൻ തയ്യാറെടുക്കുന്നത്.












Click it and Unblock the Notifications