'വെടി വച്ചു കൊന്നാലും കല്ലിടാൻ സമ്മതിക്കില്ല'; പൊട്ടിക്കരഞ്ഞ് സ്ത്രീകൾ; സിൽവർലൈനിനെതിരെ നാട്ടുകാർ
കോഴിക്കോട്: കല്ലായിയിൽ സിൽവർലൈൻ കല്ലിനെതിരെ ശക്തമായ പ്രതിഷേധം. ഉദ്യോഗസ്ഥർ പദ്ധതിയുടെ ഭാഗമായി കല്ലിടാൻ എത്തിയപ്പോഴായിരുന്നു പ്രതിഷേധം രൂക്ഷമായത്.
സംഭവത്തിന് പിന്നാലെ പോലീസും പ്രതിഷേധക്കാരും തമ്മിൽ വൻ സംഘർഷമുണ്ടാക്കി. സ്ത്രീകളടക്കമുള്ളവർ സംഘർഷത്തിൽ പങ്കെടുത്തിരുന്നു. പിന്നാലെ സമരക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
കല്ലിടൽ നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് പ്രതിഷേധം ശക്തമാക്കി നാട്ടുകാർ രംഗത്തെത്തിയത്. 'വെടി വച്ചു കൊന്നാലും കല്ലിടാൻ സമ്മതിക്കില്ല' എന്നാണ് പ്രതിഷേധക്കാർ വ്യക്തമാക്കിയത്.

എന്നാൽ, നേരത്തെയും ഉദ്യോഗസ്ഥരെ നാട്ടുകാർ കല്ലിടുന്നതിൽ നിന്നും തടഞ്ഞിരുന്നു. കെ.റെയിൽ വിരുദ്ധ ജനകീയ സമിതിയും നാട്ടുകാർക്ക് പിന്തുണയുമായി എത്തി . ഇതിന് പിന്നാലെ സംഘർഷം കൂടുതൽ രീതിയിൽ വ്യാപിക്കുകയായിരുന്നു. പദ്ധതിയുടെ കല്ലിടൽ പ്രവർത്തനങ്ങൾക്കായി നിരവധി പോലീസും സ്ഥലത്തെത്തിയിരുന്നു. രണ്ടിടങ്ങളിലായി ആദ്യം കല്ലിട്ടു. എന്നാൽ. ഇവിടെ പ്രതിഷേധക്കാർ പ്രതിഷേധം നടത്തിയിരുന്നില്ല. എന്നാൽ, മൂന്നാമത്തെ സ്ഥലത്ത് കല്ലിടാൻ എത്തിയപ്പോഴായിരുന്നു പ്രതിഷേധം സംഘർഷത്തിലേക്ക് നീങ്ങിയത്. കല്ലിടാൻ എത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാർ തടയുകയും വാക്ക് തർക്കം ഉണ്ടാവുകയും ചെയ്തു.

എന്നാൽ പോലീസിന്റെ ഇടപെടലിൽ കല്ലിടാൻ ശ്രമിച്ചിരുന്നു. ഇത് കൂടുതൽ സംഘർഷത്തിലേക്കാണ് നീങ്ങിയത്. സ്ത്രീകളടക്കം സംഘർഷ സ്ഥലത്ത് പൊട്ടിക്കരയുന്ന സാഹചര്യമുണ്ടായി. സ്ത്രീകളെ അടക്കം പിടിച്ചു മാറ്റിയത് വനിതാ പോലീസുകൾ അല്ല എന്ന് ആക്ഷേപവുമുണ്ട്. ശക്തമായി തന്നെ പ്രതിഷേധിക്കുമെന്നാണ് നാട്ടുകാർ വ്യക്തമാക്കിയിരിക്കുന്നത്.മുൻകൂട്ടി അറിയിക്കാതെയാണ് നാട്ടുകാർ എത്തിയത് എന്നാണ് ആരോപണം. നാട്ടുകാരുടെ പ്രതികരണം ഇങ്ങനെ ; -

'ഒന്നും പറഞ്ഞിട്ടില്ല. ആരും അറിയിപ്പ് ഒന്നും തന്നിട്ടില്ല. കെ.റെയിൽ പദ്ധതി ഞങ്ങൾക്ക് വേണ്ട . പുതിയ വീടാണ് ഞങ്ങളുടേത്. ലോൺ പേലും അടച്ചു കഴിഞ്ഞിട്ടില്ല. കേരളം എന്ന സംസ്ഥാനം ചെറിയ സംസ്ഥാനം ആണ്. യാത്രയ്ക്കായി എന്തിനാണ് ഇത്രയധികം പണം മുടക്കുന്നത് സർക്കാർ. അതിന്റെ ആവിശ്യം കേരളത്തിന് ഇല്ല.' - നാട്ടുകാർ പറയുന്നു. അതേസമയം, സിൽവർ ലൈൻ കല്ലിടലിനെതിരെ കൊച്ചിയിലും പ്രതിഷേധം നടന്നു. കൊച്ചി മാമലയിൽ സിൽവർ ലൈൻ സർവേക്കല്ലുകൾ സ്ഥാപിക്കുന്നത് നാട്ടുകാർ തടഞ്ഞിരുന്നു. സർവേക്കല്ല് സ്ഥാപിച്ചതിനെ ചൊല്ലി ഉദ്യോഗസ്ഥരുമായി നാട്ടുകാർ വാക്ക് തകർക്കം ഉണ്ടായി.

എന്നാൽ, ഇന്നലെയും കെ റെയില്‍ വിരുദ്ധ സമരക്കാര്‍ക്കെതിരെ പൊലീസ് അതിക്രമം നടന്നിരുന്നു. ചങ്ങനാശ്ശേരി മാടപ്പള്ളിയാണ് സംഭവം നടന്നത്. സ്ത്രീകള്‍ അടക്കമുള്ളവരെ റോഡിലൂടെ വലിച്ചിഴച്ചു നീക്കിയാണ് അറസ്റ്റ് ചെയ്തത്. പുരുഷ പൊലീസ് ഉള്‍പ്പെടെ വനിതാ പ്രതിഷേധക്കാരെ നീക്കുകയായിരുന്നു. ചെറിയ കുട്ടികളും പ്രതിഷേധക്കാരായ സ്ത്രീകള്‍ക്കൊപ്പമുണ്ടായിരുന്നു. നാല് സ്ത്രീകളെ ഉൾപ്പെടെ 23 പേരെയാണ് തൃക്കൊടിത്താനം പൊലീസ് അറസ്റ്റ് ചെയ്തതിരുന്നത്.

എറണാകുളം തിരുവാങ്കുളത്തും കെ റെയിലിനെതിരെ നാട്ടുകാരുടെ പ്രതിഷേധം ഉണ്ടായി. തിരുവാങ്കുളം മാമലയിൽ സർവേ കല്ലിടാനെത്തിയ ഉദ്യോഗസ്ഥർക്കെതിരെയാണ് പ്രതിഷേധക്കാർ സംഘടിച്ചത്. കെ റെയിലിന്റെ സർവേ കല്ലിടാൻ ഒരു കാരണവശാലും അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു സമരക്കാർ. പ്രതിഷേധക്കാർ വീടിന്റെ ഗേറ്റുകൾ അടച്ചുകൊണ്ട് ഉദ്യോഗസ്ഥരെ അകത്തേക്ക് കടക്കുന്നതിൽ നിന്ന് തടയുകയായിരുന്നു. തുടർന്ന് ഉദ്യോഗസ്ഥർ പൊലീസിന്റെ സഹായത്തോടെ മതിലു ചാടിക്കടന്നാണ് കല്ലുകൾ സ്ഥാപിച്ച് മടങ്ങിയത്.
Recommended Video

എന്നാൽ, നിയമസഭ സമ്മേളത്തിന്റെ അവസാന ദിവസവും കെ.റെയിൽ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്ത് എത്തുകയായിരുന്നു. മാടപ്പള്ളിയിലെ പൊലീസ് നടപടിയിൽ പ്രതിപക്ഷം സഭയിൽ പ്രതിഷേധിച്ചത്. കെ റെയിലിനെതിരെ ശക്തമായി പ്രതികരിക്കണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. സഭ നടപടികളുമായി സഹകരിക്കുന്നതിന് ബുദ്ധിമുട്ടുണ്ടെന്ന് സതീശൻ പറഞ്ഞു. പൊലിസിനെ ആയുധമാക്കി കെ റെയിൽ സമരത്തെ തകർക്കാൻ സർക്കാർ ശ്രമിക്കുന്നു. സമരം യുഡിഎഫ് ഏറ്റെടുത്തു കഴിഞ്ഞു. സഭയിൽ നിന്ന് നേരെ സമരമുഖത്തേക്കാണ് പോകുന്നതെന്നും സതീശൻ വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications