'ബലാത്സംഗ ഭീഷണി നടത്തി വാ അടപ്പിക്കാമെന്ന് വിചാരിക്കേണ്ട, അവള്‍ക്കുള്ള ഐക്യദാര്‍ഢ്യം ഇനിയും ഉയരും'
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ നടന്‍ ദിലീപിനെതിരെ പോസ്റ്റ് പങ്കുവച്ച സുഹൃത്ത് സിന്‍സി അനിലിനെതിരെ സൈബര്‍ ആക്രമണം. ദിലീപ് ഫാന്‍സുകാരാണ് ആക്രമണത്തിന് പിന്നില്‍. സോഷ്യല്‍ മീഡിയയില്‍ അവള്‍ക്കൊപ്പം എന്ന ഹാഷ് ടാഗ് പങ്കുവച്ചതിനെ തുടര്‍ന്നാണ് സിന്‍സി സൈബര്‍ ആക്രമണം നേരിടുന്നത്. തന്റെ ഫേസ്ബുക്ക് അക്കൗണ്ട് പൂട്ടിക്കുന്നതിന് ശ്രമം ഉണ്ടായെന്ന് സിന്‍സി അനില്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

തന്റെ ഫേസ്ബുക്ക് അക്കൗണ്ട് റസ്ട്രിക്റ്റ് ചെയ്തു വച്ചിരിക്കുകയാണെന്നും അവളോടൊപ്പം എന്ന ഹാഷ്ടാഗില്‍ ചെയ്യുന്ന പോസ്റ്റുകള്‍ കമ്മ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡിനു നിരക്കാത്തതായി തോന്നുന്നത് കേസില്‍ പ്രതിയായവര്‍ക്കും കൂട്ടാളികള്‍ക്കും മാത്രമാണെന്ന് സിന്‍സി അനില്‍ കുറിച്ചു. തെറി വിളിച്ചും അക്കൗണ്ട് പൂട്ടിച്ചും വധഭീഷണിയും ബലാല്‍സംഗ ഭീഷണിയും നടത്തി വാ അടപ്പിക്കാമെന്നു വിചാരിക്കുന്നവരോടാണ്,
അവള്‍ക്കുള്ള ഐക്യദാര്‍ഢ്യം ഇനിയും ഉയര്‍ന്നു വരിക തന്നെ ചെയ്യുമെന്നും അവര്‍ കുറിപ്പില്‍ വ്യക്തമാക്കി. കുറിപ്പിന്റെ പൂര്‍ണരൂപം,

ഏകദേശം 2013 മുതല്‍ ഞാന്‍ ഈ ഫേസ്ബുക്ക് അക്കൗണ്ട് ഉപയോഗിക്കുന്നതാണ്... ഫേസ്ബുക്ക് എന്നത് എനിക്ക് സംസാരിക്കാന്‍ ഒരിടം എന്നത് മാത്രമാണ്....ഇവിടെ രാഷ്ട്രീയവും മതവും ആനുകാലിക സംഭവങ്ങളും ട്രോളുകളും ഒക്കെ നമ്മള്‍ ചര്‍ച്ച ചെയ്യാറുണ്ട്...
ഇവിടെ ഇതുവരെ എനിക്കുണ്ടാകാത്ത അനുഭവം ആണ് ഞാന്‍ ഇവിടെ പറയുന്നത്...

ഇന്നലെ മുതല്‍ ഈ സമയം വരെ ഫേസ്ബുക്ക് എന്റെ അക്കൌണ്ട് റെസ്ട്രിക്റ്റ് ചെയ്തു വച്ചിരിക്കുകയായിരുന്നു...
ഡീറ്റെയില്‍ ആയിട്ട് ഈ ചാനല്‍ നോട് പറഞ്ഞിട്ടുണ്ട്. കാരണം ഞാന്‍ കമ്മ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡിനു നിരക്കാത്ത പോസ്റ്റ് ഷെയര്‍ ചെയ്തു എന്നതാണ്...

#അവളോടൊപ്പം എന്ന ഹാഷ്ടാഗ് ല്‍ ചെയ്യുന്ന പോസ്റ്റുകള്‍ കമ്മ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡിനു നിരക്കാത്തതായി തോന്നുന്നത് കേസില്‍ പ്രതിയായവര്‍ക്കും കൂട്ടാളികള്‍ക്കും മാത്രമാണ്...അത്തരത്തില്‍ കുറെ ആളുകള്‍ ഗ്രൂപ്പ് ചേര്‍ന്ന് മാസ് റിപ്പോര്‍ട്ടിംഗ് നടത്തിയതാണ് എന്റെ അക്കൗണ്ട് റെസ്ട്രിക്റ്റ് ചെയ്യാനുള്ള കാരണം...തെറി വിളിച്ചും അക്കൗണ്ട് പൂട്ടിച്ചും വധഭീഷണിയും ബലാല്‍സംഗ ഭീഷണിയും നടത്തി വാ അടപ്പിക്കാമെന്നു വിചാരിക്കുന്നവരോടാണ്...അവള്‍ക്കുള്ള ഐക്യദാര്‍ഢ്യം ഇനിയും ഉയര്‍ന്നു വരിക തന്നെ ചെയ്യും...

ക്രിമിനല്‍ പശ്ചാത്തലം ഉള്ളവര്‍ക്ക് അല്ലാതെ മനസാക്ഷി ഉള്ള ഒരാള്‍ക്കും അതില്‍ നിന്നും മുഖം തിരിക്കാനാവില്ല. വ്യാജ പ്രൊഫൈലുകളുടെ സൈബര്‍ അക്രമണത്തെ ഒരു തരത്തിലും ഭയക്കുന്നില്ല...പോലീസ് നെ പോലും അപയപെടുത്താന്‍ ശ്രമിക്കുന്നവര്‍ക്ക്...കേസ് നെ കൈകൂലി വാഗ്ദാനം ചെയ്തു അട്ടിമറിക്കാനും ശ്രമിക്കുന്നവര്‍ക്ക്...എന്റെ ശബ്ദത്തെ അടിച്ചമര്‍ത്തനയേക്കാം...

പക്ഷെ ഇതെല്ലാം കണ്ടും കേട്ടും നിങ്ങളോട് സന്ധിയില്ലാത്ത ഒരു പുതു തലമുറ വളര്‍ന്നു വരുന്നുണ്ട്...അവരും അവരുടെ പ്രതിഷേധവും നിങ്ങളെയും നിങ്ങളുടെ തലമുറയെയും രക്ഷപ്പെടുത്തില്ല.. ഇപ്പോള്‍ കാണിച്ചു കൂട്ടുന്നതിനൊക്കെയും പൊതുസമൂഹത്തോട് നിങ്ങള്‍ മറുപടി പറയേണ്ടി വരും...

അപരിചതനായ ഒരാളുടെ അനവസരത്തിലുള്ള ഒരു സ്പര്‍ശനം പോലും സ്ത്രീകള്‍ക്ക് ഉണ്ടാക്കുന്ന മാനസിക ആഘാതം വളരെ വലുതാണ്..
അവള്‍ അനുഭവിച്ച മെന്റല്‍ ട്രോമയില്‍ നിന്നു അവള്‍ പുറത്തു വന്നതു ഞങ്ങളെ പോലുള്ള കുറെ ആളുകളുടെ ചേര്‍ത്തുപിടിക്കലിന്റെ ഫലം കൂടിയാണത്...

ഇനിയും അത് ആവര്‍ത്തിക്കപ്പെടുക തന്നെ ചെയ്യും...പൊരുതാന്‍ മനസാക്ഷി മരവിച്ചിട്ടില്ലാത്ത ഒരു സമൂഹം മുഴുവന്‍ അവള്‍ക്കൊപ്പം ഉള്ളപ്പോള്‍ അവള്‍ തളരുകയുമില്ല...തളര്‍ത്താന്‍ നിങ്ങളുടെ ഒരു പിആര്‍ വര്‍ക്കിനും കഴിയുകയുമില്ല...ജനമധ്യത്തിലും സമൂഹമാധ്യമങ്ങളിലും നിങ്ങള്‍ വിചാരണ ചെയ്യപെടുന്നുണ്ടെങ്കില്‍ അത് ആത്മാഭിമാനത്തിനു മുറിവേറ്റ ഒരു പെണ്‍കുട്ടിയെ ചില ഹൃദയങ്ങള്‍ ചേര്‍ത്ത് പിടിക്കുന്നതിന്റെ അടയാളപ്പെടുത്തലാണ്...

അവളൊടൊപ്പം ചേര്‍ന്ന് നില്‍ക്കുന്ന ഹൃദയങ്ങള്‍ക്ക് നന്ദി...നിങ്ങള്‍ അവള്‍ക്കായി കുറിക്കുന്ന ഓരോ വരികളും ഇരയില്‍ നിന്നും അതിജീവിതയിലേക്കുള്ള ദൂരം കുറയ്ക്കുകയാണ്...നീതിയില്ലെങ്കില്‍ തീയാവുക പെണ്ണെ...ദൂരമെത്ര തണ്ടേണ്ടി വന്നാലും നിനക്ക് നീതി കിട്ടും വരെ കൂടെ ഉണ്ടാകും പ്രിയപെട്ടവളെ....നീതി നിഷേധിക്കപ്പെടുന്ന ഓരോ സ്ത്രീകള്‍ക്കും പൊരുതാനുള്ള പ്രചോദനം ആകട്ടെ നിന്റെ ഈ പോരാട്ടം...കാലം നിന്നെ ലോകം കണ്ട ധീരയായ സ്ത്രീയായി അടയാളപ്പെടുത്തട്ടെ- സിന്‍സി ഫേസ്ബുക്കില്‍ കുറിച്ചു.












Click it and Unblock the Notifications