• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സിസ്റ്റർ ലൂസി കളപ്പുരയുടെ ആത്മകഥ; വെളിപ്പെടുത്തൽ പ്രമുഖർക്കെതിരെ?

Google Oneindia Malayalam News

കോട്ടയം: ബിഷപ് ഫ്രോങ്കോയ്ക്കെതിരെയുള്ള കന്യസ്ത്രീകളുടെ സമരത്തിന് പിന്തുണയുമായി എത്തിയതോടെയാണ് സിസ്റ്റർ ലൂസി കളപ്പുരയെ കേരളം അറിയുന്നത്. മഠത്തിൽ നടക്കുന്ന അനാവശ്യ കാര്യങ്ങളെ വെളിച്ചത് കണ്ടു വരാൻ അവർ‌ പരമാവധി ശ്രമിച്ചു. എന്നാൽ പ്രതികാര മനോഭാവത്തോടെയാണ് സിസ്റ്റർ ലൂസിയോട് സഭ പെരുമാറിയതെന്ന് സമീപ കാലങ്ങളായി വെളിപ്പെട്ട കാര്യമാണ്.

<strong> മഠങ്ങളിൽ പിൻവാതിൽ വഴി കയറുന്ന വൈദീകരുടെ ലിസ്റ്റ് വേണോ? നോബിളിന് മറുപടിയുമായി സിസ്റ്റർ ലൂസി കളപ്പുര!</strong> മഠങ്ങളിൽ പിൻവാതിൽ വഴി കയറുന്ന വൈദീകരുടെ ലിസ്റ്റ് വേണോ? നോബിളിന് മറുപടിയുമായി സിസ്റ്റർ ലൂസി കളപ്പുര!

മഠത്തിൽ സിസ്റ്റർ ലൂസി കളപ്പുരയെ പൂട്ടിയിട്ട സംഭവം ഉണ്ടായിരുന്നു. ഇതിന് പിന്നാലെ സിസ്റ്റര്‍ ലൂസിയെ കാണാനെത്തിയ രണ്ടു മാധ്യമ പ്രവര്‍ത്തകര്‍ മഠത്തിലേക്ക് കയറുന്ന സിസിടിവി ദൃശ്യങ്ങൾ പ്രചരിപ്പിച്ച് അപവാദ പ്രചാരണം നടത്താനും ഒരു വൈദീകൻ ഒരുങ്ങി. മാനന്തവാടി രൂപതയിലെ പിആര്‍ഒ ടീമിലെ അംഗമായ ഫാദര്‍ നോബിള്‍ പാറയ്ക്കലാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത്.

അടുക്കള വാതിലിലൂടെ പലരെയും കയറ്റുന്നു

അടുക്കള വാതിലിലൂടെ പലരെയും കയറ്റുന്നു

‘അടുക്കള വാതിലിലൂടെ അകത്തേക്ക് പുരുഷന്മാരെ കയറ്റുന്നു' എന്ന പേരിലാണ് ഈ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നത്. എന്നാല്‍ ഒരു വര്‍ഷമായി മഠത്തിന്റെ പ്രധാന വാതില്‍ സ്ഥിരമായി പൂട്ടിയിടുന്നതിനാല്‍ എല്ലാവരും ഈ വാതിലാണ് ഉപയോഗിക്കുന്നതെന്ന് സിസ്റ്റര്‍ ലൂസി പറഞ്ഞു. സ്ത്രീ സന്യാസ സമൂഹത്തിന്റെ ആശ്രമത്തിനുള്ളിലേക്ക് അനുവാദമില്ലാതെ രണ്ട് പുരുഷന്മാരെ പ്രവേശിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളാണിതെന്നും സ്ത്രീകള്‍ മാത്രം താമസിക്കുന്നിടത്ത് ഇതുപോലെ പല അപരിചിതരും വന്നുപോകുന്നതിന്റെ അനൗചിത്യവും അപകടവും തിരിച്ചറിയണമെന്നും ഫാ. നോബിൾ വീഡിയോയിൽ പറയുന്നു.

പോലീസിൽ പരാതി

പോലീസിൽ പരാതി

അപവാദ പ്രചാരണം നടത്തിയതിനെതിരെ പരാതിയുമായി സിസ്റ്റർ ലൂസി കളപ്പുര കഴിഞ്ഞ ദിവസം പോലീസിൽ പരാതിയും നൽകി. നോബളിനെതിരെ പ്രതികരിക്കാനും അവർ മറന്നില്ല. ' 'നിങ്ങൾ പ്രചരിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങളും അഭിപ്രായപ്രകടനങ്ങളും ഞാൻ വിലയിരുത്തുന്നു. ഇവിടെ നടക്കേണ്ട ആദ്യത്തെ കാര്യം കന്യകാമഠങ്ങളിലെ ആവൃതിക്കുള്ളിൽ കയറിയിറങ്ങുന്ന നിങ്ങളടക്കമുള്ള പുരോഹിതവർഗ്ഗത്തെ അടിച്ചിറക്കുകയാണ് നാട്ടുകാർ ചെയ്യേണ്ടത്. മഠത്തിനുള്ളിലെ അതിഥി മുറികളിൽ നിന്ന് കന്യാ..സ്ത്രീകളോടൊപ്പം എത്ര പുരോഹിതരെ നാട്ടുകാർ പൊക്കിയെടുത്തിട്ടുണ്ട്' എന്ന് നോബളിനോട് ചേദിച്ച് കൊണ്ട് അവർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയയായിരുന്നു.

വെളിപ്പെടുത്തലുകൾ

വെളിപ്പെടുത്തലുകൾ

എന്നാൽ ഇതിലും വലിയ പ്രതിസന്ധിയാണ് സഭ നേരിടാൻ പോകുന്നത്. ലൂസി കളപ്പുരയുടെ ആത്മകഥയിൽ പല പ്രമുഖർ‌ക്കെതിരെയുമുള്ള വെളിപ്പെടുത്തലുകൾ ഉണ്ടാകുമെന്നാണ് സൂചനകൾ. ട്വന്റിഫോർ ന്യൂസാണ് ഈ സൂചനകളെ കുറിച്ച് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മാനന്തവാടി, തലശേരി രൂപതകളിലെ വൈദികരുടെ നിഗൂഢ ജീവിതങ്ങളുടെ തെളിവുകൾ ആത്മകഥയിലുണ്ടെന്നാണ് സൂചന.

ബോധപൂർവ്വമായ ശ്രമം

ബോധപൂർവ്വമായ ശ്രമം

ആത്മകഥയിലെ വിവരങ്ങൾ പുറംലോകമറിഞ്ഞാൽ പലരുടേയും മുഖം മൂടി വലിച്ചുകീറപ്പെടും. അതുകൊണ്ട് തന്നം പുസ്തകം പ്രസിദ്ധീകരിക്കുന്നത് തടയാൻ ബോധപൂർവമായ ശ്രമം സഭയുടെ നേതൃത്വത്തിൽ നടത്തുന്നുണ്ടെന്നാണ് സൂചനകൾ. സിസ്റ്റർ ലൂസിയ്‌ക്കെതിരായി മാനന്തവാടി അതിരൂപതയിലെ വൈദികൻ നോബിൾ നടത്തിയ അപവാദ പ്രചരണം ഇതിന്റെ ഭാഗമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ആറ് പേർക്കെതിരെ കേസ്

ആറ് പേർക്കെതിരെ കേസ്

സിസ്റ്റർ ലൂസി കളപ്പുരയെ അപമാനിക്കാൻ വേണ്ടി പുറത്തിറക്കിയ ദൃശ്യത്തിൽ മാധ്യമപ്രവർത്തകയെ വെട്ടി മാറ്റിയിട്ടുണ്ട്. മഠത്തിലേക്കുള്ള പ്രധാന കവാടം മദർ സുപ്പീരിയർ എപ്പോഴും പൂട്ടിയിടും. ഇതിനാലാണ് മധ്യമപ്രവർത്തകർ പിൻ വാതിലിലൂടെ സിസ്റ്ററെ കാണാൻ പോയത്. ഇതൊക്കെ ആത്മകഥ പ്രസിദ്ധീകരിക്കുന്നത് തടയാനുള്ള കളികളാണെന്നാണ് പോതുവെ ഉള്ള വിലയിരുത്തലുകൾ. അതേസമയം സാമൂഹ്യ മാധ്യമങ്ങളിലൂടെ അപവാദ പ്രചരണം നടത്തിയെന്ന സിസ്റ്റർ ലൂസി കളപ്പുരയുടെ പരാതിയിൽ നോബിൾ പാറയ്ക്കൽ അടക്കം ആറ് പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. കേസിൽ നോബിൾ പാറയ്ക്കലാണ് ഒന്നാം പ്രതി. മദർ സുപ്പീരിയറും മഠത്തിലെ കന്യാസ്ത്രീകളും പ്രതിപ്പട്ടികയിലുണ്ട്.

English summary
Sister Loosi Kalappura's autobiography may reveals about prominent people
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X