പ്രിന്‍സിപ്പാളിനെ ഭീഷണിപ്പെടുത്തി, ആയുധം ശേഖരിച്ചു,എസ്എഫ്ഐ നേതാക്കള്‍ മഹാരാജാസില്‍ നിന്ന് പുറത്ത്..
കൊച്ചി: മഹാരാജാസ് കോളേജില്‍ നിന്ന് എസ്എഫ്ഐ നേതാക്കളെ
പുറത്താക്കി. പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ച സംഭവത്തിലാണ് ആറ് വിദ്യാര്‍ത്ഥികളെ കോളേജില്‍ നിന്ന് പുറത്താക്കിയത്. കഴിഞ്ഞ ദിവസം പ്രിന്‍സിപ്പലിനെ ഭീഷണിപ്പെടുത്തിയ വിദ്യാര്‍ത്ഥികളും ഇതിലുണ്ട്.
യൂണിയന് ചെയര്മാന് അശ്വിന്, എസ്എഫ്ഐ നേതാക്കളായ ഹരികൃഷ്ണന്, അമീര്‍ എന്നിവര്‍ ഉള്‍പ്പെടെ ആറു പേരെയാണ് പുറത്താക്കിയത്. സംഭവം അന്വേഷിച്ച മൂന്നംഗ കമ്മിഷന് വിദ്യാര്‍ഥികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. മാഹാരാജാസ് കോളേജില്‍ കഴിഞ്ഞ ദിവസം ആയുധങ്ങള്‍ കണ്ടെത്തിയതും ഇതിലുള്ള വിദ്യാര്‍ത്ഥികള്‍ താമസിച്ച മുറിയില്‍ നിന്നായിരുന്നു.

കസേര കത്തിച്ചു
ജനുവരി 19നാണ് കസേര കത്തിക്കല്‍ സംഭവം നടന്നത്. ആ സമയത്ത് കോളേജില്‍ അരങ്ങേറിയ ചില അനിഷ്ട സംഭവങ്ങളുടെ തുടര്‍ച്ചയിലാണ് കസേര കത്തിച്ചത്.

അനിഷ്ട സംഭവങ്ങള്‍ അരങ്ങേറി
പ്രിന്‍സിപ്പലിന്റെ ഏകാധിപത്യ പ്രവണതയ്ക്കെതിരെ അധ്യാപക സംഘടനകള്‍ പ്രിന്‍സിപ്പലിന്റെ ചേംബറിലേക്ക് ജാഥ നടത്തിയിരുന്നു. അതിനു തുടര്‍ച്ചയായി എസ്എഫ്ഐ പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പലിന്റെ കസേര കത്തിക്കുകയായിരുന്നു.

നടപടി
കസേര കത്തിക്കല്‍ സംഭവം അന്വേഷിക്കാന്‍ മൂന്നംഗ സംഘത്തെ നിയോഗിച്ചിരുന്നു. ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ നടപടി എടുത്തിരിക്കുന്നത്.

സ്റ്റാഫ് ക്വാര്‍ട്ടേഴ്സ്
കഴിഞ്ഞ ദിവസം കോളേജിലെ സ്റ്റാഫ് ഹോസ്റ്റലില്‍ നിന്നും ആയുധങ്ങള്‍ പിടിച്ചെടുത്തു എന്ന വാര്‍ത്ത വന്നതിന് തൊട്ടു പിന്നാലെയായിരുന്നു നടപടി.

ആുധങ്ങള്‍ കണ്ടെടുത്തു
ദൂര ദേശത്ത് നിന്നും ഇവിടെ എത്തി പഠിക്കുന്ന കുട്ടികള്‍ക്കായി സ്റ്റാഫ് ക്വാട്ടേഴ്സ് അനുവദിച്ചു കൊടുത്തിരുന്നു. വിദ്യാര്‍ത്ഥികളെ ഹോസ്റ്റലില്‍ നിന്ന് മാറിയ ശേഷമാണ് ആയുധങ്ങള്‍ കണ്ടെടുത്തത്.

താമസം
പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ച സംഭവത്തിലടക്കം കുറ്റക്കാരെന്ന് കണ്ടെത്തിയ വിദ്യാര്‍ത്ഥികളും മുറിയില്‍ താമസിച്ചിരുന്നെന്നാണ് വിവരം.

വിദ്യാര്‍ത്ഥികള്‍
പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ച സംഭവത്തില്‍ സസ്പെന്‍ഷനിലായ രണ്ടു വിദ്യാര്‍ത്ഥികള്‍ പോലീസിന്റെ പരിശോധനയ്ക്കെതിരെ പ്രിന്‍സിപ്പലിനോട് കയര്‍ത്ത് സംസാരിച്ചിരുന്നു.

പിടികൂടണം
ആയുധശേഖരം കണ്ടെടുത്ത സംഭവത്തില്‍ എത്രയുംപെട്ടെന്ന് കുറ്റക്കാരെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ഇടത് അനുകൂല അധ്യാപക സംഘടനയായ എകെജിസിടിയും രംഗത്തെത്തിയിട്ടുണ്ട്.

പ്രതികള്‍
അതേസമയം ക്രിമിനലുകളെ സംരക്ഷിക്കുന്ന പ്രസ്താവനകളാണ് മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞ ദിവസം നിയമസഭയില്‍ പറഞ്ഞത്.

പിണറായി വിജയന്
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന വാര്‍ക്ക കമ്പി, പലക, വെട്ടുകത്തി, ഏണി എന്നിവയാണ് കോളേജില്‍ നിന്നും കണ്ടെടുത്തത്. വിദ്യാര്‍ത്ഥികള്‍ വേനലവധിക്ക് പോയപ്പോള്‍ മറ്റാരെങ്കിലും കൊണ്ടുവെച്ചതാകാം ഇതെന്നാണ് മുഖ്യമന്ത്രി നിയമസഭയില്‍ നല്കിയ മറുപടി.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications