ഐ ഫോണിന് പകരം സോപ്പ്കട്ടയും നാണയവും; പിന്നാലെ പൊലീസ് അന്വേഷണം, പണം തിരികെ നല്കി കമ്പിനി തടിയൂരി
കൊച്ചി: ഓണ്‍ലൈനില്‍ സാധനങ്ങള്‍ വാങ്ങുമ്പോള്‍ അബദ്ധം പറ്റുന്നത് പതിവാണ്. ചിലര്‍ക്ക് ഓര്‍ഡര്‍ ചെയ്യുന്ന സാധനത്തിന് പകരം മറ്റ് ചില സാധനങ്ങളായിരിക്കും ലഭിക്കുക. അത്തരത്തില്‍ നിരവധി സംഭവങ്ങള്‍ വാര്‍ത്തയാകാറുമുണ്ട്. അങ്ങെനയൊരു സംഭവമാണ് കൊച്ചിയില്‍ നടന്നത്.
ആറ്റ്നോറ്റ് ആമസോണില്‍ നിന്നും ഐ ഫോണ്‍ വാങ്ങി. തുറന്ന് നോക്കിയപ്പോള്‍ കിട്ടിയത് സോപ്പ്പെട്ടി. ആലുവ സ്വദേശി നൂറുല്‍ അമീനാണ് ഒക്ടോബര്‍ 12ന് ആമസോണ്‍ പേ കാര്‍ഡ് ഉപയോഗിച്ച് ഐ ഫോണ്‍ വാങ്ങിയത്. 70, 900 രൂപയായിരുന്നു ഫോണിന്റെ വില. മുഴുവന്‍ പൈസയും ഓണ്‍ലൈനില്‍ അടച്ച് തന്നെയാണ് നൂറുല്‍ അമീന് ഫോണ്‍ വാങ്ങിയത്.

മൂന്ന് ദിവസത്തിന് ശേഷം ഫോണ്‍ ലഭിക്കുകയും ചെയ്തു. ഡെലിവറി ബോയിയുടെ മുന്നില്‍ നിന്ന് തന്നെ ഫോണ്‍ കവര്‍ പൊട്ടിക്കുകയും ചെയ്തു. ഇത് ചിത്രീകരിക്കുകയും ചെയ്തിരുന്നു. തുറന്ന് നോക്കിയപ്പോള്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു. ഫോണിന് പകരം ഉണ്ടായിരുന്നത് സോപ്പ് കട്ടയും അഞ്ച് രൂപ നാണയവും. പിന്നൊന്നും നോക്കിയില്ല അവിടെ വച്ച് തന്നെ ആമസോണിന് പരാതിയും നല്കി. കൂടാതെ ജില്ലാ പൊലീസ് മേധാവി കെ കാര്‍ത്തിക്കിനും നൂറുല്‍ അമീന് പരാതി നല്കി. എസ്പി യുടെ നേതൃത്വത്തില്‍ സൈബര്‍ സെല്ലായിരുന്നു ഈ കേസ് അന്വേഷിച്ചത്. പ്രത്യേക ടീം തന്നെ രൂപീകരിച്ച് സൈബര്‍ സെല്‍ അന്വേഷണം നടത്തി. ആമസോണുമായും പൊലീസ് ബന്ധപ്പെട്ടിരുന്നു. നൂറുല്‍ അമീനിന് ലഭിച്ച ഒറിജിനല്‍ ഫോണ്‍ കവറില്‍ ഐ.എം.ഇ.ഐ നമ്പര്‍ ഉണ്ടായിരുന്നു. അതില്‍ നിന്നും ഈ ഫോണ്‍ ജാര്‍ഖണ്ഡില്‍ ഉപയോഗത്തിലുണ്ടെന്നും സെപ്റ്റംബറില്‍ തന്നെ ആപ്പിളിന്റെ സൈറ്റില്‍ ഫോണ്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കണ്ടെത്തുകയായിരുന്നു.

ഫോണ്‍ വിതരണം ചെയ്യുന്ന ഡീലറുമായും അന്വേഷണ സംഘം ബന്ധപ്പെട്ടു. അന്വഷണം മുറുകുന്നതിനിടയില്‍ ഫോണ്‍ സ്റ്റോക്ക് ഇല്ലാത്തതിനാല്‍ പണം തിരികെ നല്‍കാമെന്നു പോലീസിനോടു പറയുകയും നൂറുല്‍ അമീന്റെ അക്കൗണ്ടില്‍ പണം നിക്ഷേപിക്കുകയും ചെയ്ത് ഒഴിവാകുകയായിരുന്നു ആമസോണ്‍. പണം തിരികെ കിട്ടിയെങ്കിലും അന്വേഷണം തുടരുമെന്ന് എസ്.പി. കെ. കാര്‍ത്തിക് പറഞ്ഞു. സൈബര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ബി. ലത്തീഫ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പി.എം. തല്‍ഹത്ത്, സി.പി.ഒ. ലിജോ ജോസ് തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

കഴിഞ്ഞ ദിവസം സമാന സംഭവം കൊച്ചിയില്‍ തന്നെ അരങ്ങേറിയിരുന്നു. അതും ആമസോണില്‍ തന്നെയാണ് വിദ്യാര്‍ത്ഥി ഓര്‍ഡര്‍ ചെയ്തത്. ഒരു ലക്ഷം രൂപ വിലയുള്ള ഏസര്‍ ലാപ്ടോപ്പാണ് വിദ്യാര്‍ത്ഥി ഓര്‍ഡര്‍ ചെയ്തിരുന്നത്. ലഭിച്ചത് ഒരു പെട്ടി മുഴുവന്‍ കടലാസും. തുടര്‍ന്ന് ആമസോണില്‍ പരാതി നല്‍കിയിരുന്നെങ്കിലും നടപടിയാകാത്തതിനെ തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
Recommended Video

ഡെലിവറി ഡെയ്റ്റിന്റെ രണ്ട് ദിവസം മുമ്പ് തന്നെ ലാപ്ടോപ്പ് കൈയില്‍ ലഭിച്ചപ്പോഴുള്ള സന്തോഷത്തിന് പെട്ടി തുറക്കുന്നത് വീഡിയോ ചിത്രീകരിച്ചിരുന്നു. അതാണ് പൊലീസില്‍ പരാതി നല്കാന് സഹായകമായത്. തുടര്‍ന്ന് പൈസ മുഴുവനായും തിരികെ ലഭിക്കുകയും ചെയ്തു. ഉത്തരേന്ദ്യയിലെ ന്യൂസ് പേപ്പറായിരുന്നു അതില്‍ മുഴുവന്‍ ഹരിയാനയിലെ അഡ്രസില്‍ നിന്നാണ് പാര്‍സല്‍ എത്തിയത്. അയച്ച അഡ്രസുമായി ബന്ധപ്പെട്ടപ്പോള്‍ ആദ്യം അവര്‍ നിഷേധിക്കുകയായിരുന്നു. പിന്നീട് പൊലീസ് കര്‍ശന നടപടിയുമായി മു്നനോട്ട് പോയപ്പോള്‍ പണം മടക്കി നല്‍കുകയായിരുന്നു. പണം തിരിച്ച് കിട്ടിയെങ്കിലും കേസ് അന്വേണവുമായി മുന്നോട്ട് പോകുമെന്ന് എസ് പി അറിയിച്ചിരുന്നു. അതേസമയം ഉപഭോക്താക്കളുടെ പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്നും ആമസോണ്‍ അറിയിച്ചിരുന്നു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications