• search
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പോത്തിനോട് ഏത്തവാഴയ്ക്ക് തടം വെട്ടുന്നത് ചോദിക്കുമോ... മോഹന്‍ലാലിനെ ട്രോളി സോഷ്യല്‍ മീഡിയ

കൊച്ചി: കന്യാസ്ത്രീയെ ജലന്ധര്‍ ബിഷപ്പ് പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ പ്രതിഷേധം കത്തിക്കൊണ്ടിരിക്കുകയാണ്. നിരവധി പേര്‍ പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീക്ക് പിന്തുണയുമായി സമരപ്പന്തലിലെത്തിയിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ ചോദ്യങ്ങള്‍ ഉന്നയിച്ച മാധ്യമപ്രവര്‍ത്തകരോട് മോഹന്‍ലാല്‍ ചൂടായിരുന്നു. സമരത്തെ അവഹേളിക്കുന്ന തരത്തിലായിരുന്നു മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം പ്രതികരിച്ചത്. ഇത് അദ്ദേഹത്തിന്റെ ആരാധകര്‍ക്കിടയില്‍ വലിയ മാസ്സാണെന്ന രീതിയില്‍ പ്രചരിക്കുന്നുണ്ട്.

എന്നാല്‍ അദ്ദേഹത്തിന്റെ പ്രസ്താവനയെ സോഷ്യല്‍ മീഡിയ പൊളിച്ചടുക്കിയിട്ടുണ്ട്. ഇത്രയും ഗൗരവമേറിയ വിഷയത്തില്‍ തീരെ ബോധമില്ലാത്ത പ്രസ്താവനയാണ് മോഹന്‍ലാലില്‍ നിന്ന് ഉണ്ടായിരിക്കുന്നതെന്നാണ് അവരുടെ കണ്ടെത്തല്‍. രശ്മി നായരടക്കമുള്ളവര്‍ രൂക്ഷമായി മോഹന്‍ലാലിനെ വിമര്‍ശിച്ചിട്ടുണ്ട്. അതേസമയം അടുത്തിടെയായി മോഹന്‍ലാല്‍ വിവാദത്തില്‍പ്പെട്ട് കൊണ്ടിരിക്കുന്നുണ്ട്. അതിലേക്ക് പുതിയതായി ചേര്‍ക്കാവുന്ന സംഭവമാണ് ഇപ്പോഴത്തേത്.

 പോത്തിനോട് ആരെങ്കിലും......

പോത്തിനോട് ആരെങ്കിലും......

രശ്മി നായര്‍ മോഹന്‍ലാലിന്റെ പ്രസ്താവനയെ കാര്യമായി പരിഹസിച്ചിട്ടുണ്ട്. ഇതിന് താഴെ വന്ന കമന്റുകളും തമാശകള്‍ നിറഞ്ഞതാണ്. കന്യാസ്ത്രീകളുടെ സമരത്തെ കുറിച്ചൊക്കെ ആ സിനിമാ നടന്‍ മോഹന്‍ലാലിനോട് പോയി ചോദിച്ചവരെ വേണം അടിക്കാന്‍. പോത്തിനോട് ആരെങ്കിലും ഏത്തവാഴയ്ക്ക് തടം വെട്ടുന്നതിനെ കുറിച്ച് അഭിപ്രായം ചോദിക്കുമോ എന്നാണ് ഇവരുടെ ഫേസ്ബുക്ക് പോസ്റ്റ്.

ബ്ലഡ് ഗ്രാമവാസീസ്

ബ്ലഡ് ഗ്രാമവാസീസ്

ബ്ലഡി ഗ്രാമവാസീസ് നാണമുണ്ടോ ഇതൊക്കെ ചോദിക്കാന്‍? അറിയണമെന്ന് അത്ര ആഗ്രഹമുണ്ടേല്‍ അടുത്ത ബ്ലോഗ് നോക്കിയാല്‍ മതി. എന്നാണ് റിതിന്‍ സാമുവലിന്റെ പരിഹാസം. അല്ലെങ്കില്‍ മനുഷ്യനെ ബാധിക്കുന്ന ഏതൊരു പ്രശ്‌നത്തിലും വ്യക്തമായ ഒരു നിലപാടെടുക്കാന്‍ എന്നാണ് ഇയാള്‍ കഴിഞ്ഞിട്ടുള്ളത്. ഒരു സഹപ്രവര്‍ത്തകയ്ക്കും നേരെയുണ്ടായ അതിക്രമത്തെ പോലും എത്ര നിസാരവല്‍ക്കരിച്ചാണിയാല്‍ സംസാരിച്ചത് എന്നാണ് ഒരാളുടെ കമന്റ്.

ചങ്കിനകത്ത് ലാലേട്ടന്‍

ചങ്കിനകത്ത് ലാലേട്ടന്‍

ചങ്കിനകത്ത് ലാലേട്ടന്‍ അരമനക്കകത്തും ലാലേട്ടന്‍ ആയോ എന്നാണ് മറ്റൊരു പരിഹാസം. മോഹന്‍ലാല്‍ ചോദിച്ചത് കറക്ട് അല്ലെ. നാണമില്ലാത്ത ഏട്ടനോട് ഈ ചോദ്യം ചോദിക്കാന്‍ നാണമില്ലേയാണ് അബ്ദുല്‍ ഹസീബ് എന്നയാളുടെ പരിഹാസം. നിങ്ങളെ പൂക്കളെ കുറിച്ച് ചോദിക്കൂ... ഞാന്‍ പറയാം... അയാള്‍ ബ്ലോഗെഴുതുന്നു. ഇങ്ങനെ പോകുന്നു പരിഹാസ കമന്റുകള്‍.

മുമ്പും വിവാദം

മുമ്പും വിവാദം

മോഹന്‍ലാല്‍ അടുത്തിടെയായി നിരന്തരം വിവാദത്തില്‍ പെടാറുണ്ട്. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്തപ്പോള്‍ മോഹന്‍ലാല്‍ വന്‍ വിവാദത്തിലായിരുന്നു. പിന്നീട് സംഘടന അങ്ങനെ തീരുമാനിച്ചിരുന്നില്ലെന്ന് അദ്ദേഹം മാറ്റിപ്പറയുകയും ചെയ്തു. ഈ വിഷയത്തില്‍ നടിമാരുടെ രാജിക്കത്ത് ലഭിച്ചിട്ടില്ലെന്ന് പറഞ്ഞായിരുന്നു പിന്നീടുള്ള വിവാദം. എന്ാല്‍ രാജിക്കത്ത മോഹന്‍ലാലിന് കൈമാറിയിട്ടുണ്ടെന്ന് നടിമാര്‍ തന്നെ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. പിന്നീട് ഓസ്‌ട്രേലിയയിലെ സ്റ്റേജ് ഷോ തട്ടിപ്പാണെന്ന വിവാദവും ദുരിതാശ്വാസ ഫണ്ടിലേക്ക് തുടക്കത്തില്‍ പണം നല്‍കാതിരുന്നതിനെയും സോഷ്യല്‍ മീഡിയ പരിഹസിച്ചിരുന്നു.

മോഹന്‍ലാല്‍ ചൂടായതിന് കാരണം

മോഹന്‍ലാല്‍ ചൂടായതിന് കാരണം

പ്രളയ ദുരിതബാധിതര്‍ക്ക് സഹായമെത്തിക്കാന്‍ കൊച്ചിയില്‍ വെല്ലിങ്ടണ്‍ ഐലന്റിലെ കളക്ഷന്‍ സെന്ററില്‍ എത്തിയപ്പോഴുള്ള ചോദ്യങ്ങള്‍ക്കാണ് മോഹന്‍ലാല്‍ ചൂടായത്. കന്യാസ്ത്രീകളുടെ സമരം ഇവിടത്തെ പൊതുവികാരമാണോ എന്നായിരുന്നു മോഹന്‍ലാലിന്റെ തിരിച്ചുള്ള ചോദ്യം. നിങ്ങള്‍ക്ക് നാണമുണ്ടോ ഇങ്ങനത്തെ ആവശ്യമില്ലാത്ത കാര്യങ്ങള്‍ ചോദിക്കാന്‍. ഒരു നല്ല കാര്യം നടക്കുമ്പോള്‍. കന്യാസ്ത്രീകള്‍ എന്തു ചെയ്യണം, അതും ഇതുമായി എന്തുബന്ധം, നിങ്ങള്‍ക്ക് വേറെ എന്തെങ്കിലുമൊക്കെ ചോദിക്കാമല്ലോ എന്നായിരുന്നു മറുപടി.

മോനേ നാണമുണ്ടോ?

മോനേ നാണമുണ്ടോ?

മോനേ നാണമുണ്ടോ ഇതൊക്കെ ചോദിക്കാന്‍. നിങ്ങളുടെ ചോദ്യവും പ്രളയവുമായി എന്താണ് ബന്ധം എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. തുടര്‍ന്ന് തിരിഞ്ഞു നടക്കുന്നതിനിടെ ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ പരിഹാസം ഉന്നയിക്കുകയും ചെയ്തു. നീ ഏത് ചാനലിന്റെ പ്രതിനിധിയാണെന്ന് ചോദിക്കുകയും മാതൃഭൂമിയെന്ന് പറഞ്ഞപ്പോള്‍ ആ അതാണ് എന്ന് പരിഹസിക്കുന്നതുമാണ് വീഡിയോയില്‍ ഉള്ളത്.

സിനിമാ മേഖലയില്‍ നിന്ന് പിന്തുണ

സിനിമാ മേഖലയില്‍ നിന്ന് പിന്തുണ

സിനിമാ സാംസ്‌കാരിക മേഖലകളില്‍ നിന്ന് കന്യാസ്ത്രീകളുടെ സമരത്തിന് പിന്തുണ വര്‍ധിച്ച് വരുമ്പോഴാണ് മോഹന്‍ലാലില്‍ നിന്ന് ഇത്തരമൊരു പ്രസ്താവന ഉണ്ടായിരിക്കുന്നത്. ഡബ്ല്യുസിസിയും റിമ കല്ലിങ്കലും പിന്തുണയര്‍പ്പിച്ച് കൊച്ചിയിലെ സമരപ്പന്തലിലെത്തിയിരുന്നു. നടി മഞ്ജുവാര്യറും നടന്‍ ജോയ് മാത്യു സംവിധായകന്‍ ആഷിഖ് അബു, സംഗീത സംവിധായകന്‍ ഷഹബാസ് അമന്‍ എന്നിവരും സമരപന്തലിലെത്തിയിരുന്നു

ലാലേട്ടന്റെ മാസ് മറുപടി

ലാലേട്ടന്റെ മാസ് മറുപടി

ലാലേട്ടന്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ മാസ് മറുപടി എന്ന രീതിയില്‍ ഇത് മോഹന്‍ലാല്‍ ആരാധകര്‍ക്കിടയില്‍ പ്രചരിക്കുന്നുണ്ടായിരുന്നു. നടി വിഷയത്തിലും മറ്റ് വിവാദ വിഷയത്തിലും ലാലേട്ടനെ ചൊറിഞ്ഞവര്‍ക്കുള്ള മറുപടിയാണ് ഇതെന്നായിരുന്നു ആരാധകരുടെ വാദം. എന്നാല്‍ സിനിമാ നിരൂപണം ശക്തമായ രീതിയില്‍ എഴുതുന്ന മാതൃഭൂമിക്കെതിരെയാണ് അവസാനത്തെ പരിഹാസ വാചകം എന്ന് വ്യക്തമാണ്. സിനിമാ മേഖലയും മാതൃഭൂമിയും തമ്മില്‍ ശീതയുദ്ധത്തിലാണെന്ന് അഭ്യൂഹങ്ങളുമുണ്ട്.

 സോഷ്യല്‍ മീഡിയയുടെ കലിപ്പ്

സോഷ്യല്‍ മീഡിയയുടെ കലിപ്പ്

സോഷ്യല്‍ മീഡിയയില്‍ നേരത്തെ തന്നെ മോഹന്‍ലാലിന്റെ ഇത്തരം രീതികളോട് വിമര്‍ശനമുണ്ട്. സമൂഹത്തില്‍ നടക്കുന്ന ഗൗരവപ്പെട്ട കാര്യങ്ങളോടൊന്നും മോഹന്‍ലാല്‍ നിലപാട് വ്യക്തമാക്കാറില്ലെന്നാണ് സോഷ്യല്‍ മീഡിയയുടെ അഭിപ്രായം. ഏതെങ്കിലും പക്ഷം പിടിക്കാത്തത് കൊണ്ടാണ് അദ്ദേഹം രാഷ്ട്രീയ പാര്‍ട്ടികളുമായി തുല്യം ചേര്‍ന്ന് പോകുന്നതെന്നും വിമര്‍ശനമുണ്ട്. എന്നാല്‍ മോഹന്‍ലാല്‍ ഇത്തരം വിമര്‍ശനങ്ങളോട് പോലും കാര്യമായി പ്രതികരിക്കാറില്ല.

നിങ്ങൾക്ക് നാണമില്ലെ ഇത് ചോദിക്കാൻ; മാധ്യമപ്രവർത്തകരോട് ക്ഷുഭിതനായി മോഹൻലാൽ

മല്യയെ സഹായിച്ചവര്‍ നീരവ് മോദിയെയും ചോക്‌സിയെയും സഹായിച്ചു... ആരോപണവുമായി രാഹുല്‍!!

English summary
social media against mohanlal

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more