കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൈരളി ചാനലില്‍ ബിജെപി നേതാവ് വിവി രാജേഷിന് കയ്യടി.. അഡ്വ. സംഗീത ലക്ഷ്മണ ഒരു ദുരന്തമെന്ന്...

  • By ശ്വേത കിഷോർ
Google Oneindia Malayalam News

പ്രമുഖ അഭിഭാഷകയും മുന്‍ ഐജി ലക്ഷ്മണയുടെ മകളുമായ സംഗീത ലക്ഷ്മണ് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം. തിരുവനന്തപുരത്തെ ലോ അക്കാദമി വിവാദവുമായി ബന്ധപ്പെട്ട് ചാനല്‍ ചര്‍ച്ചയില്‍ നടത്തിയ പരാമര്‍ശങ്ങളാണ് സംഗീത ലക്ഷ്മണ് വിനയായത്. കോളജിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കൈരളി പീപ്പിള്‍ ചാനലില്‍ എത്തിയ സംഗീത പറഞ്ഞതാകട്ടെ അവിടത്തെ കുട്ടികളുടെ പെരുമാറ്റത്തെ ദൂഷ്യത്തെക്കുറിച്ചാണ്.

Read Also: പ്രായം മുതല്‍ കുളിസീന്‍ വരെ... ലക്ഷ്മി നായരെക്കുറിച്ച് മലയാളികള്‍ ഗൂഗിളില്‍ നടത്തുന്ന സെര്‍ച്ച് റിസള്‍ട്ടുകള്‍ കണ്ടാല്‍ ഞെട്ടും!

Read Also: ടിവി അവതാരക, കുക്കറി ഷോ.. ലക്ഷ്മി നായരുടെ വീഡിയോസ് ആണ് ഇപ്പോള്‍ ഇന്റര്‍നെറ്റിലെ താരം, വൈറൽ വീഡിയോ!

അക്കാദമിയിലെ പെണ്‍കുട്ടികള്‍ കാമുകന്റെ കൂടെ പോയി എന്നും വീഡിയോ ലീക്കായി എന്നും ഇവര്‍ പറഞ്ഞത് കേട്ട് പാനലിലുള്ള മറ്റ് ആളുകള്‍ ശക്തമായി പ്രതികരിച്ചു. സംഗീത ലക്ഷ്മണ് ചുട്ട മറുപടി കൊടുത്ത് ബി ജെ പി നേതാവ് വി വി രാജേഷ് കൈരളി പീപ്പിളില്‍ ഇരുന്ന് കൈയ്യടി വാങ്ങുന്ന രസകരമായ കാഴ്ചയും കണ്ടു. സംഗീത ലക്ഷ്മണെ പ്രോത്സാഹിപ്പിക്കുകയും ലക്ഷ്മി നായരെ പ്രൊട്ടക്ട് ചെയ്യുകയും ചെയ്യുന്ന തരത്തിലായിരുന്നു അവതാരകന്റെ ശരീരഭാഷ. ഇതിനും കിട്ടി സോഷ്യല്‍ മീഡിയിയല്‍ പണി.

ആരാണീ അഡ്വ. സംഗീത ലക്ഷ്മണ

ആരാണീ അഡ്വ. സംഗീത ലക്ഷ്മണ

നക്സല്‍ വര്‍ഗീസിനെ വെടിവെച്ച് കൊന്ന കേസില്‍ അറസ്റ്റിലായി ജയിലിലടക്കപ്പെട്ട മുന്‍ ഐ ജി ലക്ഷ്മണയുടെ മകളാണ് അഡ്വ. സംഗീത ലക്ഷ്മണ. അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് അഭിഭാഷകര്‍ക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട സംഗീത ലക്ഷ്മണ മുമ്പും വിവാദങ്ങളില്‍ പെട്ടിട്ടുണ്ട്. തിരുവനന്തപുരം ലോ അക്കാദമിയിലെ പൂര്‍വ വിദ്യാര്‍ഥിയാണ് ഇവര്‍.

കുറച്ച് കൂടി നിലവാരമുള്ള ഭാഷ

കുറച്ച് കൂടി നിലവാരമുള്ള ഭാഷ

ലോ അക്കാദമിയിലെ സമരത്തെക്കുറിച്ചാണ് ചര്‍ച്ച എങ്കിലും സംഗീത ലക്ഷ്മണ പറഞ്ഞത് മൊത്തം വ്യക്തിപരമായ കാര്യങ്ങളായിരുന്നു. ലോ അക്കാദമിയിലെ പെണ്‍കുട്ടികളെക്കുറിച്ച് അസഭ്യവും അശ്ലീലവും പറഞ്ഞ ഇവരോട് വി വി രാജേഷ് അടക്കമുള്ള മറ്റ് പാനലിസ്റ്റുകള്‍ കുറച്ച് കൂടി മാന്യമായ ഭാഷ ഉപയോഗിക്കാന്‍ പല തവണ പറഞ്ഞു. എന്നാല്‍ ഇവര്‍ അതൊന്നും ചെവിക്കൊണ്ടില്ല.

വിദ്യാര്‍ഥിനിയുടെ വീഡിയോ

വിദ്യാര്‍ഥിനിയുടെ വീഡിയോ

അക്കാദമിയിലെ പെണ്‍കുട്ടികള്‍ക്ക് സ്വഭാവദൂഷ്യമുണ്ട് എന്ന് സ്ഥാപിക്കാനുള്ള ശ്രമത്തിലായിരുന്നു ഇവര്‍ ചര്‍ച്ചയില്‍ ഉടനീളം എന്ന് സോഷ്യല്‍ മീഡിയ പറയുന്നു. ഒരു പെണ്‍കുട്ടി കാമുകന്റെ കൂടെ പോയി ഇതിന്റെ വീഡിയോ യൂട്യൂബില്‍ ലീക്കായി എന്ന് ഇവര്‍ പല തവണ പറഞ്ഞു. സമരക്കാരായ കുട്ടികളെക്കുറിച്ച് തീര്‍ത്തും മാന്യമല്ലാത്ത പ്രയോഗങ്ങളാണ് ഇവര്‍ നടത്തിയത്.

സമാനമായ മറ്റൊരു പ്രയോഗം

സമാനമായ മറ്റൊരു പ്രയോഗം

പെണ്ണുങ്ങളും ആണുങ്ങളും കെട്ടിപ്പിടിച്ച് ചൂട് പറ്റിയിരിക്കാന്‍ വേണ്ടിയുള്ള അവകാശത്തിനു വേണ്ടിയാണ് ലോ അക്കാദമിയില്‍ കുട്ടികള്‍ സമരം ചെയ്യുന്നത് എന്നാണ് ലക്ഷ്മി നായരെ അനുകൂലിച്ച് കൊണ്ട് ചാനല്‍ ചര്‍ച്ചയില്‍ വന്ന മറ്റൊരാള്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. കെട്ടിപ്പിടിച്ച് ചൂട് പറ്റിയിരിക്കാന്‍ വേണ്ടിയല്ല കുട്ടികള്‍ സമരം ചെയ്യുന്നതെന്ന് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ഇത്തരം പ്രയോഗങ്ങള്‍ക്കെതിരെ രംഗത്ത് വന്നിരുന്നു.

വി വി രാജേഷിന് കയ്യടി

വി വി രാജേഷിന് കയ്യടി

പതിനെട്ട് വയസ്സായ പെണ്‍കുട്ടികള്‍ അക്കാദമി കാമ്പസിന് പുറത്ത് എവിടെ പോകുന്നു എന്ന് നോക്കാനുള്ള അധികാരം ലക്ഷ്മി നായര്‍ക്കോ താങ്കള്‍ക്കോ ആരും അനുവദിച്ചു തന്നിട്ടില്ല - എന്ന് വളരെ വ്യക്തമായി സംഗീത ലക്ഷ്മണോട് മറുപടി പറഞ്ഞു വി വി രാജേഷ്. വിദ്യാര്‍ഥി പ്രസ്ഥാനങ്ങളുടെ പ്രതിനിധികളായി എത്തിയവരും കുട്ടികളുടെ കാര്യം കുട്ടികള്‍ നോക്കിക്കോളാം എന്നാണ് പറഞ്ഞത്.

അവതാരകന്‍ ബഹുകേമം

അവതാരകന്‍ ബഹുകേമം

പണ്ട് മെഹര്‍ തരാറിനെ ഫോണില്‍ വിളിക്കാന്‍ ശ്രമിച്ച് ട്രോളുകള്‍ ഏറ്റുവാങ്ങിയ ലാല്‍ ആയിരുന്നു ചര്‍ച്ച നിയന്ത്രിച്ചിരുന്നത്. വിദ്യാര്‍ഥി നേതാക്കള്‍ക്കും വി വി രാജേഷിനും സംസാരിക്കാന്‍ സമയം അനുവദിക്കാതെ സംഗീത ലക്ഷ്മണെ പിന്തുണക്കുന്ന തരത്തിലായിരുന്നു ചര്‍ച്ചയുടെ പോക്ക്. കിട്ടുന്ന അവസരങ്ങളിലെല്ലാം ഒരു പ്രോ ലക്ഷ്മി നായര്‍ നിലപാട് സ്വീകരിക്കുകയും ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്ത് അവതാരകനും സോഷ്യല്‍ മീഡിയയില്‍ നല്ലത് കിട്ടുന്നുണ്ട്.

വമ്പന്‍ തമാശകളാണ്

വമ്പന്‍ തമാശകളാണ്

ഹോസ്റ്റലില്‍ താമസിക്കുന്ന കുട്ടിക്ക് ഈ രാത്രി ഇവിടെ വരാന്‍ ആരാണ് അനുവാദം തന്നത് എന്നായിരുന്നു ചര്‍ച്ചയില്‍ പങ്കെടുക്കാനെത്തിയ മാളവിക എന്ന കുട്ടിയോട് സംഗീത ലക്ഷ്്മണ ചോദിച്ചത്. ഹോസ്റ്റലില്‍ താമസിച്ചുകൊണ്ട് എങ്ങനെ ഹോസ്റ്റലിനെതിരെ സമരം ചെയ്യുന്നു എന്നായിരുന്നു ഇവരുടെ മറ്റൊരു പ്രയോഗം. തോന്നുംപോലെ നടക്കാന്‍ അനുവദിക്കാത്തത് കൊണ്ടാണത്രെ ഇപ്പോള്‍ സമരമെന്ന് പറഞ്ഞ് കുട്ടികള്‍ ഇറങ്ങിയിരിക്കുന്നത്.

ചര്‍ച്ചയുടെ വീഡിയോ കാണാം

ലോ അക്കാദമി സമരവുമായി ബന്ധപ്പെട്ട് കൈരളി പീപ്പിള്‍ ചാനലില്‍ നടന്ന ചര്‍ച്ച കാണാം.

English summary
Social media criticize Kairali People TV chanel discussion about Law academy controversy.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X