മെട്രോയിൽ കള്ളവണ്ടി കയറി കുമ്മനം.. നൈസായി ഒഴിവാക്കി മുഖ്യമന്ത്രി... കൊലവിളിച്ച് സോഷ്യല്‍ മീഡിയ!!

  • By: Kishor
Subscribe to Oneindia Malayalam

വിളിക്കാത്ത കല്യാണത്തിന് ഉണ്ണാനെത്തിയ ആൾ, ബോബനും മോളിയും കാർട്ടൂണിലെ നായ - ഇങ്ങനെ രൂക്ഷമായ വാക്കുകളിലൂടെയാണ് ബി ജെ പി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരനെ സോഷ്യൽ മീ‍‍ഡിയ ട്രോളുന്നത്. സംഗതി വേറൊന്നുമല്ല, മെട്രോയുടെ ആദ്യയാത്രയിൽ മോദിക്കൊപ്പം കുമ്മനവും കേറിയിരുന്നു എന്നത് തന്നെ കാരണം.

പ്രധാനമന്ത്രിയുടെ പാര്‍ട്ടിയായ ബി ജെ പിയുടെ സംസ്ഥാന അധ്യക്ഷനായ കുമ്മനത്തിന് കൊച്ചി മെട്രോയില്‍ കുമ്മനത്തിന് എന്താണ് കാര്യം. - സോഷ്യല്‍ മീഡിയ ചോദിച്ചാൽ കുറ്റം പറയാൻ പറ്റുമോ. കുമ്മനം ഇടപെട്ട് ശ്രീധരനെ വേദിയിലെത്തിച്ചു എന്ന പരിഹാസത്തിന് ശേഷം മെട്രോയിൽ 'വലിഞ്ഞു കയറിയ' കുമ്മനത്തെക്കുറിച്ച് സോഷ്യൽ മീഡിയ പറയുന്നത് നോക്കൂ..

രശ്മി നായർ

രശ്മി നായർ

എനിക്കറിയാമായിരുന്നു കുമ്മനം അവിടെ വലിഞ്ഞു കയറുമെന്നു, അയാൾക്ക്‌ ഉളുപ്പുണ്ടാകും എന്ന് കരുതുന്നത് അബദ്ധമാണ്. ബോബനും മോളിയിലെ പട്ടിയാണ് പുള്ളിയുടെ ഇഷ്ട കഥാപാത്രം.

എസ് ലല്ലു

എസ് ലല്ലു

ചിലർക്ക് എത്രയായാലും ആ നിലവാരത്തിൽ നിന്ന് മുകളിലേക്ക് ഉയരാൻ പറ്റൂല്ല... അത്രേയുള്ളു. - എസ് ലല്ലു ഫേസ്ബുക്കിൽ പറഞ്ഞത് ഇങ്ങനെ.

സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത ഒരാൾ

സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത ഒരാൾ

പ്രോട്ടോക്കോൾ പ്രകാരം 1857ലെ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത ഒരാൾ ചടങ്ങിനു വേണം എന്ന് തോന്നുന്നു.

ഉളുപ്പ് എന്നൊന്നില്ലേ?

ഉളുപ്പ് എന്നൊന്നില്ലേ?

വലിഞ്ഞുകേറി വന്നിരുന്ന് ആ യാത്രയുടെ ശോഭ കെടുത്തി. അധികാരപ്പെട്ടവർ ഇറങ്ങി പോകാൻ പറയണമായിരുന്നു. ഇവന്മാർക്ക് ഉളുപ്പ് എന്നൊന്നില്ലേ?

കുമ്മനത്തിന്റെ ഉളുപ്പ് ചോദിക്കുന്നവരേ

കുമ്മനത്തിന്റെ ഉളുപ്പ് ചോദിക്കുന്നവരേ

കേരളത്തിൽ മുഖ്യമന്ത്രിയും, മന്ത്രിമാരും പങ്കെടുക്കുന്ന ഏതാണ്ടെല്ലാ ഉത്ഘാടന ഊളത്തരങ്ങൾക്കും സിപിഎം, സിപിഐ പാർട്ടി ജില്ലാഏരിയാസെക്രട്ടറിമാർ ഉണ്ടാകാറുണ്ട്. മെട്രോ ഉത്ഘാടനത്തിൽ വലിഞ്ഞുകയറിയ കുമ്മനത്തിന്റെ ഉളുപ്പ്. - നിതിൻ കിഷോർ ഓർമിപ്പിക്കുന്നു

എന്നെയൊന്നു ആ ട്രെയിനില്‍ കയറ്റണം...

എന്നെയൊന്നു ആ ട്രെയിനില്‍ കയറ്റണം...

മിനിയാന്ന് കുമ്മനം പ്രധാനമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടു എന്ന് പറഞ്ഞത് സത്യമായിരുന്നു ..പക്ഷെ വിളിച്ചകാര്യം ചടങ്ങില്‍ ഈ ശ്രീധരനെ ഉള്‍പ്പെടുത്താന്‍ ആയിരുന്നില്ല ...സംഭാഷണം ഇങ്ങിനെയായിരുന്നു. "നിങ്ങള്‍ ആരെ പങ്കെടുപ്പിച്ചാലും ഇല്ലേലും എന്നെയൊന്നു ആ ട്രെയിനില്‍ കയറ്റണം പ്ലീസ് നാറ്റിക്കരുത് .."

വിളിക്കാത്ത കല്യാണത്തിന്

വിളിക്കാത്ത കല്യാണത്തിന്

നമ്മുക്കെല്ലാർക്കും ഉണ്ടാകും വിളിക്കാത്ത കല്യാണത്തിന് വലിഞ്ഞു കേറി വരുന്ന ഒരു ഫ്രണ്ട്.... "ഇത് കുമ്മനത്തിന്റെ ഉദ്ദേശിച്ചല്ലെന്ന് പറയാൻ പറഞ്ഞു

കേരളത്തിന് അപമാനകരം

കേരളത്തിന് അപമാനകരം

മെട്രോ യാത്രയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയില്ല. എന്നാൽ എണ്ണഭരണിയിൽ എലിയെ കണ്ടത് പോലെ കുമ്മനം ഇരിപ്പുണ്ട്. ഇത് കേരളത്തിന് അപമാനകരം തന്നെ.

പ്രോട്ടോകോൾ ഇപ്പോഴും ഉണ്ടല്ലോ അല്ലേ

പ്രോട്ടോകോൾ ഇപ്പോഴും ഉണ്ടല്ലോ അല്ലേ


അല്ല സാർ ഈ പ്രോട്ടോകോൾ ഇപ്പോഴും ഉണ്ടല്ലോ അല്ലേ. ശ്രീധരൻ സാർ ഇല്ല, നമ്മുടെ മുത്ത് ചാണ്ടി സാർ ഇല്ല, പ്രതിപക്ഷ നേതാവ് ഇല്ല, സ്ഥലം എം പി ഇല്ല, എം എൽ എ ഇല്ല, മേയർ ഇല്ല ജനങ്ങൾ തിരഞ്ഞെടുത്ത ആരും തന്നെ ഇല്ല പക്ഷെ കുമ്മനം ഉണ്ട്, കുമ്മനത്തിന് ഈ വിസ്മയം ഒരുക്കിയ ചങ്കന് അഭിവാദ്യങ്ങൾ.

തള്ളിയിട്ടു ഇപ്പൊ എന്തായി

തള്ളിയിട്ടു ഇപ്പൊ എന്തായി

ഇന്നലെ വരെ കുമ്മനം ഇടപ്പെട്ടു അത് ശരിയാക്കി, കുമ്മനം ഇടപ്പെട്ടു ഇത് ശരിയാക്കി എന്നൊക്കെ സഖാക്കൾ ഇരുന്നു തള്ളിയിട്ടു ഇപ്പൊ എന്തായി....?
ഇനിയിപ്പോ കുമ്മനം ഇടപെട്ടു പ്രധാനമന്ത്രിക്കും, സംസ്ഥാന ഗവർണർക്കും, മുഖ്യമന്ത്രിക്കും, കേന്ദ്ര നഗരവികസന മന്ത്രിക്കും ഒപ്പം മെട്രോയിൽ സീറ്റ് ഒപ്പിച്ചു എന്ന് കൂടി തള്ളാം

 നൈസായി വെട്ടി മുഖ്യമന്ത്രി

നൈസായി വെട്ടി മുഖ്യമന്ത്രി

കൊച്ചി മെട്രോയിലെ ആദ്യയാത്രയെക്കുറിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്ത ചിത്രത്തിലും അടിക്കുറിപ്പിലും കുമ്മനം രാജശേഖരൻ ഇല്ലാ. നൈസായിട്ടങ്ങ് ഒഴിവാക്കിക്കളഞ്ഞു.

English summary
Social Media reaction towards kummanam rajashekaran on Kochi metro inaugration
Please Wait while comments are loading...