സോളാറില്‍ സരിത കുറ്റക്കാരി; മൂന്ന് വര്‍ഷം തടവ്
പത്തനംതിട്ട: സോളാര്‍ തട്ടിപ്പ് കേസുകളില്‍ ആേദ്യ കോടതി വിധി പുറത്ത് വന്നു. കേസില്‍ സരിത എസ് നായും ബിജു രാധാകൃഷ്ണനും കുറ്റക്കാരാണെന്ന് കോടതി വിധിച്ചു. മൂന്ന് വര്‍ഷം തടവാണ് രണ്ട് പേര്‍ക്കും ശിക്ഷ വിധിച്ചിരിയ്ക്കുന്നത്.
പത്തനംതിട്ട ഒന്നാം ക്ലാസ്സ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് വിധി പ്രഖ്യാപിച്ചിരിയ്ക്കുന്നത്. ഗൂഢാലോചന , വിശ്വാസ വഞ്ചന, വ്യാജ രേഖ ചമയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ തെളിയിക്കപ്പെട്ടു. സരിത എസ് നായര്‍ 45 ലക്ഷം രൂപയും ബിജു രാധാകൃഷ്ണന്‍ 75 ലക്ഷവും പിഴയടക്കണം.

പത്തനം തിട്ട സ്വദേശിയായ ബാബുരാജിന്റെ കേസിലാണ് ഇപ്പോള്‍ കോടതിവിധി വന്നിരിയ്ക്കുന്നത്. സോളാര്‍ കേസുകളിലെ ഏറ്റവും വലിയ തട്ടിപ്പാണ് ഈ കേസിലേത്. 1.19 കോടി രൂപ തട്ടിയെടുത്തു എന്നാണ് കേസ്.

സോളാര്‍ സംഭവത്തില്‍ 33 കേസുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുളളത്. അതില്‍ ആദ്യ കോടതി വിധിയാണ് ഇപ്പോള്‍ പുറത്ത് വന്നിരിയ്ക്കുന്നത്. ലക്ഷ്മി നായര്‍ എന്ന പേരിലായിരുന്നു സരിത തട്ടിപ്പ് നടത്തിയത്. അതിനാല്‍ ആള്‍മാറാട്ടത്തിനും കേസ് ഉണ്ടാകും.
കേസില്‍ എന്തായാലും അപ്പീല്‍ പോകുമെന്ന് സരിതയുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍ അറിയിച്ചു.












Click it and Unblock the Notifications