സിദ്ദിഖ് കാപ്പന് വിദഗ്ധ ചികില്‍സ നല്‍കണം; പിണറായി വിജയന്‍ ഇടപെടണമെന്ന് ഐക്യദാര്‍ഢ്യ സമിതി
കോഴിക്കോട്: ഉത്തര്‍ പ്രദേശ് ജയിലില്‍ കഴിയുന്ന മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് കൊറോണ രോഗം പിടിപ്പെട്ട സാഹചര്യത്തില്‍ വിദഗ്ധ ചികില്‍സ നല്‍കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് ആവശ്യം. സിദ്ദിഖ് കാപ്പന്‍ ഐക്യദാര്‍ഢ്യ സമിതി ഭാരവാഹികളാണ് പിണറായി വിജയന്റെ ഇടപെടല്‍ ആവശ്യപ്പെട്ടത്. യുപിയിലെ മഥുര ജയിലിലായിരുന്നു കാപ്പന്‍. രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ കെഎം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

വിദഗ്ധ ചികില്‍സയ്ക്ക് മുഖ്യമന്ത്രി യുപി സര്‍ക്കാരിനോട് ആവശ്യപ്പെടണം. ദില്ലിയിലെ ആശുപത്രിയിലേക്ക് മാറ്റണം. കൊറോണയ്ക്ക് പുറമെ മറ്റു ആരോഗ്യ പ്രശ്‌നങ്ങളും കാപ്പനെ അലട്ടുന്നുണ്ട്. ഒരാഴ്ചയായി അദ്ദേഹത്തിന് കടുത്ത പനിയാണ്. പ്രമേഹ രോഗമുണ്ട്. മതിയായ ഭക്ഷണം ലഭിക്കുന്നില്ല. ജാമ്യം അനുവദിക്കണമെന്നും ഐക്യദാര്‍ഢ്യ സമിതി ആവശ്യപ്പെട്ടു. സിദ്ദിഖ് കാപ്പന്റെ ആരോഗ്യനിലയില്‍ ആശങ്ക അറിയിച്ച് കഴിഞ്ഞ ദിവസം കെയുഡബ്ല്യുഡെ യുപി സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. സിദ്ദിഖ് കാപ്പന് വിദഗ്ധ ചികില്‍സ ഉറപ്പാക്കാന്‍ ഇടപെടണം എന്നാവശ്യപ്പെട്ട് എസ്ഡിപിഐ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കി.
ഹത്രാസ് ദളിത് പീഡന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ സിദ്ദിഖ് കാപ്പനെ കഴിഞ്ഞ ഒക്ടോബര്‍ അഞ്ചിനാണ് യുപി പോലീസ് അറസ്റ്റ് ചെയ്തത് യുഎപിഎ ചുമത്തി ജയിലിലടച്ചത്. യുപിയില്‍ കലാപമുണ്ടാക്കാന്‍ ഗൂഢാലോചന നടത്തി എന്നാണ് അദ്ദേഹത്തിനെതിരെ ചുമത്തിയ കേസ്. ശേഷം മഥുര ജയിലില്‍ കഴിയവെയാണ് കൊറോണ രോഗം ബാധിച്ചിത്. സിദ്ദിഖ് കാപ്പന്റെ അഭിഭാഷകന്‍ വില്‍സ് മാത്യൂസ് ആണ് വിവരം കുടുംബത്തെ അറിയിച്ചത്.
തമിഴ് താരം വിഷ്ണു വിശാലും ബാഡ്മിന്റൺ താരം ജ്വാല ഗുട്ടയും വിവാഹിതരായി, ചിത്രങ്ങൾ കാണാം


Click it and Unblock the Notifications