കാണാതായ പ്രവാസി കൊല്ലപ്പെട്ടു, കൊന്നത് മകന്‍, മൃതദേഹം കത്തിച്ച് ആറ്റിലൊഴുക്കി
ചെങ്ങന്നൂര്‍: മൂന്ന് ദിവസം മുന്‍പ് കാണാതായ പ്രവാസിയെ വെടിവച്ച് കൊന്നെന്ന് മകന്‍. മൃതദേഹം കത്തിച്ച് പുഴയിലൊഴുക്കിയെന്നും മകന്‍ സമ്മതിച്ചു. മൃതദേഹം ഇതുവരേയും കണ്ടെത്താനായില്ല. അമേരിയ്ക്കന്‍ പൗരത്വമുള്ള ചെങ്ങന്നൂര്‍ സ്വദേശിയായ വാഴാര്‍മംഗലം ഉഴത്തില്‍ വീട്ടില്‍ ജോയി വി ജോണ്‍ (68) ആണ് കൊല്ലപ്പെട്ടത്.
ജോയിയുടെ മകന്‍ ഷെറിന്‍ വി ജോണ്‍ (36) ശനിയാഴ്ച വൈകുന്നേരം കോട്ടയത്തെ ഹോട്ടലില്‍ നിന്ന് തോക്കുമായി പൊലീസ് പിടികൂടി. ഇവരുടെ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ക്കായി രാത്രി വൈകിയും പൊലീസ് പമ്പയാറ്റില്‍ തിരച്ചില്‍ നടത്തി.

ഇടയ്ക്കിടെ അമേരിയ്ക്കയില്‍ പോയി വരാറുള്ള ജോയി കഴിഞ്ഞ 19നാണ് ഭാര്യ മറിയാമ്മ, ഇളയമകന്‍ ഷെറില്‍ എന്നിവര്‍ക്കൊപ്പം നാട്ടിലെത്തിയത്. ബെംഗളൂരുവില്‍ ഐടി വിദഗ്ധനായ രണ്ടാമത്തെ മകന്‍ ഷെറിനും ചെങ്ങന്നൂരിലെ വാഴാ ര്‍ മംഗലത്തുള്ള കുടുംബ വീട്ടില്‍ എത്തിയിരുന്നു. കാറിന്റെ അറ്റകുറ്റപണികള്‍ക്കായി ഷെറിനും ജോയിയും തിരുവനന്തപുരത്തേയ്ക്ക് പോയിരുന്നു. കാര്‍ നന്നാക്കാന്‍ സമയമെടുക്കുമെന്ന് അറിഞ്ഞതോടെ വണ്ടിയുമായി മടങ്ങി.
മുളക്കുഴ എന്ന സ്ഥലത്ത് എത്തിയെന്നും ഉടന്‍ വീട്ടിലെത്തുമെന്നും ഷെറിന്‍ ഫോണ്‍ ചെയ്ത് അറിയിച്ചിരുന്നു. പിന്നീട് ബന്ധുക്കള്‍ക്ക് ഇവരെപ്പറ്റി യാതൊരു വിവരവും ലഭിച്ചില്ല. സന്ധ്യയോടെ ചെങ്ങന്നൂരില്‍ എത്തിയ ഷെറിന്‍ ജോയിയുടെ ഉടമസ്ഥതയിലുള്ള ഉഴത്തില്‍ ബില്‍ഡിംഗിസിന്റെ താക്കോല്‍ സമീപത്തെ ഇലക്ട്രിക്കല്‍ കടയില്‍ നിന്ന് വാങ്ങിയിരുന്നു. രാത്രി വൈകിയാണ് ഇയാള്‍ തിരിച്ച് പോയത്. വ്യാഴാഴ്ച രാവിലെ അമ്മയെ വിളിച്ച് തനിയ്‌ക്കൊരു കൈയ്യബദ്ധം പറ്റിയെന്നും മാപ്പ് തരണമെന്നും പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു.
കെട്ടിടത്തില്‍ നിന്ന് മാംസം കത്തിച്ചതിന്റെ അവശിഷ്ടങ്ങളും ചോരപ്പാടുകളും പൊലീസ് കണ്ടെത്തി. ഫോണ്‍ പിന്തുടര്‍ന്ന് കോട്ടയത്തെ ഹോട്ടലില്‍ നിന്ന് ഷെറിനേയും കണ്ടെത്തി. വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് കാറിനുള്ളില്‍ വച്ച് അച്ഛനെ വെടിവച്ച് കൊന്ന് പെട്രോള്‍ ഒഴിച്ച് കത്തിച്ച് ചാക്കില്‍ കെട്ടി പമ്പായാറ്റിലേയ്ക്ക് വലിച്ചെറിഞ്ഞെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു.












Click it and Unblock the Notifications