കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗമ്യയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്ന ഗോവിന്ദച്ചാമിക്ക് തൂക്കുകയറില്ല.... ഏഴ് വര്‍ഷം ജീവപര്യന്തം

Google Oneindia Malayalam News

ദില്ലി: സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീം കോടതി റദ്ദാക്കി. കൊലപാതകം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടു എന്നാണ് കോടതി നീരീക്ഷിച്ചത്.

Read Also: ഗോവിന്ദച്ചാമി തന്നെയാണ് സൗമ്യയെ കൊന്നത്... ഇതാ തെളിവുകള്‍Read Also: ഗോവിന്ദച്ചാമി തന്നെയാണ് സൗമ്യയെ കൊന്നത്... ഇതാ തെളിവുകള്‍

ഗോവിന്ദച്ചാമിയ്ക്ക് ഏഴ് വര്‍ഷം ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ചാല്‍ മതിയാകും എന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ വിചാരണ കോടതി ഗോവിന്ദച്ചാമിയ്ക്ക് വധശിക്ഷ വിധിച്ചിരുന്നു. ഹൈക്കോടതി ഈ വിധി അംഗീകരിക്കുകയും ചെയ്തിരുന്നത്.

Govindachami Soumya

2011 ഫെബ്രുവരി ഒന്നിനാണ് കൊച്ചി- ഷൊര്‍ണൂര്‍ പാസഞ്ചറില്‍ വച്ചാണ് സൗമ്യ ആക്രമിക്കപ്പെട്ടത്. തീവണ്ടി ട്രാക്കില്‍ വച്ച് ക്രൂരമായ ബലാത്സംഗം ചെയ്യപ്പെട്ട സൗമ്യ ഫെബ്രുവരി ആറിന് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ച് മരിക്കുകയും ചെയ്തു.

ഗോവിന്ദച്ചാമിയ്ക്ക് ഏഴ് വര്‍ഷം ജീവപര്യന്തം തടവ് ശിക്ഷ മാത്രമാണ് ഇപ്പോള്‍ വിധിച്ചിട്ടുള്ളത്. അതില്‍ത്തന്നെ അഞ്ച് വര്‍ഷത്തെ ശിക്ഷ അയാള്‍ അനുഭവിച്ചുകഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് രണ്ട് വര്‍ഷം മാത്രം ഇനി തടവില്‍ കഴിഞ്ഞാല്‍ മതിയാകും.

ഗോവിന്ദച്ചാമിക്കെതിരെ കൊലപ്പുറ്റം ചുമത്താന്‍ തെളിവുണ്ടോ എന്ന് കേസ് പരിഗണിക്കുന്നതിനിടെ സുപ്രീം കോടി ചോദിച്ചിരുന്നു. ഈ ചോദ്യത്തിന് സര്‍ക്കാര്‍ അഭിഭാഷകന് കൃത്യമായ ഉത്തരവും ഉണ്ടായിരുന്നില്ല. ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ മൂന്നംഗ ബഞ്ച് ആണ് വിധി പ്രസ്താവിച്ചത്.

English summary
Soumya Murder Case: No death sentence for Govindachami, supreme court rejects Trial Court's verdict.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X