Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിൽ കാലവർഷം എത്തി; എട്ട് ജില്ലകളിൽ മുന്നറിയിപ്പ്

ഇത്തവണ കാലവർഷം സാധാരണ നിലയിലായിരിക്കുമെന്നും പ്രതീക്ഷിക്കുന്നു

തിരുവനന്തപുരം: തെക്ക് പടിഞ്ഞാറൻ കാലവർഷം കേരളത്തിലെത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിന്റെ തെക്ക് പ്രദേശങ്ങളിലാണ് കാലവർഷം എത്തിയത്. അതേസമയം ആദ്യ ഒരാഴ്ചയിൽ സംസ്ഥാനത്ത് ശക്തമായ മഴയുണ്ടാകില്ലെന്നാണ് കാലാവസ്ഥ വിദഗ്ധർ നൽകുന്ന റിപ്പോർട്ട്. സാധാരണയിലും അധിക മഴയാണ് കഴിഞ്ഞ മൂന്ന് വർഷമായി കേരളത്തിൽ ലഭിക്കുന്നത്. എന്നാൽ ഇത്തവണ കാലവർഷം സാധാരണ നിലയിലായിരിക്കുമെന്നും പ്രതീക്ഷിക്കുന്നു.

Kerala Monsoon

എന്നാൽ തീവ്രമഴ ദിനങ്ങൾ ഉണ്ടാകുമോ എന്ന് മുൻകൂട്ടി പറയാനാവില്ലെന്നാണ് കാലാവസ്ഥാ ശാസ്ത്രജ്ഞർ പറയുന്നു. ടൗട്ടേ, യാസ് ചുഴലിക്കാറ്റുകളുടെ സ്വാധീനമാണ് ആദ്യ ഘട്ടത്തിൽ കാലവർഷം ദുർബലമാകാനുള്ള ഒരു കാരണം. പൊതുവെ കേരളത്തിലും തെക്കേഇന്ത്യയിലാകെയും മഴ കുറയാനാണ് സാധ്യതയെന്നാണ് കേന്ദ്രകാലാവസ്ഥാ വകുപ്പ് പറയുന്നു.

കൊലപാതക കേസില്‍ അറസ്റ്റിലായ ഗുസ്തി താരം സുശീല്‍ കുമാറിനെ ദില്ലി കോടതിയിലേക്ക് കൊണ്ടുവരുന്നു: ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
    കേരള: കാലവർഷം എത്തി; ആദ്യ ആഴ്ച കനത്ത മഴ പ്രതീക്ഷിക്കുന്നില്ല

    ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ 250 സെന്റീമീറ്റർ വരെ മഴയാണ് കിട്ടേണ്ടത്. എന്നാല്‍ ഇത്തവണ വേനല്‍ മഴ 108 ശതമാനം അധികം കിട്ടി. മാര്‍ച്ച് മുതൽ മെയ് അവസാനം വരെയുള്ള കാലയളവ് മഴക്കാലം പോലെയാകുകയും ചെയ്തു.

    അതേസമയം കേരളത്തിൽ കാലവർഷം എത്തുന്നതിന്റെ ഭാഗമായി മധ്യ കേരളത്തില്‍ നാല് ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളില്‍ യെല്ലോ അലര്‍‍ട്ട് പ്രഖ്യാപിച്ചു. അടുത്ത ദിവസങ്ങളിലും പ്രസ്തുത ജില്ലകളില്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യ തൊഴിലാളികള്‍ ജാഗ്രത പാലിക്കണം.

    ആരാധകര്‍ കാത്തിരുന്ന ഫോട്ടോഷൂട്ട് എത്തി, കൃതി സാനോനിന്റെ ചിത്രങ്ങള്‍ വൈറല്‍

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+