കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാന കായിക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു;കുഞ്ഞു മുഹമ്മദിനും മയൂഖ ജോണിക്കും ജിവി രാജ പുരസ്‌കാരം

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിന്റെ 2019-ലെ സംസ്ഥാന കായിക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. അത്ലറ്റുകളായ കുഞ്ഞ് മുഹമ്മദും മയൂഖ ജോണിയും ജി വി രാജ പുരസ്‌കാരത്തിന് അര്‍ഹരായി. കായിക മന്ത്രി ഇ.പി ജയരാജനാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. മൂന്നു ലക്ഷം രൂപയും ഫലകവും പ്രശംസാപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

ഒളിമ്പ്യന്‍ സുരേഷ് ബാബു ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരത്തിന് ബോക്‌സിങ്ങ് പരിശീലകന്‍ ചന്ദ്രലാല്‍ അര്‍ഹനായി. രണ്ടു ലക്ഷം രൂപയും ഫലകവും പ്രശംസാപത്രവുമാണ് പുരസ്‌കാരം. മികച്ച കായിക പരിശീലകനായി വോളിബോള്‍ പരിശീലകന്‍ വി അനില്‍കുമാറിനെ തെരഞ്ഞെടുത്തു. ഒരു ലക്ഷം രൂപയും ഫലകവും പ്രശംസാപത്രവുമാണ് പുരസ്‌കാരം.

ep jayarajan

ചങ്ങനാശ്ശേരി അസംപ്‌ഷൻ കോളേജിലെ സുജ മേരി ജോര്‍ജ്ജിനാണ് കോളേജ് തലത്തില്‍ മികച്ച കായിക അധ്യാപികക്കുള്ള പുരസ്‌കാരം. മികച്ച കായിക നേട്ടം കൈവരിച്ച കോളേജായി കണ്ണൂരിലെ എസ് എന്‍ കോളേജിനെയും സ്‌കൂളായി പാലക്കാട് ജില്ലയിലെ മാത്തൂര്‍ സി എഫ് ഡി എച്ച് എസിനെയും തെരെഞ്ഞെടുത്തു. കോളേജ് തലത്തില്‍ മികച്ച സ്‌പോട്‌സ് ഹോസ്റ്റല്‍ താരങ്ങളായി പി എസ് അനിരുദ്ധനും പി ഒ സയനയും തെരെഞ്ഞെടുക്കപ്പെട്ടു.
മികച്ച സ്‌പോട്‌സ് ജേണലിസ്റ്റായി അച്ചടിമാധ്യമത്തില്‍ നിന്ന് മാതൃഭൂമിയിലെ സിറാജ് കാസിമും ദൃശ്യമാധ്യമത്തില്‍ നിന്ന് മനോരമ ന്യൂസിലെ അനൂബ് ശ്രീധരനും അര്‍ഹരായി. ദേശാഭിമാനിയിലെ കെ എസ് പ്രവീണ്‍കുമാറാണ് മികച്ച ഫോട്ടോഗ്രാഫര്‍. സ്‌പോട്‌സ് പുസ്തകമായി പ്രകാശ് താമരക്കാട്ട് രചിച്ച ''കായികരംഗത്തെ പ്രതിഭകളുടെ ജീവിത കഥകള്‍'' അര്‍ഹതനേടി.

English summary
sports minister ep jayarajan declared state sports award
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X