ജഗതിയെ കാണാന്‍ പൊതുവേദിയില്‍ മകള്‍ ശ്രീലക്ഷമി എത്തി, പുറത്താക്കാന്‍ പിസിയുടെ ശ്രമം, വീഡിയോ
ഇരാറ്റുപേട്ട: വാഹനാപകടത്തിന് ശേഷം നടന്‍ ജഗതി ശ്രീകുമാര്‍ ആദ്യമായി പങ്കെടുത്ത പൊതുപരിപാടിയ്ക്കിടെ വേദിയിലേയ്ക്ക് മകള്‍ ശ്രീലക്ഷ്മി എത്തിയത് നാടകീയ രംഗങ്ങള്‍ക്ക് ഇടയാക്കി. വേദിയിലേയ്ക്ക് ഓടിക്കയറിയ ശ്രീലക്ഷ്മി ജഗതിയെ ചുംബിയ്ക്കുകയായിരുന്നു. അച്ഛനെ ഒന്നു കാണാനും ഒരു മുത്തമെങ്കിലും നല്‍കാനുമാണ് താന്‍ വേദിയിലെത്തിയതെന്ന് ശ്രീലക്ഷ്മി പറഞ്ഞു. ജഗതിയുടെ മകളാണെന്ന് തിരിച്ചറിയാത്തതിനാല്‍ സംഘാടകര്‍ ശ്രീലക്ഷ്മിയെ വേദിയില്‍ നിന്ന് പുറത്താക്കാനുള്ള ശ്രമം നടത്തി. എന്നാല്‍ കുട്ടി സ്വയം ഒഴിഞ്ഞ മാറുകയായിരുന്നു.
മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ജഗതി ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തിയത്. ഇരാറ്റുപേട്ടയില്‍ എസ്എസ്എല്‍സി , പ്ളസ്ടു പരീക്ഷകള്‍ക്ക് ഉന്നതവിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് അവാര്‍ഡ് വിതരണം നടത്തുന്ന ചടങ്ങിലാണ് ജഗതി പങ്കെടുത്തത്. മൂന്ന് വര്‍ഷത്തിലേറെയായി ശ്രീലക്ഷ്മി അച്ഛനെ കണ്ടിട്ട്. അച്ഛനെ കാണനുള്ള ആഗ്രഹം കൊണ്ടാണ് പൊതുപരിപാടിയില്‍ തന്നെ എത്തിയതെന്നാണ് ശ്രീലക്ഷമി പറയുന്നത്. ശ്രീലക്ഷ്മി ജഗതിയെ കാണുന്നതിനെ അദ്ദേഹത്തിന്റെ മറ്റ് മക്കള്‍ എതിര്‍ത്തിരുന്നു. തുടര്‍ന്നാണ് പൊതുവേദിയില്‍ മാധ്യമങ്ങളുടെ സാന്നിധ്യത്തില്‍ താന്‍ എത്തിയതെന്ന് ശ്രീലക്ഷ്മി പറയുന്നു.

വേദിയില്‍ അച്ഛനെ കണ്ട ശ്രീലക്ഷ്മി പൊട്ടിക്കരഞ്ഞു. പിസി ജോര്‍ജ്ജ് ഉള്‍പ്പടെ വേദിയിലുണ്ടായിരുന്നവര്‍ കുട്ടിയെ ആദ്യം പിടിച്ചുമാറ്റാന്‍ ശ്രമിച്ചെങ്കിലും പിന്നീട് വേദിയില്‍ ജഗതിയ്‌ക്കൊപ്പം ഇരിയ്ക്കാന്‍ അനുവദിയ്ക്കുകയായിരുന്നു. ആളറിയാതെയാണ് തന്നെ സംഘാടകര്‍ ആദ്യം തടഞ്ഞതെന്നാണ് ശ്രീലക്ഷ്മി പറഞ്ഞത്. പിസി ജോര്‍ജ്ജ് പ്രസംഗിയ്ക്കുന്നതിനിടെയാണ് ആള്‍ക്കൂട്ടത്തില്‍ നിന്ന് അപ്രതീക്ഷിതമായി ശ്രീലക്ഷ്മി വേദിയില്‍ എത്തിയത്. പത്ത് മിനിട്ടോളം ശ്രീലക്ഷമി ജഗതിയോട് സംസാരിച്ചു. തലയിലൂടെ ഷോള്‍ പുതച്ചാണ് കുട്ടി വേദിയില്‍ എത്തിയത്.












Click it and Unblock the Notifications