കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹര്‍ത്താലിനെ ന്യായീകരിച്ച് ബിജെപി.... എല്ലാം നേതാക്കളോട് ആലോചിച്ചിട്ടെന്ന് ശ്രീധരന്‍പിള്ള

Google Oneindia Malayalam News

തിരുവനന്തപുരം: ബിജെപി കഴിഞ്ഞ ദിവസം നടത്തിയ ഹര്‍ത്താലിനെ ന്യായീകരിച്ച് സംസ്ഥാന ഇഅധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. എല്ലാ നേതാക്കളുമായി കൂടിയാലോചിച്ച ശേഷമാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപി നടത്തിയ രണ്ടു ഹര്‍ത്താലുകളും തെറ്റാണെന്ന വിലയിരുത്തലില്ല. ചിലര്‍ ബിജെപിക്കിടയില്‍ തെറ്റിദ്ധാരണ പടര്‍ത്താന്‍ ശ്രമിക്കുകയാണെന്നും ശ്രീധരന്‍പിള്ള കുറ്റപ്പെടുത്തി. അതേസമയം സമരപ്പന്തിലിന് മുന്നില്‍ തീ കൊളുത്തിയ വേണുഗോപാലന്‍ നായര്‍ ആത്മഹത്യ ചെയ്തുവെന്ന് വാര്‍ത്താക്കുറിപ്പിറക്കാന്‍ പോലീസിന് എന്തവകാശമാണ് ഉള്ളതെന്നും അദ്ദേഹം ചോദിച്ചു.

1

ശബരിമല സംഭവവുമായി ബന്ധമില്ല എന്ന് പ്രസ്താവനയിറക്കിയതിലൂടെ സിപിഎമ്മിന്റെ കൂലിപ്പണിക്കാരനായി കമ്മീഷണര്‍ മാറിയിരിക്കുകയാണെന്നും ശ്രീധരന്‍പിള്ള കുറപ്പെടുത്തി. സികെ പത്മനാഭനോട് വേണുഗോപാലന്‍ നായര്‍ പറഞ്ഞതാണ് മരണമൊഴി. എന്നാല്‍ പത്മനാഭന്റെ മൊഴി രേഖപ്പെടുത്താന്‍ പോലീസ് തയ്യാറായില്ല. മരിച്ചയാളുടെ കുടുംബം കേസ് കൊടുക്കാന്‍ പോകുകയാണെന്നും ജീവിത നൈരാശ്യം മൂലം ആത്മഹത്യ ചെയ്തുവെന്ന് പറഞ്ഞവര്‍ കോടതി കയറേണ്ടി വരുമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. നേരത്തെ മതിയായ കാരണമില്ലാതെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത് ജനങ്ങളുടെ എതിര്‍പ്പ് പിടിച്ചുപറ്റിയെന്ന് ബിജെപിക്കുള്ളില്‍ അഭിപ്രായമുയര്‍ന്നിരുന്നു.

ഗെലോട്ടിനെ മുഖ്യമന്ത്രിയാക്കിയതിന് പിന്നില്‍ അഞ്ച് കാരണങ്ങള്‍... എല്ലാം തീരുമാനിച്ചത് രാഹുല്‍!!ഗെലോട്ടിനെ മുഖ്യമന്ത്രിയാക്കിയതിന് പിന്നില്‍ അഞ്ച് കാരണങ്ങള്‍... എല്ലാം തീരുമാനിച്ചത് രാഹുല്‍!!

കമല്‍നാഥിനെ മുഖ്യമന്ത്രിയാക്കാന്‍ കാരണമെന്ത്..... എല്ലാം രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശ പ്രകാരം!!കമല്‍നാഥിനെ മുഖ്യമന്ത്രിയാക്കാന്‍ കാരണമെന്ത്..... എല്ലാം രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശ പ്രകാരം!!

English summary
sreedharan pillai on bjp harthal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X