കാര്‍ഷിക നിയമം: ഉരുക്കുമനുഷ്യനാകാനുള്ള അവസരം മോദി നഷ്ടപ്പെടുത്തിയെന്ന് ശ്രീജിത്ത്; ട്രോളുമായി സോഷ്യല്‍ മീഡിയ
തിരുവനന്തപുരം : കേന്ദ്രം പാസാക്കിയ വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചുള്ള പ്രഖ്യാപനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാവിലെയാണ് പ്രഖ്യാപിച്ചത്. കര്‍ഷകരോട് ക്ഷമ ചോദിച്ചുകൊണ്ടാണ് പ്രധാനമന്ത്രി കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചത് . അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് മുന്നില്‍കണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ നിര്‍ണായകമായ നീക്കം നടത്തിയത്. മൂന്ന് നിയമങ്ങളും പിന്‍വലിച്ച സാഹചര്യത്തില്‍ കര്‍ഷകര്‍ സമരം അവസാനിപ്പിക്കണമെന്ന ആവശ്യവും കേന്ദ്ര സര്‍ക്കാര്‍ മൂന്നോട്ടു വയ്ക്കുന്നുണ്ട്.
നിയമം പിന്‍വലിച്ചതിന് പിന്നാലെ കേന്ദ്ര സര്‍ക്കാരിനെതിരെ പരിഹാസങ്ങളും വിമര്‍ശനങ്ങളും ഉയരുകയാണ് .

കേന്ദ്ര സര്‍ക്കാരിനെ കൂടാതെ കാര്‍ഷിക നിയമത്തെ പിന്തുണച്ച് നേരത്തെ രംഗത്തെത്തിയവരെയും സോഷ്യല്‍ മീഡിയയും ഇപ്പോള്‍ കണക്കിന് പരിഹസിക്കുന്നുണ്ട്.അങ്ങനെ വിവാദ കാര്‍ഷിക ബില്ലിനെ പിന്തുണച്ച് രംഗത്തെത്തിയ രാഷ്ട്രീയ നിരീക്ഷകരില്‍ ഒരാളാണ് ശ്രീജിത്ത് പണിക്കര്‍.
കേരളം കാര്‍ഷിക നിയമത്തിനെതിരെ പ്രമേയം പാസാക്കിയപ്പോള്‍ സര്‍ക്കാരിനെ പരിഹസിച്ച വ്യക്തി കൂടിയാണ് അദ്ദേഹം. ഇപ്പോള്‍ സോഷ്യല്‍ മീഡിയ അദ്ദേഹത്തിന്റെ ചിത്രങ്ങളുമായി ട്രോളുകള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

എന്നാല്‍ ട്രോളുകളും പരിഹാസങ്ങളും ഉയരുമ്പോഴും കാര്‍ഷിക നിയമം പിന്‍വലിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയെ ന്യായീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ശ്രീജിത്ത് പണിക്കര്‍ ഇപ്പോള്‍. കേന്ദ്രത്തിന്റെ പുതിയ നീക്കത്തോടെ സംഭവിക്കാന്‍ പോകുന്ന മാറ്റങ്ങളെ കുറിച്ചാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. കാര്‍ഷിക പരിഷ്‌കാരങ്ങള്‍ നടപ്പാക്കി മാര്‍ഗരറ്റ് താച്ചറിനെ പോലെ ഉരുക്കുമനുഷ്യന്‍ ആകാനുള്ള അവസരമാണ് മോദി നഷ്ടപ്പെടുത്തിയതെന്ന് ശ്രീജിത്ത് പണിക്കര്‍ പറഞ്ഞു.

എന്നാല്‍ ട്രോളുകളും പരിഹാസങ്ങളും ഉയരുമ്പോഴും കാര്‍ഷിക നിയമം പിന്‍വലിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയെ ന്യായീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ശ്രീജിത്ത് പണിക്കര്‍ ഇപ്പോള്‍. കേന്ദ്രത്തിന്റെ പുതിയ നീക്കത്തോടെ സംഭവിക്കാന്‍ പോകുന്ന മാറ്റങ്ങളെ കുറിച്ചാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. കാര്‍ഷിക പരിഷ്‌കാരങ്ങള്‍ നടപ്പാക്കി മാര്‍ഗരറ്റ് താച്ചറിനെ പോലെ ഉരുക്കുമനുഷ്യന്‍ ആകാനുള്ള അവസരമാണ് മോദി നഷ്ടപ്പെടുത്തിയതെന്ന് ശ്രീജിത്ത് പണിക്കര്‍ പറഞ്ഞു.

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചത് കേന്ദ്രത്തിന് നേട്ടമോ കോട്ടമോ? ന്യായീകരണമെന്ന് ആരോപിക്കുന്നവര്‍ പോസ്റ്റ് മൊത്തം വായിച്ചില്ലെങ്കിലും അവസാന പാരഗ്രാഫ് എങ്കിലും വായിക്കുന്നത് നന്ന്.
കേന്ദ്രത്തിന്റെ നേട്ടങ്ങള്‍:
- പ്രതിപക്ഷത്തിന് കേന്ദ്രത്തിനെതിരെ ആരോപിക്കാനുള്ള സുപ്രധാന ബഹുജന പ്രശ്‌നത്തെ ഇല്ലാതാക്കി. ഇന്ധനവില കുറച്ച് സംസ്ഥാനങ്ങളെ സമ്മര്‍ദ്ദത്തില്‍ ആക്കിയതുപോലെ.
- ഉത്തര്‍പ്രദേശിനൊപ്പം പഞ്ചാബിലും തെളിയുന്ന ഭരണസാധ്യത. അമരീന്ദറുമായി സഖ്യം. അകാലിദളിന്റെ തിരിച്ചുവരവ് സാധ്യത.
- ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സാധ്യതകള്‍ ശക്തമാക്കാനുള്ള ശ്രമം. സഖ്യകക്ഷികളെ വിശ്വാസത്തിലെടുക്കല്‍.

കേന്ദ്രത്തിന്റെ കോട്ടങ്ങള്‍
- പ്രതിപക്ഷ പ്രതിഷേധത്തിനും കര്‍ഷക സമരത്തിനും മുന്നില്‍ മുട്ടുമടക്കി.
- നയപരമായ വിഷയങ്ങളില്‍ പ്രശ്‌നബാധിതരെ വിശ്വാസത്തിലെടുക്കാന്‍ തുടര്‍ച്ചയായി കഴിയുന്നില്ല.
- പാര്‍ലമെന്റില്‍ ഭൂരിപക്ഷം ഉണ്ടെങ്കിലും തെരുവിലെ പ്രക്ഷോഭങ്ങള്‍ വഴി നയങ്ങള്‍ പരാജയപ്പെടുത്താമെന്ന ദൗര്‍ബല്യം തുറന്നുകാട്ടി.

ചുരുക്കി പറഞ്ഞാല്‍, നയപരമായി തോറ്റുകൊണ്ട് രാഷ്ട്രീയമായി ജയിക്കാനുള്ള കേന്ദ്രത്തിന്റെ അവസാന ശ്രമമാണ് നാം ഇപ്പോള്‍ കണ്ടത്. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും മോദി വിമര്‍ശകനുമായ ശേഖര്‍ ഗുപ്ത മുന്‍പ് പറഞ്ഞതുപോലെ, പ്രതിഷേധങ്ങളില്‍ പതറാതെ അനിവാര്യമായ കാര്‍ഷിക പരിഷ്‌കാരങ്ങള്‍ നടപ്പാക്കി മാര്‍ഗരറ്റ് താച്ചറിനെ പോലെ ഉരുക്കുമനുഷ്യന്‍ ആകാനുള്ള അവസരമാണ് മോദി നഷ്ടപ്പെടുത്തിയത്.
രാഷ്ട്രീയമായി നാളെ ജയിച്ചാലും ഇല്ലെങ്കിലും, നയപരമായി കേന്ദ്രത്തിന്റെ പരാജയം സമ്പൂര്‍ണ്ണം. അനിവാര്യമായ നയങ്ങള്‍ നടപ്പാക്കാന്‍ അല്ലെങ്കില്‍ പിന്നെന്തിന് അധികാരം?












Click it and Unblock the Notifications