നാടും നഗരവും അമ്പാടിയായി! നിരത്തുകൾ കയ്യടക്കി ഉണ്ണിക്കണ്ണന്മാർ! ശ്രീകൃഷ്ണ ജയന്തി വിപുലമായി ആഘോഷിച്ചു

  • Posted By: ഡെന്നീസ്
Subscribe to Oneindia Malayalam

തിരുവനന്തപുരം/കോഴിക്കോട്: ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് ശ്രീകൃഷ്ണ ജയന്തി വിപുലമായി ആഘോഷിച്ചു. കുറുമ്പന്മാരായ ഉണ്ണിക്കണ്ണന്മാരും ഗോപികമാരും അണിനിരന്ന ശോഭായാത്രകൾ ശ്രദ്ധേയമായി. ചരിത്രസംഭവങ്ങളെ ഓർമ്മപ്പെടുത്തുന്ന നിരവധി ടാബ്ലോകളും ശോഭായാത്രകളിലുണ്ടായിരുന്നു.

ഒരു മതത്തെയും അപമാനിച്ചിട്ടില്ല! മൃത്യുഞ്ജയ ഹോമം എന്താണെന്ന് പിണറായിക്കറിയില്ല! 6000 പെൺകുട്ടികൾ...

വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി! പിന്നീട് മൂന്നു വർഷം യുവാവ് ചെയ്തത്.. കാസർകോട്

സുരക്ഷിത ബാല്യം സുകൃത ഭാരതം എന്ന സന്ദേശമുയർത്തിയാണ് ബാലഗോകുലം ശോഭായാത്രകൾ സംഘടിപ്പിച്ചത്. വാദ്യമേളങ്ങളും ഗോപികാനൃത്തവും ശോഭായാത്രയ്ക്ക് മാറ്റുകൂട്ടി. കുട്ടികളോടൊപ്പം അമ്മമാരും ശോഭായാത്രയിൽ അണിനിരന്നിരുന്നു. ശോഭായാത്രയുടെ സമാപനത്തോട് അനുബന്ധിച്ച് ബാലഗോകുലം സാംസ്ക്കാരിക സമ്മേളനങ്ങളും സംഘടിപ്പിച്ചിരുന്നു.

shobhayatra1

കണ്ണൂരിൽ വൻ സുരക്ഷാവലയത്തിലാണ് ശോഭായാത്രകൾ നടന്നത്. മഹത്ജന്മങ്ങൾ മാനവനന്മയ്ക്ക് എന്ന മുദ്രാവാക്യവുമായി സിപിഐഎമ്മും കണ്ണൂരിൽ ഘോഷയാത്ര സംഘടിപ്പിച്ചിരുന്നു. ബാലഗോകുലത്തിന്റെ ശോഭായാത്രയും സിപിഎമ്മിന്റെ ഘോഷയാത്രയും ഒരേസമയമായതിനാൽ കനത്ത പോലീസ് കാവലാണ് ജില്ലയിൽ ഏർപ്പെടുത്തിയിരുന്നത്. അനിഷ്ടസംഭവങ്ങളൊന്നും ജില്ലയിൽ നിന്ന് റിപ്പോർട്ട് ചെയ്തിട്ടില്ല.

shobhaytra2

ബാലഗോകുലം ശോഭായാത്രകളിലൂടെ ശ്രീകൃഷ്ണ ജയന്തി ആഘോഷം ആര്‍എസ്എസ് ഹൈജാക്ക് ചെയ്യുന്നുവെന്ന് ആരോപിച്ചാണ് രണ്ട് വർഷം മുൻപ് സിപിഎമ്മും ആഘോഷപരിപാടികൾ സംഘടിപ്പിക്കാൻ തുടങ്ങിയത്. ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾക്കിടെ സംഘർഷമുണ്ടായാൽ സിപിഎമ്മിനും പോലീസിനുമാണ് ഉത്തരവാദിത്തമെന്ന് ആർഎസ്എസ് നേതാക്കൾ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. കഴിഞ്ഞ വർഷം ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രയുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ ആർഎസ്എസ് പ്രവർത്തകൻ കൊല്ലപ്പെട്ടിരുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
sreekrishna jayanthi 2017; celebrations in kerala.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്