2024 നെക്കുറിച്ച് ഇനിയും സംശയം ബാക്കിയോ? രാഹുലിനെ വീണ്ടും കോണ്‍ഗ്രസ് ഇറക്കുമോയെന്ന് എംടി രമേശ്
തിരുവനന്തപുരം: പ്രാദേശിക പാർട്ടികളെ കൂട്ടുപിടിച്ച് കേന്ദ്രത്തിൽ അധികാരത്തിൽ എത്താനുള്ള കോൺഗ്രസിന്റെ ദുരാഗ്രഹത്തിനേറ്റ തിരിച്ചടിയാണ് നിയമസഭ തിരഞ്ഞെടുപ്പുകളിലെ ഫലമെന്ന് ബി ജെ പി നേതാവ് എം ടി രമേശ്. 4 സംസഥാനങ്ങളിൽ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ 3 എണ്ണത്തിൽ ബിജെപി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. രാജസ്ഥാനും മധ്യപ്രദേശും ഛത്തീസ്‌ഗഡും ബിജെപിയെ ഹൃദയത്തിൽ സ്വീകരിച്ചു. കേന്ദ്രസർക്കാരിനെതിരെ കോൺഗ്രസ് പടച്ചുവിട്ട നുണകൾ ജനങ്ങൾ തള്ളിയെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. എംടി രമേശിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
2024 ലോകസഭ തിരഞ്ഞെടുപ്പിന്റെ ഫലം എന്തായിരിക്കുമെന്ന് ഇനിയും സംശയമുള്ളവരുണ്ടോ? രാഹുൽ ഗാന്ധി യെ മോഡിയുടെ എതിരാളിയായി കോൺഗ്രസ് ഇനിയും അവതരിപ്പിക്കുമോ ? 4 സംസഥാനങ്ങളിൽ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നു.3 എണ്ണത്തിൽ ബിജെപി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. രാജസ്ഥാനും മധ്യപ്രദേശും ഛത്തീസ്‌ഗഡും ബിജെപിയെ ഹൃദയത്തിൽ സ്വീകരിച്ചു.

കേന്ദ്രസർക്കാരിനെതിരെ കോൺഗ്രസ് പടച്ചുവിട്ട നുണകൾ ജനങ്ങൾ തള്ളി. ഭാരത് ജോഡോ യാത്ര നടത്തിയിട്ടും ഭാരതത്തിന്റെ ഹൃദയം തൊട്ടറിയാൻ രാഹുൽ ഗാന്ധിക്ക് സാധിച്ചിട്ടില്ല. പ്രാദേശിക പാർട്ടികളെ കൂട്ടുപിടിച്ച് കേന്ദ്രത്തിൽ അധികാരത്തിൽ എത്താനുള്ള കോൺഗ്രസിന്റെ ദുരാഗ്രഹത്തിനേറ്റ തിരിച്ചടി കൂടിയാണ് ഈ ഫലം. ജാതി സെൻസസ്സിന്റെ പേരിൽ രാജ്യത്തെ ജനങ്ങളെ വെട്ടിമുറിക്കാനുള്ള ഗൂഢനീക്കത്തെ ജനങ്ങൾ വോട്ട് ചെയ്ത് തോൽപിച്ചു. രാഹുൽ ഗാന്ധിയുടെ ദേശവിരുദ്ധ പ്രസ്താവനകളും കോൺഗ്രസിന്റെ ദേശവിരുദ്ധ നയങ്ങളും ജനം തിരിച്ചറിഞ്ഞു.
സർവനാശത്തിന്റെ വക്കിലാണ് കോൺഗ്രസ്, ഈ ദുശകനങ്ങൾ അണികൾ തിരിച്ചറിയണം. ഇന്ത്യ മുന്നണി ഒരു തട്ടിക്കൂട്ട് പ്രസ്ഥാനമാണ്, മുന്നണിയെ നയിക്കാൻ കോൺഗ്രസ്സിന് കരുത്തില്ലെന്ന് ചെറുപാർട്ടികൾക്ക് ബോധ്യമായിട്ടുണ്ടാകും. ഏച്ചുകെട്ടിയാൽ മുഴച്ചിരിക്കുമെന്ന് ജനങ്ങൾക്കറിയാം. ഭാവി പ്രധാനമന്ത്രിയെന്ന പദവി രാഹുൽ നിലനിർത്തും.
കേരളത്തിലെ ഇടതുപക്ഷ മാധ്യമങ്ങൾ ഊതിപ്പെരുപ്പിച്ചാലും രാഹുൽ ഗാന്ധി മോഡിക്ക് പകരമാവില്ല. ബി.ജെ.പി 2024 രാജ്യം ഭരിക്കും. അതിന് അനുസരിച്ചുള്ള മാറ്റങ്ങൾ കേരളത്തിലും സംഭവിക്കും. - എംടി രമേശ് കുറിച്ചു.
അതേസമയം, നരേന്ദ്രമോദി സർക്കാരിനെതിരെ കോൺഗ്രസ് നടത്തിയ വ്യാജ പ്രചരണങ്ങൾക്ക് ജനങ്ങൾ നൽകിയ തിരിച്ചടിയാണ് മധ്യപ്രദേശ്, രാജസ്ഥാൻ, ചത്തീസ്ഗഡ് നിയമ തിരഞ്ഞെടുപ്പിൽ കണ്ടതെന്ന് ബിജെപി ദേശീയ നിർവാഹകസമിതി അംഗം കുമ്മനം രാജശേഖരനും അഭിപ്രായപ്പെട്ടു. മൂന്ന് സംസ്ഥാനങ്ങളിലെ തകർപ്പൻ ജയത്തെ തുടർന്ന് ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിൽ നടന്ന വിജയാഹ്ലാദത്തിനിടെ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജാതി ഉപയോഗിച്ച് ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ഐൻഡി മുന്നണിയുടെ ശ്രമങ്ങൾക്ക് ജനം മറുപടി നൽകിയിരിക്കുകയാണെന്നും നരേന്ദ്രമോദി സർക്കാരിന്റെ വികസന നയങ്ങൾക്കുള്ള അംഗീകാരമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിൽ നടന്ന ആഘോഷ പരിപാടിയിൽ മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ഒ.രാജഗോപാൽ, സംസ്ഥാന ജനറൽസെക്രട്ടറിമാരായ പി.സുധീർ, ജോർജ് കുര്യൻ, ഉപാദ്ധ്യക്ഷ പ്രൊഫ: വിടി.രമ, ഉപാദ്ധ്യക്ഷൻ സി.ശിവൻകുട്ടി, സംസ്ഥാന സെക്രട്ടറിമാരായ ജെആർ. പത്മകുമാർ, എസ്.സുരേഷ്, കരമന ജയൻ, ജില്ലാ അദ്ധ്യക്ഷൻ വിവി.രാജേഷ് തുടങ്ങിയ നേതാക്കൾ പങ്കെടുത്തു. മധുരം വിതരണം ചെയ്തും പടക്കം പൊട്ടിച്ചുമാണ് പ്രവർത്തകർ ജനവിധി ആഘോഷിച്ചത്.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications