• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെ റെയിൽ കർണാടക വരെ നീട്ടണമെന്ന അവശ്യവുമായി കേരളം, അതിവേഗ റെയിൽപാത വേണമെന്ന് തമിഴ്നാടും

Google Oneindia Malayalam News

തിരുവനന്തപുരം: കെ റെയിൽ പാത കർണാടകവരെ നീട്ടാനൊരുങ്ങി കേരളം. കോവളത്ത് നടക്കുന്ന ദക്ഷിണ മേഖല കൗൺസിൽ യോഗത്തിൽ ഇക്കാര്യം ഉന്നയിക്കാനാണ് നീക്കം. ഇതിനായി കർണാടകത്തിന്റെ പിന്തുണ തേടാനാണ് കേരളത്തിന്റെ തീരുമാനം.ബിജെപി ഭരിക്കുന്ന ക‌ർണാടകത്തിലേക്ക് പദ്ധതി നീളുകയാണെങ്കിൽ കേന്ദ്രത്തിന്റെ അംഗീകാരം ലഭിക്കുമെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടൽ.

യോഗത്തിൽ തലശേരി, മൈസൂരു, നിലമ്പൂർ, നഞ്ചൻകോട് പാതയും കേരളം ഉന്നയിച്ചു. അതേസമയം, അതിവേഗ റെയിൽപാത വേണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും ആവശ്യപ്പെട്ടു. ചെന്നൈ- കോയമ്പത്തൂ‌ർ അതിവേഗ പാത വേണമെന്നാണ് സ്റ്റാലിൻ ആവശ്യപ്പെട്ടത്. തൂത്തുക്കുടി, മധുര, കോയമ്പത്തൂർ, ചെന്നൈ പാത വേണമെന്നും അയൽസംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്നതാകണം അതിവേഗ റെയിൽ ഇടനാഴിയെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു.

1

കോവളം റാവിസ് കൺവൻഷൻ സെന്‍ററില്‍ നടക്കുന്ന കൗൺസിലിൽ കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷായാണ് അധ്യക്ഷത വഹിക്കുന്നത്. കൗൺസിലിൽ പങ്കെടുക്കാനായി ഇന്നലെ കോവളത്ത് എത്തിയ അമിത് ഷായെ മുഖ്യമന്ത്രി സ്വീകരിച്ചിരുന്നു. സ്വീകരണത്തോട് അനുബന്ധിച്ച് കലാപരിപാടികളും അരങ്ങേറിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനൊപ്പം, തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ എന്നിവർ കൗൺസിലിൽ പങ്കെടുക്കുന്നുണ്ട്.

ഓടിച്ചിട്ടടി, ചാടി ചവിട്ട്... ആഘോഷം കഴിഞ്ഞ് കുട്ടി കലിപ്പൻമാരുടെ' ഓണത്തല്ല്'ഓടിച്ചിട്ടടി, ചാടി ചവിട്ട്... ആഘോഷം കഴിഞ്ഞ് കുട്ടി കലിപ്പൻമാരുടെ' ഓണത്തല്ല്'

2

അതേസമയം കെ-റെയില്‍ പദ്ധതിയുടെ സാമൂഹികാഘാത പഠനം തുടരാമെന്ന് സര്‍ക്കാരിന് കഴിഞ്ഞ ദിവസം നിയമോപദേശം ലഭിച്ചിരുന്നു. നിയമോപദേശം അടങ്ങിയ കുറിപ്പ് എ.ജി. റവന്യൂ വകുപ്പിന് കൈമാറി. മുഖ്യമന്ത്രിയുടെ അനുമതിയോടെയാകും സമൂഹികാഘാതപഠനം പുനരാരംഭിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കുക. ഇതോടൊപ്പം, റെയില്‍വേ ഭൂമിയിലൂടെ കെ-റെയില്‍ പദ്ധതി കടന്നുപോകുന്നത് സംബന്ധിച്ച പഠനവും പൂര്‍ത്തിയായി.

തലമുടി അമിതമായി കൊഴിയുന്നുണ്ടോ? എങ്കിൽ ഇതാ നിങ്ങൾക്കുള്ള പരിഹാര മാർഗങ്ങൾ...

3

വലിയ വിവാദങ്ങളും സമരങ്ങളും ഉണ്ടായതിന് പിന്നാലെ തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ സമയത്താണ് പദ്ധതിയുടെ സമൂഹികാഘാത പഠനം നടത്തുന്നതും മഞ്ഞനിറത്തിലുള്ള കോണ്‍ക്രീറ്റ് കുറ്റി സ്ഥാപിക്കുന്നതും താൽക്കാലികമായി സർക്കാർ നിര്‍ത്തിവെച്ചത്. പിന്നീട് കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിക്കാതെ പദ്ധതി മുന്നോട്ടുപോകില്ലെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് സമൂഹികാഘാത പഠനം നിലച്ച സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇതുസംബന്ധിച്ച് നിയമോപദേശം തേടിയത്.

4

ഇക്കാര്യത്തില്‍ അഡ്വക്കേറ്റ് ജനറല്‍ കെ. ഗോപാലകൃഷ്ണക്കുറുപ്പ് അനുകൂലമായ നിയമോപദേശമാണ് സര്‍ക്കാരിന് നല്‍കിയിരിക്കുന്നത്. റവന്യൂവകുപ്പാണ് ഇതുസംബന്ധിച്ച് നിയമോപദേശം തേടിയത്. അനുകൂലമായ നിയമോപദേശം അടങ്ങുന്ന ഫയല്‍ നിലവിൽ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ അനുമതിയോടെയാകും സമൂഹികാഘാതപഠനം പുനരാരംഭിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കുക.

സ്റ്റൈലിഷ് ലുക്കിൽ ഉണ്ണി മുകുന്ദൻ... ഇത് കിടിലമെന്ന് ആരാധകർ... കാണാം ചിത്രങ്ങൾ

English summary
state government to extend silverline upto karnataka chief minister pinarayi vijayan raise the proposal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X