കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹജ്ജ് ക്വാട്ടയിലെ സംസ്ഥാന സർക്കാർ വിഹിതം വർധിപ്പിക്കണം: 85:15 അനുപാതം ആവശ്യപ്പെട്ട് കേരളം

Google Oneindia Malayalam News

ദില്ലി: ഹജ്ജ് എംബാർക്കേഷൻ പോയിന്റ് കൊച്ചിയിൽ നിന്നും കോഴിക്കോട്ടേക്ക് മാറ്റണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് മന്ത്രി വി അബ്ദുറഹ്മാന്‍. കണ്ണൂർ വിമാനത്താവളം ഹജ്ജ് എംബാർക്കേഷൻ പോയിന്റാക്കി മാറ്റണമെന്നും കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി സ്മൃതി ഇറാനിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മന്ത്രി ആവശ്യപ്പെട്ടു. ഹജ് ക്വാട്ടയിൽ സംസ്ഥാന സർക്കാരിനുള്ള വിഹിതം കൂട്ടണം. നിലവിൽ ഹജ്ജ് ക്വാട്ടയുടെ 70ശതമാനം സർക്കാരിനും 30 ശതമാനം സ്വകാര്യ ഏജൻസികൾക്കുമാണ്. ഇത് 85:15 എന്ന അനുപാതത്തിൽ ആക്കണമെന്നായിരുന്നു മന്ത്രിയോട് അഭ്യർത്ഥിച്ചതെന്നും വി അബ്ദുറഹ്മാന്‍ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ പ്രസ്താവനയിലൂടെ വ്യക്തമാക്കി. മന്ത്രി വി അബ്ദുറഹ്മാന്റെ പ്രസ്താവനയുടെ പൂർണ്ണ രൂപം ഇങ്ങനെ..

'ദിലീപിനെ പോലെ' പനി പിടിച്ച് ആശുപത്രിയില്‍ പോയിട്ടില്ല: 'അവർക്ക് ദിലിപീനോട് അടങ്ങാത്ത അഭിനിവേശം''ദിലീപിനെ പോലെ' പനി പിടിച്ച് ആശുപത്രിയില്‍ പോയിട്ടില്ല: 'അവർക്ക് ദിലിപീനോട് അടങ്ങാത്ത അഭിനിവേശം'

ഹജ്ജ് ക്വാട്ടയിൽ സംസ്ഥാന സർക്കാരിനുള്ള വിഹിതം കൂട്ടണമെന്ന് കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി ശ്രീമതി സ്മൃതി സുബിൻ ഇറാനിയോട് ആവശ്യപ്പെട്ടു. നിലവിൽ ഹജ്ജ് ക്വാട്ടയുടെ 70ശതമാനം സർക്കാരിനും 30 ശതമാനം സ്വകാര്യ ഏജൻസികൾക്കുമാണ്. ഇത് 85:15 എന്ന അനുപാതത്തിൽ ആക്കണമെന്നായിരുന്നു മന്ത്രിയോട് അഭ്യർതിച്ചത്. സ്വകാര്യ ഏജൻസികളിൽ വലിയൊരു ശതമാനം നല്ല രീതിയിൽ തീർഥാടനം സംഘടിപ്പിക്കുമ്പോൾ ചിലർ തീർഥാടകർക്ക് നൽകിയ വാ ഗ്ദാനങ്ങൾ പാലിക്കാതെ അവരെ വഞ്ചിക്കുന്നത് ശ്രദ്ധയിൽപെട്ടതിനാലാണ് ഇത്തരമൊരു നിർദേശം മുന്നോട്ട് വെച്ചത്. ഇതോടൊപ്പം ഹജ്ജ് എംബാർക്കേഷൻ പോയിന്റ് കൊച്ചിയിൽ നിന്നും കോഴിക്കോട്ടേക്ക് മാറ്റണമെന്നും, കണ്ണൂർ വിമാനത്താവളം ഹജ്ജ് എംബാർക്കേഷൻ പോയിന്റാക്കി മാറ്റണമെന്നും മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

saudi

മറ്റൊരു പ്രധാന ആവശ്യം മന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നത് വഖഫ് ഭൂമിയിൽ നടപ്പാക്കുന്ന പദ്ധതികളുമായി ബന്ധപ്പെട്ടായിരുന്നു. കേന്ദ്ര പദ്ധതി പ്രകാരം വഖഫ് ഭൂമിയിൽ വിവിധോദ്ദേശങ്ങളോടെ കെട്ടിടം നിർമിക്കാൻ പലിശരഹിത ലോൺ ലഭ്യമാകുന്നതിനുള്ള അവസരമുണ്ട്. പക്ഷേ ഇതിന് എട്ട് ശതമാനം അഡ്മിനിസ്ട്രേറ്റീവ് കോസ്റ്റ് എന്ന നിലയിൽ പലിശയ്ക്ക് പകരം തുക ഈടാക്കുന്നുണ്ട്. വഖഫ് ഭൂമിയിൽ ആശുപത്രി, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കൺവെൻഷൻ സെന്ററുകൾ, വാടകയ്ക്ക് നൽകാൻ കഴിയുന്ന കെട്ടിടങ്ങൾ എന്നിവ നിർമിക്കാനാണ് ലോൺ ലഭിക്കുന്നത്. ക്ഷേമ പ്രവർത്തനങ്ങൾ വിപുലമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ഇത്തരം പദ്ധതികൾക്ക് എട്ട് ശതമാനം തുക അടയ്ക്കണമെന്നത് സാമ്പത്തികമായി ബുദ്ധിമുട്ടുള്ളതാണ്. ഇക്കാര്യം കണക്കിലെടുത്ത് തുക നാല് ശതമാനമായി കുറയ്ക്കുന്നതിന് കേന്ദ്ര വഖഫ് കൗൺസിൽ തീരുമാനമെടുത്തിരുന്നു. പക്ഷേ ഇതുവരെ ഇക്കാര്യം നടപ്പിൽ വരുത്തിയിട്ടില്ല. ഈ വിഷയത്തിൽ ഇടപെട്ട് ഒറ്റ തവണ അടയ്ക്കേണ്ട അഡ്മിനിസ്ട്രേറ്റീവ് കോസ്റ്റ് നാലു ശതമാനമാക്കണമെന്നും മന്ത്രിയോട് ആവശ്യപ്പെട്ടു.

പ്രധാനമന്ത്രി ജൻവികാസ് കാര്യക്രം പ്രകാരം മേൽപറഞ്ഞ സ്ഥാപനങ്ങൾ നിർമിക്കുന്നതിന് ഗ്രാൻഡ് അനുവദിക്കാവുന്നതാണ്. പക്ഷേ നടപടികളിലെ കാലതാമസവും, സാങ്കേതിക കുരുക്കുകളും മൂലം പലപ്പോഴും ഇത് ഉപയോ ഗപ്പെടുത്താൻ സാധിക്കുന്നില്ല. ഇക്കാര്യത്തിൽ സംസ്ഥാന-കേന്ദ്ര വഖഫ് കൗൺസിലുകളും, കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയവും മുഖേന അപേക്ഷകൾ പരി ഗണിച്ചാൽ പദ്ധതി കൂടുതൽ കാര്യക്ഷമമാകുമെന്നും മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി.

കേരള വഖഫ് ബോർഡ് തിരഞ്ഞെടുക്കപ്പെട്ട വഖഫ് ഭൂമികളിൽ ഫാമിലി കൗൺസിലിങ് സൗകര്യം ഏർപ്പെടുത്താൻ ഉദ്ദേശിക്കുന്നുണ്ട്. ഇതോടൊപ്പം തന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ മുതലായവയും തുടങ്ങാൻ പദ്ധതിയുണ്ട്. കേന്ദ്ര സർക്കാരിന്റെ വഖഫുമായി ബന്ധപ്പെട്ട് ഏതെങ്കിലും സ്കീമിൽ നിന്നും ഇക്കാര്യങ്ങൾക്കായി ഫണ്ട് അനുവദിക്കണമെന്നും മന്ത്രിയോട് അഭ്യർഥിച്ചു.

Recommended Video

cmsvideo
ഇതിന്റെ അങ്ങേയറ്റം വരെ നമ്മള്‍ പോരാടും ചേച്ചീ..ചങ്കുറപ്പോടെ അതിജീവിത | *Kerala

English summary
State govt share in Hajj quota should be increased: Kerala demands 85:15 ratio
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X