കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാന വ്യാപകമായി പ്രതിഷേധം; ലാത്തി വീശി; കണ്ണീര്‍ വാതകം; പികെ ഫിറോസടക്കം 15 പേര്‍ക്ക് പരിക്ക്

Google Oneindia Malayalam News

കോഴിക്കോട്: തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വര്‍ണ്ണകടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ്, യുവമോര്‍ച്ച സംഘടനകളാണ് പ്രതിഷേധം സംഘടിപ്പിച്ചത്. കണ്ണൂരില്‍ മുഖ്യമന്ത്രിയുടെ വീട്ടിലേക്കും മാര്‍ച്ച് നടത്തിയിട്ടുണ്ട്. ഇപി ജയരാജന്റെ വാഹന വ്യാഹവും തടഞ്ഞു. വിശദാംശങ്ങളിലേക്ക്;

Recommended Video

cmsvideo
Youth League March In Kozhikode Turns Violent | Oneindia Malayalam
യുത്ത് ലീഗ് മാര്‍ച്ച്

യുത്ത് ലീഗ് മാര്‍ച്ച്

കോഴിക്കോട് കളക്ട്രേറ്റിലേക്ക് യുത്ത് ലീഗ് നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. മാര്‍ച്ചിനിടെ ബാരിക്കേഡ് മാറ്റാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കെതിരെ ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. എന്നാല്‍ പ്രവര്‍ത്തകര്‍ പിന്മാറാതെ വന്നതോടെ പൊലീസ് ലാത്തി ഗ്രാനെഡും കണ്ണീര്‍ വാതകവും പ്രയോഗിച്ചു.

15 പേര്‍ക്ക് പരിക്കേറ്റു

15 പേര്‍ക്ക് പരിക്കേറ്റു

സംഭവത്തില്‍ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ് ഉള്‍പ്പെടെ 15 പേര്‍ക്ക് പരിക്കേറ്റു. ഇവരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പൊലീസ് അഞ്തിലേറെ തവണ ഗ്രാനേഡ് പ്രയോഗിച്ചതായാണ് റിപ്പോര്‍ട്ട്.

ഗ്രാനേഡ്

ഗ്രാനേഡ്

സമരം ഉദ്ഘാടനത്തിന് മുമ്പാണ് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് ഗ്രാനേഡ് പ്രയോഗിച്ചത്. പിന്നീട് എംകെ മൂനീറെത്തി സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു. ഉദ്ഘാടനത്തിന് പിന്നാലെ പ്രതിഷേധം ഉയരുകയും പൊലീസ് ലാത്തി വീശി കണ്ണീര്‍ വാതകം പ്രയോഗിക്കുകയുമായിരുന്നു. പൊലീസ് അനുമതി ഇല്ലാതെയാണ് യൂത്ത് ലീഗ് മാര്‍ച്ച് സംഘടിപ്പിച്ചതെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു.

മാധ്യമ പ്രവര്‍ത്തകനും പരിക്ക്

മാധ്യമ പ്രവര്‍ത്തകനും പരിക്ക്

സംഭവത്തില്‍ ഒരു മാധ്യമ പ്രവര്‍ത്തകനും പരിക്കേറ്റതായാണ് വിവരം. ഇത് കൂടാതെ കണ്ണൂരില്‍ മുഖ്യമന്ത്രിയുടെ വീട്ടിലേക്കും മാര്‍ച്ച് നടന്നിരുന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് ഷാഫി പറമ്പിലാണ് ഉദ്ഘാടനം ചെയ്തത്. കെ സുധാകരനും പ്രതിഷേധമാര്‍ച്ചില്‍ പങ്കെടുത്തിരുന്നു.

ജലപീരങ്കി

ജലപീരങ്കി

കണ്ണൂരിലും പൊലീസ് ജലപീരങ്കിയും ഗ്രാനേഡും പ്രയോഗിച്ചു. യൂത്ത് ലീഗിന്റെ നേതൃത്വത്തിലായിരുന്നു സംഘര്‍ഷം. മന്ത്രി ഇപി ജയരാജന്റെ വാഹനം സമരക്കാര്‍ തടയുകയായിരുന്നു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടെ കടുത്ത നിയന്ത്രണങ്ങള്‍ ലംഘിച്ചാണ് പ്രതിഷേധം നടന്നത്. സംസ്ഥാനത്ത് നടക്കുന്നത് സമരാഭാവമാണെന്നായിരുന്നു മന്ത്രി ഇപി ജയരാജന്റെ പ്രതികരണം.

കൊവിഡ് വന്നു മരിക്കാന്‍ നിക്കണ്ട

കൊവിഡ് വന്നു മരിക്കാന്‍ നിക്കണ്ട

കൊല്ലത്തും കെഎസ്‌യു പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തിയിരുന്നു. സമരം നടത്തി കൊവിഡ് വന്നു മരിക്കാന്‍ ആരും നിക്കണ്ട. എത്ര അന്വേഷണം നടത്തിയാലും മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ഒരു അന്വേഷണവും നടക്കാന്‍ പോകുന്നില്ല. വകതിരിവില്ലാത്തവരുടെ ആഹ്വാനം കേട്ട് ഒരും ഇറങ്ങി പുറപ്പെടേണ്ടതില്ലെന്നുമായിരുന്നു ഇപി ജയരാജന്റെ പ്രതികരണം.

English summary
State Wide Protest Of Opposition Party Demanding the Resignation of CM Pinarayi Vijayan In Gold Smuggling Case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X