ബ്രോക്കറുടെ കൊലയില്‍ വഴിത്തിരിവ്: ആ പ്രമുഖ അഭിഭാഷകന് സിപി ഉദയഭാനുവോ?
ചാലക്കുടി: ചാലക്കുടിയില്‍ റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവ് കൊല്ലപ്പെട്ട സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. കൊലപാതകവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകന് സിപി ഉദയഭാനുവിനെതിരെ മൊഴി. ഉദയഭാനുവില്‍ നിന്ന് തനിക്ക് ഭീഷണി ഉണ്ടെന്ന് കാട്ടി ഡിജിപിക്കും ഹൈക്കോടതിയിലും രാജീവ് പരാതി നല്‍കിയിരുന്നതായി അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ വെളിപ്പെടുത്തി.
രാജീവ് കൊല്ലപ്പെട്ടതിന് പിന്നാലെ തന്നെ കൊച്ചിയിലെ പ്രമുഖ അഭിഭാഷകന് ബന്ധമുണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്്റിലായ പ്രതികള്‍ സംഭവത്തിനു ശേഷം ആദ്യം വിളിച്ചത് ഉദയഭാനുവിനെയാണെന്നും പോലീസ് പറയുന്നു.

ഉദയഭാനുവില്‍ നിന്ന് ഭീഷണി ഉണ്ടെന്ന് കാട്ടി ഇക്കഴിഞ്ഞ ജൂണ്‍ 16ന് മുഖ്യമന്ത്രിക്ക് രാജീവ് പരാതി നല്‍കിയിരുന്നു. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ഉദയഭാനുവുമായി ബന്ധമുണ്ടെന്നും അതിനു ശേഷം പിണങ്ങിയെന്നും പരാതിയില്‍ വ്യക്തമാക്കിയിരുന്നു. സമാനമായ പരാതി രാജീവ് ഹൈക്കോടതിയിലും നല്‍കിയിരുന്നു
ഉദയഭാനുവിന്റെ പല ഇടപാടുകളെ കുറിച്ചും തനിക്ക് അറിയാമെന്നും അതില്‍ തന്നോട് വിരോധമുണ്ടെന്നും പരാതിയില്‍ പറയുന്നു. തനിക്കെതിരെ ഉദയഭാനു കള്ളക്കേസ് ഉണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്നും പരാതിയില്‍ പറയുന്നു.

കൊലയ്ക്ക് ശേഷം കൊലയ്ക്ക് ക്വട്ടേഷന്‍ നല്കിയ ജോണി ഉദയഭാനുവിനെയാണ് ആദ്യം വിളിച്ചതെന്ന തരത്തിലും വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ഉദയഭാനുവാണ് കൊലപാതകത്തിന്റെ വിവരം ആദ്യം പോലീസില്‍ അറിയിച്ചത്.
സംഭവത്തില്‍ മറ്റൊരു റിയല്‍ എസ്റ്റേറ്റ് ബ്രോക്കറായ ജോണിക്കും പങ്കുണ്ടെന്ന് രാജീവന്റെ സുഹൃത്തുക്കള്‍ പറയുന്നു. ജോണി ഒളിവിലാണ്. രാജീവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായ പ്രതികളിലൊരാള്‍ ജോണിയുടെ അളിയനാണെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. ജോണിക്ക് ഉദയഭാനുവുമായി ബന്ധമുണ്ട്.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications