അധ്യാപകന് വേണ്ടി കുഞ്ഞ് വിദ്യാർത്ഥികളുടെ സമരം; വിദ്യാലയം ബഹിഷ്ക്കരിച്ച് രക്ഷിതാക്കളും

  • Posted By:
Subscribe to Oneindia Malayalam

വടകര:നാദാപുരം അരൂരിൽ ഒരു വേറിട്ട സമരം അധ്യാപകന് വേണ്ടി കുഞ്ഞ് വിദ്യാർത്ഥികളാണ് ഇവിടെ സമരരംഗത്ത് . മാനേജർ സസ്‌പെൻഡ് ചെയ്ത അദ്ധ്യാപകനെതിരെയുള്ള നടപടികൾ പിൻ വലിക്കണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥികൾ ക്ളാസുകൾ ബഹിഷ്കരിച്ചതോടെ സ്‌കൂളിൽ അദ്ധ്യയനം മുടങ്ങി. അരൂർ പെരുമുണ്ടച്ചേരിയിലെ നരിക്കാട്ടേരി എൽ.വി.എൽ.പി.സ്‌കൂളിലാണ് വ്യാഴാഴ്ച അദ്ധ്യയനം മുടങ്ങിയത്. സ്‌കൂളിലെ അദ്ധ്യാപകനായ കുനിങ്ങാട് സ്വദേശി വി.കെ.പ്രാശാന്ത് കുമാറിനെയാണ് അസഭ്യം പറഞ്ഞെന്ന് ആരോപിച്ച് ഇക്കഴിഞ്ഞ തിങ്കളാഴ്ച സ്‌കൂൾ മാനേജർ പി.കെ.സദാനന്ദൻ സസ്‌പെൻഡ് ചെയ്തത്. ഇതിൽ പ്രതിഷേധിച്ചാണ് വിദ്യാർത്ഥികൾ സ്‌കൂൾ ബഹിഷ്കരിച്ചത്.

ഒന്ന് കുഴിയിൽ വീണു; എക്കോസ്പോർട്ടിന്റെ ടയർ മാറ്റേണ്ടവന്നു, വാറന്റിയില്ലെന്ന്.... അവസാനം സംഭവിച്ചത്!

ഒന്ന് മുതൽ നാല് വരെയുള്ള ക്ളാസ്സുകളിലായി 31 കുട്ടികളാണ് സ്‌കൂളിൽ ഉള്ളത്. ഇവരാരും തന്നെ ഇന്നലെ സ്‌കൂളിൽ എത്തിയില്ല. ഇതോടെ അദ്ധ്യയനം മുടങ്ങി. മുൻ കാലങ്ങളിൽ സ്‌കൂളിൽ കുട്ടികൾ കുറഞ്ഞ് ശോച്യാവസ്ഥയിൽ ആയതോടെ സ്‌കൂളിൽ പഠന നിലവാരം ഉയർത്താനും ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്താനും കഠിന പരിശ്രമം നടത്തിയ അദ്ധ്യാപകനാണ് പ്രശാന്ത് കുമാറെന്ന് സ്‌കൂളിലെ പി.ടി.എ. അംഗങ്ങൾ പറഞ്ഞു.

img

മൂന്ന് വർഷങ്ങൾക്ക് മുമ്പ് സ്‌കൂൾ സംബന്ധിച്ച ഒരു കേസുമായി ബന്ധപ്പെട്ട് സ്‌കൂൾ ഹെഡ് മാസ്റ്റർ ആയിരുന്ന രാധാകൃഷ്ണനെ വിദ്യാഭ്യാസ വകുപ്പ് തരം താഴ്ത്തിയിരുന്നു. അതിനു ശേഷം ഹെഡ് മാസ്റ്റർ പദവി .പ്രാശാന്ത് കുമാറായിരുന്നു വഹിച്ചിരുന്നത്. വിദ്യാഭ്യാസ വകുപ്പിൻറെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച രാധാകൃഷ്ണൻ അനുകൂല വിധി സമ്പാദിച്ചു. കോടതി വിധിയുടെ അടിസ്ഥാനത്തിൽ സ്‌കൂൾ മാനേജർ പ്രാശാന്ത് കുമാറിനെ ഹെഡ് മാസ്റ്റർ സ്ഥാനത്ത് നിന്നും മാറ്റി പകരം രാധാകൃഷ്ണനെ വീണ്ടും ഹെഡ് മാസ്റ്റർ ആയി നിയമിക്കുകയായിരുന്നു. ഇതിനിടയിലാണ് പ്രാശാന്ത് കുമാർ സ്‌കൂൾ മാനേജരെ അസഭ്യം പറഞ്ഞെന്ന സംഭവം ഉണ്ടാകുന്നത്.

സംഭവം ശ്രദ്ധയിൽ പെട്ടതോടെ സ്‌കൂൾ സംരക്ഷണ സമിതിയും പി.ടി.എ.യും യോഗം ചേർന്നിരുന്നു. യോഗത്തിലേക്ക് സ്‌കൂൾ മാനേജരെ ക്ഷണിച്ചെങ്കിലും പങ്കെടുത്തില്ലത്രേ. തുടർന്ന് മാനേജരുമായി നടന്ന ചർച്ചയിൽ സസ്‌പെൻഷൻ നടപടി ഒഴിവാക്കാമെന്ന് പറഞ്ഞിരുന്നെങ്കിലും മാനേജർ ഏകപക്ഷീയമായി അദ്ധ്യാപകനെ സസ്‌പെൻഡ് ചെയ്യുകയായിരുന്നെന്നു പി.ടി.എ. അംഗങ്ങൾ പറഞ്ഞു. സസ്‌പെൻഷൻ സംഭവത്തോടെ രോഷാകുലരായ രക്ഷിതാക്കൾ കുട്ടികളെ സ്‌കൂളിൽ പറഞ്ഞയച്ചില്ല. സസ്‌പെൻഷൻ നടപടി പിൻവലിക്കണമെന്നാണ് ഇവരുടെ ആവശ്യം. ഇക്കാര്യം ചൂണ്ടികാട്ടി നാദാപുരം ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർക്ക് കത്ത് നൽകിയതായും പി.ടി.എ.പ്രസിഡൻറ് പറഞ്ഞു. അതെ സമയം അദ്ധ്യാപകനായ പ്രാശാന്ത് കുമാറിനോട് വിശദീകരണം ചോദിച്ചിരുന്നെന്നും തൃപ്തികരമായ മറുപടി ലഭിക്കാതായതോടെയാണ് സസ്പെൻഷൻ നടപടി എടുത്തതെന്നുമാണ് മാനേജരുടെ പ്രതികരണം.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Strike for the teacher by students and parents

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്