വിദ്യാർത്ഥിയുടെ മരണം കൊലപാതകം? 4 വർഷം മുമ്പ് നടന്ന സംഭവത്തില്‍ വഴിത്തിരിവായി വാട്സാപ്പ് സന്ദേശം
കൊല്ലം: നാല് വർഷം മുന്‍പ് വിദ്യാർത്ഥി കനാലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സംശയം. പുനലൂർ വെഞ്ചേമ്പിൽ ഒൻപതാം ക്ലാസ് വിദ്യാർഥിയായിരുന്ന ജിഷ്ണു ലാലിന്റെ മരണത്തിലാണ് വർഷങ്ങള്‍ക്ക് ശേഷം പുതിയ വഴിത്തിരിവ് ഉണ്ടായിരിക്കുന്നത്. മകന്റെ മരണം കൊലപാതകമാണെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ പുറത്ത് വന്നുവെന്നാണ് മാതാപിതാക്കള്‍ അവകാശപ്പെടുന്നത്. പ്രതിയെന്നു സംശയിക്കുന്നയാള്‍ സുഹൃത്തിന് അയച്ച വാട്സാപ് സന്ദേശമാണ് പുതിയ തെളിവായി പുറത്തുവന്നിരിക്കുന്നത്.

ജിഷ്ണുവിന്റെ ദുരൂഹ മരണം സംബന്ധിച്ച ക്രൈംബ്രാഞ്ച് അന്വേഷണം തുടരുന്നതിനിടയിലാണ് പുതിയ വഴിത്തിരിവ്. ഫോൺ പൊലീസ് കസ്റ്റഡിയിൽ എടുത്ത് കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. വെഞ്ചേമ്പ് മംഗലത്ത് പുത്തൻവീട്ടിൽ എസ്.അനിലാൽ ഗിരിജ ദമ്പതികളുടെ ഏകമകനായ ജിഷ്ണുലാലിനെ 2018 മാര്‍ച്ച് 24 നാണ് വീട്ടില്‍ നിന്നും ഏറെ അകലെയുള്ള കനാലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ജീന്‍സിലും ഷർട്ടിലും തകർത്ത് കാവ്യാമാധവന്‍: കിടിലന്‍ മേക്കോവർ; വൈറലായി പുത്തന്‍ ചിത്രം

ജൂണ്‍ 23 ന് ജിഷ്ണു വീട്ടില്‍ എത്താതിരുന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്. അന്ന് തന്നെ ചില സംശയങ്ങള്‍ ഉയർന്നെങ്കിലും കേസ് അന്വേഷണം എങ്ങുമെത്തിയില്ല. ഇതേ തുടർന്ന് പൗരസമിതി സെക്രട്ടറി എസ്. മോഹനൻ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ കഴിഞ്ഞ ജൂൺ 29ന് ക്രൈംബ്രാഞ്ചിന്റെ പുതിയ സംഘത്തെ അന്വേഷണം ഏല്‍പ്പിക്കുകയായിരുന്നു.

ജിഷ്ണു വിന്റെ സഹപാഠികളെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ഇതിനിടയിലാണ് പ്രതിയെന്ന് സംശയിക്കുന്നയാള്‍ സിപിഎം പ്രാദേശിക നേതാവിന്റെ മകന്റെ മൊബൈൽ ഫോണിലേക്ക് അയച്ച സന്ദേശത്തിലെ വിവരം പുറത്ത് വരുന്നത്. ജിഷ്ണുവിനെ തങ്ങള്‍ കൊലപ്പെടുത്തിയെന്ന സൂചനയാണ് ഇതിലുള്ളത്.

ജിഷ്ണുവിനെ വീട്ടിലെത്തി മർദ്ദിച്ചു. ഇതിനിടയില്‍ ഇരുമ്പുവടികൊണ്ടുള്ള അടി ജിഷ്ണുവിന്റെ നെഞ്ചില്‍ കൊണ്ടു. പിന്നീട് ജിഷ്ണുവിനെ കനാലില്‍ ഇട്ടുവെന്നുമാണ് വാട്സാപ്പ് സന്ദേശത്തിലുള്ളത്. ഫോണ്‍ സന്ദേശത്തിന്റെ ആധികാരികത അന്വേഷണ സംഘം പരിശോധിച്ചു വരികയാണ്. പ്രാദേശിക രാഷ്ട്രീയ നേതാവിന്റെ മകന് ഉള്‍പ്പടെ സംഭവത്തില്‍ പങ്കുണ്ടെന്നാണ് ആരോപണം.












Click it and Unblock the Notifications