കവിതയുടെ ' തുരുത്ത് ' തീർത്ത് വിദ്യാർത്ഥികൾ

  • Posted By:
Subscribe to Oneindia Malayalam

വടകര: പ്രകൃതി രമണീയമായ തിരുവള്ളൂർ തുരുത്തിൽ കവിതയുടെ തുരുത്ത് തീർത്ത് വിദ്യാർത്ഥികൾ. പുത്തൂർ ഗവ ഹയർ സെക്കണ്ടറി സ്കൂളിലെ എൻഎസ്എസ് സപ്തദിന ക്യാമ്പിന്റെ ഭാഗമായാണ് വളണ്ടിയേർസും, അധ്യാപകരും, നാട്ടുകാരും ഒത്ത് ചേർന്നത്. ക്യാമ്പിന്റെ ഭാഗമായി നടന്ന കവിതാ സായാഹ്നം ചെലവഴിക്കാനാണ് ഇവർ പ്രകൃതി രമണീയമായ തുരുത്തിലെത്തിയത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ 60-കാരന്‍ പീഡിപ്പിച്ച് അഞ്ചുരൂപ നല്‍കി

കവിതകൾ പാടിയും അതിന്റെ ദാർശനികതകൾ പറഞ്ഞും കവി ഗോപീനാരായണനും ഒപ്പം കൂടി. ഒത്തു ചേരൽ ഒരു നവ്യാനുഭവമായിരുന്നു എന്ന് വളണ്ടിയർ ലീഡർമാരായ സൂര്യ കിരൺ, സാന്ദ്ര ജെ ആനന്ദ് എന്നിവർ പറഞ്ഞു.

students

വാർഡ് മെമ്പർ എഫ്എം മുനീർ, പ്രിൻസിപ്പാൾ സലിൽ.പി, വികെ ബാലൻ മാസ്റ്റർ, മേപ്പയ്യൂർ ഹയർസെക്കണ്ടറി പ്രിൻസിപ്പാൾ സുധാകരൻ മാസ്റ്റർ, പ്രമോദ് മാസ്റ്റർ ,അനീഷ് മാസ്റ്റർ, ടികെ രാമചന്ദ്രൻ, എസി സലാം, സലിം വിടികെ, ഇസ്മായിൽ കോവിലത്ത്, അസ്ലം എൻകെ , പ്രോഗ്രാം ഓഫീസർ അബ്ദുൾ സമീർ എന്നിവരും സന്നിഹിതരായിരുന്നു 

English summary
Student's poetry about nature in "thiruvaloor thuruth"

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്